TRENDING:

ദിവസേന 70 മുട്ട 2 ലിറ്റർ പാൽ; 'ദി ഗ്രേറ്റ് ഖാലി' ശരീരം സംരക്ഷിക്കുന്നത് ഇങ്ങനെ

Last Updated:

ബിഗ് ബോസ് സീസൺ 4ൽ അദ്ദേഹത്തിന്റെ ഭക്ഷണക്രമം എല്ലാവരും കാണുകയും ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹിമാചൽ പ്രദേശിലെ സിർമൗറിലെ ഒരു ചെറിയ പട്ടണത്തിൽ നിന്ന് ഗുസ്തി വലയത്തിലേയ്ക്കുള്ള ദിലീപ് സിംഗ് റാണ അഥവാ 'ദി ഗ്രേറ്റ് ഖാലി'യുടെ വളർച്ച ശരിയ്ക്കും അവിശ്വസനീയമായിരുന്നു. നിരവധി വെല്ലുവിളികളെ മറികടന്നാണ് WWEൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനായി ദിലീപ് സിംഗ് റാണ മാറിയത്.
advertisement

മറ്റേതൊരു കായികതാരത്തിന്റെയും ജീവിതം പോലെ, ഭക്ഷണക്രമം ഖാലിയുടെ കരിയർ രൂപപ്പെടുത്തുന്നതിലും വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഖാലി കർശനമായ ഭക്ഷണക്രമം മാത്രമേ പിന്തുടരുകയുള്ളൂവെന്നും മറ്റ് ഭക്ഷണത്തിന് ഇടമില്ലെന്നുമാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ തെറ്റി. ഖാലി തന്റെ നല്ല ശരീരഘടന നിലനിർത്താൻ ശരിയായ ഭക്ഷണക്രമം പാലിക്കുമ്പോഴും ചില ദിവസങ്ങളിൽ ചിക്കൻ ബർഗറും ചോറും പരിപ്പ് കറിയുമൊക്കെ കഴിക്കാറുണ്ട്.

ചിക്കൻ ബർഗറുകളോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ തെളിവാണ് കെ‌എഫ്‌സിയുടെ ടെസ്റ്റിമോണിയൽ വീഡിയോ. ബിഗ് ബോസ് സീസൺ 4ൽ അദ്ദേഹത്തിന്റെ ഭക്ഷണക്രമം എല്ലാവരും കാണുകയും ചെയ്തിരുന്നു.

advertisement

മുട്ടകൾ ആരോഗ്യകരമാണെന്ന് നമുക്കറിയാം. ഖാലിയുടെ പ്രധാന ഭക്ഷണം മുട്ടയാണ്. വളരെക്കാലമായി റിംഗിന് പുറത്താണെങ്കിലും ഈ റെസ്ലർ ഇപ്പോഴും ഏകദേശം 60 മുതൽ 70 വരെ മുട്ടകൾ കഴിക്കും. ചെറുപ്പകാലത്ത്, പ്രത്യേകിച്ച് തന്റെ കരിയറിന്റെ തുടക്കത്തിൽ, ഖാലി എല്ലാ നേരവും കുറഞ്ഞത് 15-20 മുട്ടകളെങ്കിലും കഴിക്കുമായിരുന്നുവെന്നാണ് വിവരം.

ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും, ഖാലി ഇപ്പോഴും സ്വന്തം നാട്ടിലെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് ഇഷ്ടപ്പെടുന്നത്. പരിപ്പ്, ചോറ്, തോരൻ എന്നിവയുടെ ആരാധകനാണ് ഖാലി.

advertisement

പാലും ഖാലിയുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ്. പ്രതിദിനം കുറഞ്ഞത് 2 ലിറ്റർ പാൽ ഇദ്ദേഹം കുടിക്കാറുണ്ടെന്നാണ് റിപ്പോർട്ടികൾ. ശരീരം പരിപാലിക്കേണ്ടതിനാൽ ഖാലി ബ്രെഡ് അല്ലെങ്കിൽ കുക്കീസ് ഒഴിവാക്കാറുണ്ട്. പകരം പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വൈറ്റമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃത ആഹാരമാണ് കഴിക്കുന്നത്. കാപ്പി, തൈര്, ഐസ്ക്രീമുകൾ എന്നിവയും അദ്ദേഹം ഉപയോഗിക്കാറില്ല.

എന്നാൽ ഭക്ഷണം കഴിക്കുന്നത് മാത്രമല്ല ഖാലി ആസ്വദിക്കുന്നത്. അദ്ദേഹം ഒരു നല്ല പാചകക്കാരൻ കൂടിയാണ്. വീട്ടിലുള്ളവർക്ക് വേണ്ടി ഇന്ത്യൻ വിഭവങ്ങൾ പാചകം ചെയ്യാനാണ് ഖാലിയ്ക്ക് ഏറെ ഇഷ്ടം.

advertisement

അദ്ദേഹം ഒരു അഭിനേതാവും മുൻ ഭാരദ്വേഹകനും കൂടിയാണ്. 1995,1996 എന്നീ വർഷങ്ങളിൽ Mr. ഇന്ത്യ പട്ടവും നേടിയിട്ടുണ്ട്. പ്രൊഫഷണൽ റെസ്‌ലിംഗ് മേഖലയിലേക്ക് വരും മുൻപ് പഞ്ചാബിൽ പോലീസ് ഓഫീസറായിരുന്നു. ഹിന്ദു ദേവതയായ കാളിയുടെ പേരിൽ നിന്നും പ്രചോദനം കൊണ്ടാണ് ദ ഗ്രേറ്റ് ഖാലി എന്ന പേര് അദ്ദേഹം സ്വീകരിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Life/
ദിവസേന 70 മുട്ട 2 ലിറ്റർ പാൽ; 'ദി ഗ്രേറ്റ് ഖാലി' ശരീരം സംരക്ഷിക്കുന്നത് ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories