TRENDING:

World Cancer Day 2023 | ലോക കാൻസർ ദിനം: എന്താണ് പാൻക്രിയാറ്റിക് കാൻസർ? ലക്ഷണങ്ങൾ എന്തെല്ലാം?

Last Updated:

ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ പുറത്തുവിടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് പാന്‍ക്രിയാസിന്റെ പ്രധാന പ്രവര്‍ത്തനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാന്‍ക്രിയാസിനെ ബാധിക്കുന്ന അർബുദമാണ് പാന്‍ക്രിയാറ്റിക് കാൻസർ. അടിവയറ്റില്‍ സ്ഥിതി ചെയ്യുന്ന ഒരു അവയവമാണ് പാന്‍ക്രിയാസ്, ഇത് ആമാശയത്തിന്റെ താഴത്തെ ഭാഗത്തിന് പിന്നിലായാണ് സ്ഥിതിചെയ്യുന്നത്.
advertisement

ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ പുറത്തുവിടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് പാന്‍ക്രിയാസിന്റെ പ്രധാന പ്രവര്‍ത്തനം. എക്‌സോക്രൈന്‍ സെല്ലുകളും ഐലറ്റ് സെല്ലുകള്‍ പോലെയുള്ള ന്യൂറോ എന്‍ഡോക്രൈന്‍ സെല്ലുകളും രണ്ട് തരം പാന്‍ക്രിയാറ്റിക് കോശങ്ങളാണ്. ഇവ പാന്‍ക്രിയാറ്റിക് കാന്‍സറായി മാറുകയാണ് ചെയ്യുന്നത്.

രോഗലക്ഷണങ്ങള്‍

സാധാരണയായി രോഗം മൂര്‍ച്ഛിക്കുന്നതുവരെ രോഗ ലക്ഷണങ്ങളൊന്നും കാണിക്കില്ല. ഗുരുഗ്രാമിലെ സി കെ ബിര്‍ള ഹോസ്പിറ്റലിലെ ഓങ്കോളജി സെന്റര്‍ ഡയറക്ടര്‍ ഡോ. വിനയ് ഗെയ്ക്വാദ് സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കുന്നു:

advertisement

  • വിശപ്പില്ലായ്മ അല്ലെങ്കില്‍ അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നു
  • ഇരുണ്ട നിറമുള്ള മൂത്രം
  • തൊലിപുറത്ത് ചൊറിച്ചില്‍
  • കണ്ണുകളും ചര്‍മ്മവും മഞ്ഞനിറത്തിലാകും (മഞ്ഞപ്പിത്തം)

Also read- World Cancer Day 2023 | കാൻസറിനെതിരെ ഒരുമിച്ച് പോരാടാം; നാളെ ലോക കാന്‍സര്‍ ദിനം

ചികിത്സ

പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള ചികിത്സയില്‍ സര്‍ജറി, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി എന്നിവയാണ് സ്വീകരിക്കാറുള്ളത്. കാന്‍സറിന്റെ തീവ്രതയെയും രോഗിയുടെ മറ്റ് അവസ്ഥകളെയും അനുസരിച്ച് ഇവ മൂന്നും തിരഞ്ഞെടുക്കും.

advertisement

‘സാധ്യമെങ്കില്‍ കാന്‍സര്‍ ഇല്ലാതാക്കുക എന്നതാണ് ചികിത്സയുടെ ആദ്യ ലക്ഷ്യം. ഇത് സാധ്യമല്ലെങ്കില്‍, രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും കാന്‍സര്‍ വളരുന്നതില്‍ നിന്നോ കൂടുതല്‍ ദോഷം വരുത്തുന്നതില്‍ നിന്നോ പരിമിതപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ചികിത്സാ രീതി’ ഡോ ഗെയ്ക്വാദ് പറഞ്ഞു

മിഥ്യാധാരണകൾ

പാന്‍ക്രിയാറ്റിക് കാന്‍സറുമായി ബന്ധപ്പെട്ട നിരവധി മിഥ്യാധാരണകളാണ് പ്രചരിക്കുന്നതെന്നും ഡോ. ഗെയ്ക്വാദ് പറയുന്നു. അവയിൽ ചിലത് താഴെ പറയുന്നവയാണ്

*എല്ലാ പാന്‍ക്രിയാറ്റിക് കാന്‍സറും ഒരേ രീതിയിലാണ് ചികിത്സിക്കുന്നത്-

Also read- Health | ആൽക്കഹോളിക് കാർഡിയോമയോപ്പതി: അമിത മദ്യപാനം ഹൃദയാരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?

advertisement

വസ്തുത: സാങ്കേതികവിദ്യയിലെ പുരോഗതിയെ തുടര്‍ന്ന് പാന്‍ക്രിയാറ്റിക് കാന്‍സര്‍ കേസുകള്‍ക്ക് രോഗിക്ക് അനുസൃതമായി ചികിത്സ നല്‍കാന്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ഇപ്പോള്‍ കഴിയുന്നതിനാല്‍ ഈ പ്രസ്താവന തികച്ചും തെറ്റാണ്.

*ശസ്ത്രക്രിയ രോഗം വ്യാപിപ്പിക്കും

വസ്തുത: ശസ്ത്രക്രിയ തിരഞ്ഞെടുക്കുന്നവരില്‍ ട്യൂമര്‍ വളരുമെന്ന് ചിലര്‍ വിശ്വസിക്കുന്നു, അത് ശരിയല്ല. പാന്‍ക്രിയാറ്റിക് കാന്‍സര്‍ പല കാരണങ്ങളാല്‍ മറ്റ് അവയവങ്ങളിലേക്കും വളരാം, പക്ഷേ അവയ്ക്ക് ശസ്ത്രക്രിയയുമായോ ഡയഗ്‌നോസ്റ്റിക് പരിശോധനകളുമായോ ബന്ധമില്ല.

*പാന്‍ക്രിയാറ്റിക് കാന്‍സറിന് ചികിത്സയില്ല

വസ്തുത: ഇത് പാന്‍ക്രിയാറ്റിന് മാത്രമല്ല, എല്ലാ കാന്‍സറിനുമെതിരെ പ്രചരിക്കുന്ന ഒന്നാണ്. എന്നാല്‍ സാങ്കേതികവിദ്യ വികസിച്ചതും പുതിയ ചികിത്സാ രീതികളും രോഗനിര്‍ണയ പരിശോധനകളും വന്നതോടെ കാന്‍സറുകള്‍ ഇപ്പോള്‍ ഭേദമാക്കാവുന്ന ഒന്നായി മാറിയിരിക്കുന്നു.

advertisement

ലോകമെമ്പാടുമുള്ള ആളുകളുടെ മരണത്തിന്കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. പ്രതിവര്‍ഷം ഒരു കോടിയോളം ജീവനാണ് കാന്‍സര്‍ അപഹരിക്കുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള ഈ മരണങ്ങളില്‍ 40 ശതമാനത്തിലേറെയും ജീവിതശൈലിയിലെ മാറ്റങ്ങള്‍, പതിവ് പരിശോധനകള്‍, നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സ എന്നിവയിലൂടെ തടയാനാകും.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
World Cancer Day 2023 | ലോക കാൻസർ ദിനം: എന്താണ് പാൻക്രിയാറ്റിക് കാൻസർ? ലക്ഷണങ്ങൾ എന്തെല്ലാം?
Open in App
Home
Video
Impact Shorts
Web Stories