ഇന്റർഫേസ് /വാർത്ത /Life / ടെൻഷൻ വേണ്ട; എല്ലാവർക്കും സൗഖ്യം; IIT മദ്രാസിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി വെൽനസ് പ്രോഗ്രാം

ടെൻഷൻ വേണ്ട; എല്ലാവർക്കും സൗഖ്യം; IIT മദ്രാസിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി വെൽനസ് പ്രോഗ്രാം

IIT മദ്രാസ്

IIT മദ്രാസ്

2014-21 കാലയളവിൽ ഐഐടി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 122 വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

ക്യാമ്പസിലെ എല്ലാവരെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെൽനസ് സർവേ പ്രോഗ്രാം ആരംഭിച്ച് ഐഐടി മദ്രാസ്. മെയ് നാലിനാണ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. സർവേ നടത്തുന്നതിനുള്ള ചുമതല ഒരു സ്വാകാര്യ സംഘടനയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇവർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഓരോ വിദ്യാർത്ഥികളുമായും സ്റ്റാഫ് അംഗങ്ങളുമായും ഫാക്കൽറ്റികളുമായും ബന്ധപ്പെടും.

2014-21 കാലയളവിൽ ഐഐടി, ഐഐഎം, എൻഐടി, എൻഐടിഇ, കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 122 വിദ്യാർഥികൾ ജീവിതം അവസാനിപ്പിച്ചുവെന്നു 2021 ഡിസംബറിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയെ അറിയിച്ചിരുന്നു. 2023ൽ ഐഐടികളിൽ നിന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ആറ് വിദ്യാർത്ഥികൾ ജീവനൊടുക്കി. മൂന്നു പേർ ഐ.ഐ.ടി. വിദ്യാർത്ഥികളാണ്. 2022ൽ എട്ട് ഐ.ഐ.ടി. വിദ്യാർത്ഥികളും 2021ൽ നാല് പേരും 2020ൽ മൂന്ന് പേരും ജീവനൊടുക്കി.

തമിഴ്നാട് സർക്കാരിന് കീഴിലുള്ള നാഷണൽ ഹെൽത്ത് മിഷനും (എൻഎച്ച്എം) സർവേക്ക് മേൽനോട്ടം വഹിക്കും. സർവേയ്‌ക്കായി മുപ്പതിലധികം കൗൺസിലർമാരെ നിയോഗിക്കുന്നുണ്ട്. നാഷണൽ ഹെൽത്ത് മിഷൻ നിയമിച്ച ഒരു വിദഗ്ധ വെൽനസ് കൺസൾട്ടന്റും സർവേയുടെ ഭാ​ഗമാകും.

Also read: ചിത്രാപൗര്‍ണമിയ്ക്കായി മംഗളാദേവി ഒരുങ്ങി; കണ്ണകി ക്ഷേത്രത്തിൽ ഉത്സവം

ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. “ഇത് ഒരു കൂട്ടായ ഉത്തരവാദിത്തമാണ്. ക്യാമ്പസിലെ എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധമാണ്. ഈ വെൽനസ് സർവേ ഇത്തരമൊരു ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്. ഈ ഉദ്യമത്തിൽ ഞങ്ങളെ സഹായിച്ചതിന് എൻഎച്ച്എ, തമിഴ്നാട് സർക്കാർ എന്നിവർക്ക് ഞാൻ നന്ദി പറയുന്നു”, പ്രൊഫ. വി. കാമകോടി പറഞ്ഞു.

തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും ക്യാൻസറിന് കാരണമാകുന്ന മുഴകൾ കണ്ടെത്തുന്നതിനുള്ള മെഷീൻ ലേണിംഗ് സിസ്റ്റമായ ജിബിഎംഡി റൈവർ (GBMDriver (GlioBlastoma Mutiforme Drivers)) എന്ന ഉപകരണം മദ്രാസ് ഐഐടിയിലെ ഒരു കൂട്ടം ഗവേഷകർ അടുത്തിടെ വികസിപ്പിച്ചിരുന്നു.

First published:

Tags: IIT Madras, Suicide case