'അടുത്ത തലമുറയിലെ പാചകക്കാര്‍ക്ക് ഞങ്ങളുടെ അറിവും പാചക വൈദഗ്ധ്യവും കൈമാറേണ്ടത് ഞങ്ങളുടെ കടമയാണ്, '' അസ്സോസിയേഷന്‍ ഓഫ് ഷെഫ്‌സ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. ''ആരോഗ്യകരമായ ഭാവിയെ വളര്‍ത്താം' (growing a healthy future) എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പെയിന്‍. ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ഷെഫുകളെ അവരുടെ മേഖലകളില്‍ വര്‍ക്ക്‌ഷോപ്പുകള്‍ നടത്താനും സൈറ്റ് ക്ഷണിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഷെഫ് ദിനത്തിന്റെ ചരിത്രം
പുരാതന കാലം മുതല്‍ നിലനില്‍ക്കുന്ന ഒരു ജോലിയാണ് പാചകം. എ ഡി ഒന്നാം നൂറ്റാണ്ടില്‍ 400-ലധികം പാചകക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ആദ്യത്തെ പാചകപുസ്തകം എഴുതിയത് റോമന്‍ ഗൂര്‍മെറ്റ് മാര്‍ക്കസ് അപിസിയസ് ആണ്. 1765-ല്‍ ബൗലാഞ്ചര്‍ എന്ന പാരീസുകാരന്‍ ആദ്യത്തെ റസ്റ്റോറന്റ് തുറന്നു. ' restoratives' അഥവാ 'restorant' (റെസ്റ്റോറന്റ്) എന്നാണ് അദ്ദേഹം ആ കടയ്ക്ക് പേരിട്ടത്.
advertisement
Also Read-'അഭിനേതാവായിരുന്നില്ലെങ്കിൽ ലാലേട്ടന്‍ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു; ഷെഫ് പിള്ള
1846ല്‍ അഗസ്റ്റെ എസ്‌കോഫിയര്‍ ആണ് ബ്രിഗേഡ് സിസ്റ്റം കൊണ്ടുവന്നത്. പാചകക്കാരുടെ ജോലി സമയം കുറയ്ക്കാനും ജോലികള്‍ ഫലപ്രദമായി വിഭജിക്കുന്നതിനും വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. 2004ലാണ് ആദ്യമായി അന്താരാഷ്ട്ര ഷെഫ് ദിനം ആഘോഷിച്ചത്. അക്കാലത്ത് വേള്‍ഡ് ഷെഫ്സിന്റെ പ്രസിഡന്റായിരുന്ന ഷെഫ് ഡോ. ബില്‍ ഗല്ലഗറാണ് ഇതിന് തുടക്കമിട്ടത്. 100-ലധികം ഷെഫ് അസോസിയേഷനുകളുടെ നെറ്റ്വര്‍ക്കാണിത്.
അന്താരാഷ്ട്ര ഷെഫ് ദിനത്തിന്റെ പ്രാധാന്യം
പാചകക്കാരോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനാണ് അന്താരാഷ്ട്ര ഷെഫ് ദിനം ആചരിക്കുന്നത്. അവരുടെ കഠിനാധ്വാനവും മികച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പരിശ്രമവും ഈ ദിനത്തില്‍ അംഗീകരിക്കപ്പെടുന്നു. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ പാചകക്കാരെ അംഗീകരിക്കാനുള്ള ദിനം കൂടിയാണിത്. സ്വയം പാചകം ചെയ്യുന്നതായാലും അല്ലെങ്കില്‍ വീട്ടിലെ എല്ലാവര്‍ക്കും വേണ്ടിയായാലും നാമെല്ലാവരും ഒരു തരത്തിൽ ചെറിയ പാചകക്കാർ തന്നെയാണ്.
അന്താരാഷ്ട്ര ഷെഫ് ദിനത്തില്‍, നമുക്ക് ഓരോരുത്തര്‍ക്കും അടുക്കളയില്‍ ചെറിയൊരു പരീക്ഷണം നടത്താവുന്നതാണ്. നമ്മുടെ ദിനചര്യകളില്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഉള്‍പ്പെടുത്താനും ഈ ദിനം ഓർമ്മപ്പെടുത്തുന്നു. ആരോഗ്യവും രുചിയും ഒരുമിച്ച് കൊണ്ടുവരാനുള്ള വഴികള്‍ കണ്ടെത്താന്‍ അന്താരാഷ്ട്ര ഷെഫ് ദിനത്തിൽ ശ്രമിക്കാം.
'എപ്പോഴും പുതിയതായി എന്തെങ്കിലും പഠിക്കാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, വാസ്തവത്തില്‍, ഞാന്‍ ഒരു പാചകക്കാരിയാകാൻ തീരുമാനിച്ചതിന് പിന്നിലെ മൂന്ന് കാരണങ്ങളില്‍ ഒന്നാണിത്, എന്റെ പഠനം ഒരിക്കലും അവസാനിക്കുന്നില്ല.' - പ്രശസ്ത ഷെഫ് ആനി ബറെലിന്റെ വാക്കുകളാണിത്.
keywords: international chef day 2022, history, signuficance, quotes, അന്താരാഷ്ട്ര ഷെഫ് ദിനം 2022, ചരിത്രം, പ്രാധാന്യം, ഉദ്ധരണികള്‍
link: