അത് ഇപ്രകാരമാണ്:
പ്രായപൂർത്തിയായവർക്ക് 7-9 മണിക്കൂർ, 65 വയസ് കഴിഞ്ഞവർക്ക് 7-8 മണിക്കൂർ, കൗമാരപ്രായക്കാർക്ക് 9-11 മണിക്കൂർ,
7 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് 10-13 മണിക്കൂർ, കുഞ്ഞുങ്ങൾക്ക് 17 മണിക്കൂർ വരെ. പൂർണ ആരോഗ്യവാനായ ഒരു വ്യക്തിയ്ക്ക് ദിവസവും ലഭിക്കേണ്ട ഉറക്കത്തിന്റെ പൊതുവായ കണക്കാണ് സ്ലീപ്പ് ഫൗണ്ടേഷൻ മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ആരോഗ്യം, ദിവസേന ഏർപ്പെടുന്ന പ്രവൃത്തികൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഉറക്കത്തിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ആവാമെന്നും സ്ലീപ്പ് ഫൗണ്ടേഷൻ പറയുന്നു.
advertisement
ഉറക്കത്തിന്റെ സമയം കണക്കു കൂട്ടുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കുക:
'X' മണിക്കൂറുകൾ ഉറങ്ങിക്കഴിഞ്ഞാൽ നിങ്ങൾക്ക് സ്വയം ആരോഗ്യവാനായും സന്തോഷവാനായും കർമനിരതനായും തോന്നാറുണ്ടോ?
എന്തെങ്കിലും രോഗങ്ങൾ ഉണ്ടോ?
ഉറക്കമല്ലാതെ ആലസ്യമോ ക്ഷീണമോ തോന്നാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ?
കൂടുതൽ ഊർജ നഷ്ടം സംഭവിക്കുന്നുണ്ടോ? ഉദാഹരണത്തിന്, ശാരീരികാധ്വാനം ആവശ്യമായ ജോലി, സ്പോർട്സ് എന്നിവയിൽ ഏർപ്പെടുന്നതുമൂലം,
ശ്രദ്ധയും ജാഗ്രതയും ആവശ്യമുള്ള ജോലികളിൽ ഏർപ്പെടുമ്പോൾ ഉറക്കം വരാറുണ്ടോ?
കഫീൻ നന്നായി ഉപയോഗിക്കാറുണ്ടോ?
ജോലി ചെയ്യാത്ത ദിവസങ്ങളിൽ കൂടുതൽ ഉറങ്ങാറുണ്ടോ? ഉദാഹരണത്തിന്, ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും. അതോ എപ്പോഴും ഉറക്കം സ്ഥിരമാണോ?
ചില ആളുകൾ സ്വയം കരുതുന്നത് പരിശീലനം നടത്തിയാൽ അവർക്ക് കുറഞ്ഞ സമയം ഉറങ്ങിയാൽ മതി എന്നാണ്.
Also Read-താപനിലയിലെ വർദ്ധനവും കാലാവസ്ഥാ വ്യതിയാനവും വിളനാശത്തിന് കാരണമാകുമെന്ന് പഠനം
എന്നാൽ ഈ വിശ്വാസം ഒരു മിത്താണെന്ന് വിദഗ്ദ്ധർ പറയുന്നു. "കൂടുതൽ സമയം ഉണർന്നിരിക്കാൻ കഴിയുന്നു എന്ന് കരുതുന്ന ആളുകൾ യഥാർത്ഥത്തിൽ പ്രവൃത്തികൾ നിർവഹിക്കുന്ന കാര്യത്തിൽ മോശം പ്രകടനമാണ് നടത്തുന്നത്. കാര്യനിർവഹണത്തിനുള്ള ശേഷിയിലെസാവധാനം സംഭവിക്കുന്ന ഒരു പ്രക്രിയ ആയതുകൊണ്ടുതന്നെ അവർക്കത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലെന്ന് മാത്രം", സ്ലീപ്പ് എക്സ്പെർട്ട്‍ ആയ സിന്തിയ ലജാമ്പേ പറയുന്നു.
ഉറക്കം വളരെ അനിവാര്യമായ ഒന്നാണ്. കാരണം, പകൽ സമയത്ത് ക്ഷീണിക്കുന്ന ശരീര പേശികളും തലച്ചോറും വീണ്ടും ഊർജം സംഭരിക്കുന്നത് ഉറക്കത്തിന്റെസമയത്താണ്. ചിന്താപരവും പെരുമാറ്റ സംബന്ധിയുമായ പ്രവർത്തനങ്ങൾ നന്നായി നടക്കാൻ കൃത്യമായ ഉറക്കം വളരെ അത്യാവശ്യമാണ്.
കൃത്യമായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ആവശ്യത്തിനുള്ള ഉറക്കം ലഭിക്കാത്ത വ്യക്തികളിൽ പ്രമേഹം, ഹൃദ്രോഗങ്ങൾ, നാഡീസംബന്ധമായ അസുഖങ്ങൾ, ഉത്ക്കണ്ഠ, ചർമത്തിലെ പാടുകൾ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒപ്പം ഉദ്ദീപനങ്ങളോട് പ്രതികരിക്കാനുള്ള ശേഷി,ശ്രദ്ധ, ജാഗ്രത എന്നിവയൊക്കെ കുറയാനുംഉറക്കക്കുറവ് കാരണമാകും.
