പ്രാണായാമം എന്ന യോഗ അഭ്യസിക്കുന്നത് ശ്വാസകോശത്തിന്‍റെയും ശ്വാസനാളിയുടെയും ആരോഗ്യത്തിന് നല്ലതാണെന്നും ഇത് കോവിഡ് 19-നെ അതിജീവിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗ ഓരോരുത്തരെയും ശാന്തരാക്കുമെന്നും, ഇത് സമാധാനത്തോടെ കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ ലോകത്തെ പ്രാപ്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മത്സരങ്ങൾക്കും വിശ്വാസങ്ങൾക്കും മുകളിലാണ് യോഗയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ കൂടിച്ചേരലുകളില്ലാതെ സാമൂഹിക അകലം പാലിച്ചാണ് യോഗദിനം ആചരിക്കുന്നത്. പ്രധാനമായും ഡിജിറ്റൽ പ്ലാറ്റുഫോമുകളിലൂടെയാണ് യോഗാ ദിനാചരണം. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രിയും യോഗാദിന സന്ദേശം നൽകിയത്.
TRENDING:'ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടുന്നു; നാടിൻറെ ശത്രുക്കളെ ഒറ്റപ്പെടുത്തണം': മന്ത്രി ടി.പി രാമകൃഷ്ണൻ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]തിരുവനന്തപുരം കർശന നിയന്ത്രണത്തിലേക്ക്; ജനങ്ങൾ കൂടുതൽ കരുതൽ പാലിക്കണം [NEWS]
2015 ജൂൺ 21 മുതലാണ് യോഗദിനം അന്താരാഷ്ട്രതലത്തിൽ ആചരിക്കാൻ തുടങ്ങിയത്. എന്നാൽ അതിനുശേഷം ഇതാദ്യമായാണ് കൂടിചേരലുകൾ ഇല്ലാതെ യോഗാദിനം ആചരിക്കുന്നത്. 'യോഗ വീട്ടിൽ യോഗ കുടുംബത്തോടൊപ്പം' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗാദിന ആപ്തവാക്യം.