TRENDING:

Numerology May 8 | ക്രിക്കറ്റ് താരങ്ങളുടെ ജേഴ്‌സി നമ്പറും സംഖ്യാശാസ്ത്രവും തമ്മിലുള്ള ബന്ധം

Last Updated:

മുൻനിര ക്രിക്കറ്റ് താരങ്ങളുടെ ജേഴ്സി നമ്പറും അവ സംഖ്യാശാസ്ത്രപരമായി നൽകുന്ന പിന്തുണയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുൻനിര ക്രിക്കറ്റ് താരങ്ങളുടെ ജേഴ്സി നമ്പറും അവ സംഖ്യാശാസ്ത്രപരമായി നൽകുന്ന പിന്തുണയും അറിയാം
സച്ചിൻ ടെണ്ടുൽക്കർ
സച്ചിൻ ടെണ്ടുൽക്കർ
advertisement

1. സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ജനന തീയതി – 24-4-1973

ജേഴ്‌സി നമ്പര്‍ -10

24ന് ജനിച്ചവരുടെ ജനനത്തീയതിയുടെ ആകെ തുക ആറ് ആണ്. ഇത് 10 എന്ന സംഖ്യയെ പിന്തുണയ്ക്കുന്നു. ഡെസ്റ്റിനി നമ്പറായ 3, ജേഴ്‌സി നമ്പര്‍ 10 ന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തും

2. വിരാട് കോലി

ജനന തീയതി – 5-11-1988

ജേഴ്‌സി നമ്പര്‍ – 18

അഞ്ചാം തീയതി ജനിച്ച അദ്ദേഹത്തിന്റെ ഡെസ്റ്റിനി നമ്പര്‍ ആറാണ്. ജേഴ്‌സി നമ്പര്‍ 18, 5, 9 എന്നീ സംഖ്യകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. വിരാട് വളരെ ആകര്‍ഷണീയനായ ഒരു വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ ജനപ്രീതി വർധിക്കുന്നതിന് ജേഴ്സി നമ്പര്‍ 18 ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജേഴ്‌സി നമ്പര്‍ 18 എന്നത് വിരാട് കോലിയുടെ ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

advertisement

Also read: ടെൻഷൻ വേണ്ട; എല്ലാവർക്കും സൗഖ്യം; IIT മദ്രാസിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി വെൽനസ് പ്രോഗ്രാം

3. റിക്കി പോണ്ടിംഗ്

ജനന തീയതി – 19-12-1974

ജേഴ്‌സി നമ്പര്‍ – 14

മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനും നിരവധി പരമ്പരകളിലെ ജേതാവുമായ റിക്കി പോണ്ടിംഗ് ജേഴ്സി നമ്പര്‍ 14 ആണ് ധരിക്കുന്നത്. 19ന് ജനിച്ചവരുടെ മികച്ച പങ്കാളിയാണ് ജേഴ്സി നമ്പര്‍ 14. ഈ ജേഴ്‌സി നമ്പര്‍ തിരഞ്ഞെടുത്തതിലൂടെ അദ്ദേഹത്തിന്റെ ജ്ഞാനമാണ് വ്യക്തമാകുന്നത്.

advertisement

4. ശുഭ്മാന്‍ ഗില്‍

ജനന തീയതി – 8-9-1999

ജേഴ്‌സി നമ്പര്‍ – 77

എട്ടാം തീയതി ജനിച്ചവരുടെ ഏറ്റവും ഭാഗ്യ സംഖ്യ 5 ആണ്.

ഇത് ജേഴ്‌സി നമ്പര്‍ 77 മായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ജേഴ്‌സി നമ്പര്‍ തിരഞ്ഞെടുത്തിന് ശുഭ്മാന്‍ ഗില്ലിന് വളരെ ഗുണം ചെയ്യും.

5. രോഹിത് ശര്‍മ്മ

ജനന തീയതി – 30-4-1986

ജേഴ്‌സി നമ്പര്‍ – 45

രോഹിത് ശര്‍മ്മ പവര്‍ ഷോര്‍ട്ട്‌സിന്റെ ആളാണ്, 45-ാം നമ്പര്‍ ജേഴ്‌സി തിരഞ്ഞെടുത്തതിലൂടെ അദ്ദേഹത്തിന് ചൊവ്വയുടെ ഊര്‍ജ്ജം ലഭിക്കും. അദ്ദേഹത്തിന്റെ ഡെസ്റ്റിനി നമ്പര്‍ 5 ന് 45 എന്ന സംഖ്യ കൂട്ടുമ്പോൾ ലഭിക്കുന്ന 9 എന്ന സംഖ്യയുടെ പിന്തുണ ആവശ്യമാണ്. അതിനാല്‍ അദ്ദേഹം ഈ ജേഴ്‌സി തന്നെ ധരിക്കാന്‍ ശ്രമിക്കണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളിന്റെ ജന്മദിനസംഖ്യക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. 2, 7, 6 എന്നിവ ഒരു കായികതാരത്തിന് ചേരുന്ന ജന്‍മ സംഖ്യകളാണ്. ഇതില്‍ ക്രിക്കറ്റ് താരമായ യശസ്വി ജയ്സ്വാളിന്റെ ജന്മദിന സംഖ്യ ഏഴ് ആണ് . 1, 7 എന്നീ സംഖ്യകളാണ് അദ്ദേഹത്തിന്റെ അധിപന്‍മാര്‍. 28-12-2001ലാണ് ഇദ്ദേഹം ജനിച്ചത്. 1, 7 എന്നീ സംഖ്യകളുടെ അനുഗ്രഹവും ഇദ്ദേഹത്തിനുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Life/
Numerology May 8 | ക്രിക്കറ്റ് താരങ്ങളുടെ ജേഴ്‌സി നമ്പറും സംഖ്യാശാസ്ത്രവും തമ്മിലുള്ള ബന്ധം
Open in App
Home
Video
Impact Shorts
Web Stories