TRENDING:

ആനന്ദ് രാധാകൃഷ്ണന് ഐസ്നർ അവാർഡ്;ഇന്ത്യൻ ചിത്രകാരൻ ലഭിച്ചത് കോമിക് മേഖലയിലെ ഓസ്കാർ

Last Updated:

യുകെ ആസ്ഥാനമായുള്ള എഴുത്തുകാരന്‍ റാം വി യുടെ ഗ്രാഫിക് നോവല്‍ ബ്ലൂ ഇന്‍ ഗ്രീനിലെ തന്റെ സൃഷ്ടിക്കാണ് ഇന്ത്യയിലെ മികച്ച ചിത്രകാരനും മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റുമായ (ഇന്റീരിയര്‍ ആര്‍ട്ട്) ആനന്ദ് രാധാകൃഷ്ണന്‍ അവാര്‍ഡിന് അര്‍ഹനായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ ആസ്ഥാനമായ വിഷ്വല്‍ ആര്‍ട്ടിസ്റ്റും ചിത്രകാരനുമായ ആനന്ദ് രാധാകൃഷ്ണന് ഐസ്‌നര്‍ കോമിക് ഇന്‍ഡസ്ട്രി അവാര്‍ഡ്. കഴിഞ്ഞ ആഴ്ചയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. യുകെ ആസ്ഥാനമായുള്ള എഴുത്തുകാരന്‍ റാം വി യുടെ ഗ്രാഫിക് നോവല്‍ ബ്ലൂ ഇന്‍ ഗ്രീനിലെ തന്റെ സൃഷ്ടിക്കാണ് ഇന്ത്യയിലെ മികച്ച ചിത്രകാരനും മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റുമായ (ഇന്റീരിയര്‍ ആര്‍ട്ട്) ആനന്ദ് രാധാകൃഷ്ണന്‍ അവാര്‍ഡിന് അര്‍ഹനായത്. യുകെ ആസ്ഥാനമായുള്ള മറ്റൊരു കലാകാരന്‍ ജോണ്‍ പിയേഴ്‌സണുമായി രാധാകൃഷ്ണന്‍ അവാര്‍ഡ് പങ്കിട്ടു.
(Image Credit: Twitter)
(Image Credit: Twitter)
advertisement

അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ആനന്ദ് രാധാകൃഷ്ണന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവേ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ സമയത്താണ് താന്‍ പുസ്തകം പൂര്‍ത്തിയാക്കിയതെന്ന് 32കാരനായ കലാകാരന്‍ പറഞ്ഞു. ഇത്രയും വലിയൊരു സംഘടന തന്റെ കലാസൃഷ്ടി വിലയിരുത്തിയതില്‍ സന്തോഷമുണ്ടെന്ന് ആനന്ദ് പറഞ്ഞു.

കോമിക് മേഖലയിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന അവാര്‍ഡാണ് ഐസ്‌നര്‍ അവാര്‍ഡ്. ഗ്രാഫിക് നോവല്‍ ഇതിഹാസം വില്‍ ഐസ്‌നറുടെ പേരിലുള്ള അവാര്‍ഡാണിത്. അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റായ വില്‍ ഐസ്‌നറുടെ ദി സ്പിരിറ്റ്, എ കോണ്‍ട്രാക്ട് വിത്ത് ഗോഡ് തുടങ്ങിയ കൃതികള്‍ വളരെ പ്രശസ്തമാണ്. ഐസ്നര്‍ അവാര്‍ഡിനൊപ്പം, ഐസ്നര്‍ ഹാള്‍ ഓഫ് ഫെയിം, ബോബ് ക്ലാംപെറ്റ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ജേതാക്കളെയും പ്രഖ്യാപിച്ചു. ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡിന് ക്ലാംപെറ്റ് ഓഫ് ലൂണി ടൂണ്‍സ് ഫെയിമിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.

advertisement

അവാര്‍ഡിന് കാരണമായ നോവല്‍ ബ്ലൂ ഇന്‍ ഗ്രീനിലെ നായകന്‍ ഒരു പരാജയപ്പെട്ട സംഗീതജ്ഞനായാണ് തന്നെ സ്വയം കരുതുന്നത്. എന്നാല്‍ വലിയ കാര്യങ്ങള്‍ നേടാന്‍ ഒരാള്‍ എന്തെങ്കിലുമൊക്കെ ഉപേക്ഷിക്കേണ്ടി വരും എന്ന ആശയമാണ് കോമിക്കിലൂടെ ചിത്രീകരിക്കുന്നതെന്ന് അവാര്‍ഡ് നേടിയ കൃതിയെക്കുറിച്ച് വിവരിച്ചുകൊണ്ട് രാമകൃഷ്ണന്‍ പറഞ്ഞു.

താനും റാമും ദീര്‍ഘകാലമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്നും മറ്റ് പ്രോജക്ടുകളിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഒരേ സമയത്താണ് തങ്ങള്‍ കരിയര്‍ ആരംഭിച്ചതെന്നും ആനന്ദ് രാധാകൃഷ്ണന്‍ വ്യക്തമാക്കി.

advertisement

രാധാകൃഷ്ണന്‍ തന്റെ ആദ്യത്തെ പുസ്തകമായ ബ്ലാക്ക് മുംബൈയുടെ കവര്‍ ചെയ്തിരുന്നുവെന്ന് റാം പറഞ്ഞു. അതിനുശേഷം, ഇരുവരും ബോംബെ ആസ്ഥാനമാക്കി ഗ്രാഫിറ്റി വാള്‍ എന്ന മറ്റൊരു പുസ്തകം ചെയ്തിരുന്നു. രണ്ട് പ്രോജക്റ്റുകളുടെയും വിഷയം സംഗീതത്തെ കേന്ദ്രീകരിച്ചായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോമിക്‌സ് മേഖലയിലെ അക്കാദമി അവാര്‍ഡിന് തുല്യമാണ് ഐസ്‌നര്‍ അവാര്‍ഡ്. 2005ല്‍ മരിക്കുന്നതുവരെ അവാര്‍ഡ് ദാന ചടങ്ങില്‍ സ്ഥിരമായി പങ്കെടുത്തിരുന്ന എഴുത്തുകാരനും കലാകാരനുമാണ് വില്‍ ഐസ്‌നര്‍. ഓരോ വിഭാഗത്തിലെയും നാമനിര്‍ദ്ദേശങ്ങള്‍ അഞ്ച് മുതല്‍ ആറ് അംഗങ്ങളുള്ള ഒരു ജൂറിയാണ് തയ്യാറാക്കുന്നത്. തുടര്‍ന്ന് കോമിക്ക് പുസ്തക പ്രൊഫഷണലുകള്‍ വോട്ടു ചെയ്യും. ഇങ്ങനെയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 32 വിഭാഗങ്ങളിലുള്ള രചനകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ആനന്ദ് രാധാകൃഷ്ണന് ഐസ്നർ അവാർഡ്;ഇന്ത്യൻ ചിത്രകാരൻ ലഭിച്ചത് കോമിക് മേഖലയിലെ ഓസ്കാർ
Open in App
Home
Video
Impact Shorts
Web Stories