നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • '300 ബാഗുമായി ആരെങ്കിലും മീറ്റിങ്ങിനു പോകുമോ?' മല്യയോട് ആദായനികുതി വകുപ്പ്

  '300 ബാഗുമായി ആരെങ്കിലും മീറ്റിങ്ങിനു പോകുമോ?' മല്യയോട് ആദായനികുതി വകുപ്പ്

  വിജയ് മല്യ

  വിജയ് മല്യ

  • Share this:
   മുംബൈ: കോടികളുടെ തട്ടിപ്പ് നടത്തിയാണ് വിജയ് മല്യ ഇന്ത്യയിൽ നിന്ന് നാടുകടന്നത്. മല്യ നാട് വിട്ടതല്ലെന്നും ഒരു മീറ്റിങ്ങ‌ിൽ പങ്കെടുക്കാൻ പോയതാണെന്നുമായിരുന്നു മല്യയുടെ വക്കീലായ അമിത് ദേശായിയുടെ വാദം. ഫ്ലൂയിറ്റീവ് ഇക്കണോമിക് ഒഫേൻഡേഴ്സ് ആക്ട് (FEOA) പ്രകാരം മല്യയെ വിട്ടുകിട്ടണമെന്ന സിബിഐ യുടെ  ഹർജിയിലായിരുന്നു വാദം നടന്നത്.

   എന്നാൽ ആദായ നികുതിവകുപ്പ് കൗൺസിൽ ഡിഎൻ സിംങ്  ഈ വാദങ്ങളെ പൂർണ്ണമായി എതിർത്തു. മീറ്റിങ്ങിൽ പങ്കെടുക്കാനായാണ് ഇന്ത്യയിൽ നിന്ന് മടങ്ങിയതെന്നതിന് തെളിവെന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാത്തിനും പുറമേ 300 ബാഗുകളുമായി ആരാണ് മീറ്റിംങ്ങിന് പോകുന്നതെന്നും സിംങ് ചോദിച്ചു.

   57 ദിവസത്തിനു ശേഷം പെട്രോൾ വിലയിൽ വർദ്ധന


   2016 മാർച്ച് 2 നാണ് മല്യ ഇന്ത്യയിൽ നിന്ന് നാട് കടന്നത്. തുടർന്ന് ഇയാൾ ബ്രിട്ടണിലേക്ക് ചേക്കേറുകയായിരുന്നു.  എന്നാൽ ജനീവയിൽ നടന്ന ലോക മോട്ടോർ സ്പോട്ട് മാറ്റീങ്ങിന് പോയതാണെന്നായിരുന്നു മല്യയുടെ വാദം. ഒടുവിൽ തെളിവുകളെല്ലാം മല്യയ്ക്ക് എതിരായതോടെ ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടീഷ് കോടതി ശരിവയ്ച്ചു.

   ഓട്ടോ-ടാക്സി നിരക്ക് വർധന പ്രാബല്യത്തിൽ


   മല്യക്കെതിരെ തട്ടിപ്പുകള്‍ ഉൾപ്പെടെയുള്ള കേസുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്.

   9,000 കോടി രൂപയിലധികമാണ് പലിശയടക്കം മല്യയ്ക്ക് തിരിച്ചടക്കാനുള്ളത്. 13,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്.
   First published:
   )}