TRENDING:

ഹോസ്റ്റലിൽ ഗെയിം കളിക്കേണ്ട; PUBGയ്ക്ക് പൂട്ടിടാൻ യൂണിവേഴ്സിറ്റി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴ്നാട്:  ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ഗെയിമുകളിലൊന്നായി PUBG മാറിക്കഴിഞ്ഞു. എന്നാൽ ഗെയിമിനോടുള്ള‌ യുവാക്കളുടെ അമിത ആസക്തി മൂലം മാതാപിതാക്കളും സ്കൂളുകൾ- സർവകലാശാല അധികൃതരുമെല്ലാം പൊറുതി മുട്ടിയിരിക്കുകയാണ്. ഇതേ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) യുടെ മെൻസ് ഹോസ്റ്റലിൽ വിദ്യാർത്ഥികളെ രാത്രി ഗെയിം കളിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച സർക്കുലർ നൽകിക്കഴിഞ്ഞു.
advertisement

ഗെയിം റൂംമേറ്റുകളേയും ഹോസ്റ്റലിലെ മുഴുവൻ അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്. വിദ്യാർത്ഥികൾ ഫിസിക്കൽ ഗെയിമുകളിലോ സ്പോർട്സുകളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവരുടെ കരിയറിലെ വളർച്ചയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

'300 ബാഗുമായി ആരെങ്കിലും മീറ്റിങ്ങിനു പോകുമോ?' മല്യയോട് ആദായനികുതി വകുപ്പ്

ഗെയിമിന്റെ അ‍‍‍ഡിക്ഷനുമായി ബന്ധപ്പെട്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻറ് ന്യൂറോ സയൻസിന് നിരവധി പരാതികളാണ് ലഭിക്കുന്നത്. ബംഗളൂരുവിലെ പല സ്കൂളുകളും PUBG ഗെയിമിന്റെ ദോഷ വശങ്ങളെ കുറിച്ച് മാതാപിതാക്കൾക്ക് ഇതിനോടകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റുള്ള ഗെയിമുകളിൽ നിന്ന്  വളരെ വ്യത്യസ്തമായി ഓൺലൈൺ പ്ലാറ്റ് ഫോം ഒരുക്കുന്നതാണ് PUBG യെ ജനപ്രിയമാക്കുന്നതിന്റെ പ്രധാന കാരണം.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഹോസ്റ്റലിൽ ഗെയിം കളിക്കേണ്ട; PUBGയ്ക്ക് പൂട്ടിടാൻ യൂണിവേഴ്സിറ്റി