തുടർന്ന് ഡോക്ടർമാർ അടിയന്തിരമായി സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയും റോസി കോമ അവസ്ഥയിൽ തുടരുകയുമായിരുന്നു. ഇപ്പോൾ പത്തു മാസത്തെ കോമ അവസ്ഥയ്ക്ക് ശേഷം റോസിക്ക് ബോധം തിരികെ ലഭിച്ചിരിക്കുകയാണ്. റോസിയുടെ ഭർത്താവ് ഗബ്രിയേലെ സുസിക്ക് ഇപ്പോഴാണ് തങ്ങളുടെ സന്തോഷം ശരിക്കും ആസ്വദിക്കാൻ കഴിയുന്നത്. കാരണം, അത്രക്കും വലിയ ദുരിതകാലമായിരുന്നു കടന്നു പോയത്. കോമയിൽ നിന്ന് ഉണർന്നതിനു ശേഷം റോസി ആദ്യമായി പറഞ്ഞത് 'മമ്മ' എന്ന വാക്കായിരുന്നെന്നും സുസി പറഞ്ഞു,
advertisement
'വളരെയധികം നാളുകൾക്ക് ശേഷം ഇത് സന്തോഷകരമായ കാര്യമാണ്. ക്രിസ്റ്റീന അവരുടെ ആദ്യത്തെ വാക്ക് പറഞ്ഞെന്ന് അവരുടെ റൂമിൽ ഉണ്ടായിരുന്ന ഡോക്ടർമാർ സ്ഥിരീകരിച്ചു' - ഇറ്റാലിയൻ പത്രമായ ലാ നാസിയോണിനോട് ഭർത്താവായ സുസി പറഞ്ഞു. ഇപ്പോൾ അവരെ ഓസ്ട്രിയയിലെ ഒരു ക്ലിനിക്കിലേക്ക് മാറ്റി. അവിടെ 24 മണിക്കൂർ പ്രത്യേക പരിചരണം ലഭിക്കുകയും സുഖം പ്രാപിക്കുന്നതിന് അനുസരിച്ച് ഒരു ന്യൂറോളജിക്കൽ റിഹാബിലിറ്റേഷൻ പരിപാടിക്ക് വിധേയമാക്കുകയും ചെയ്യും.
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണം; കോടതിയിൽ പുതിയ ഹർജി സമർപ്പിച്ച് ധർമരാജൻ
ഭാര്യയെ സ്വയം ശ്വസിക്കാൻ അനുവദിക്കുന്നതിന്റെ ഭാഗമായി ട്രാക്കിയോസ്റ്റമി ട്യൂബ് ആശുപത്രി അധികൃതർ നീക്കം ചെയ്തതായും സുസി വ്യക്തമാക്കി. ഇപ്പോൾ ഭാര്യ സ്വയം ശ്വസിക്കുന്നുണ്ടെന്നും ആഹാരം ഇറക്കുന്നുണ്ടെന്നും സുസി വ്യക്തമാക്കി. ഇപ്പോഴത്തെ ആരോഗ്യനിലയിലെ പുരോഗതി കണ്ട് കഴിഞ്ഞ കുറച്ചു മാസങ്ങൾ അവൾ കടന്നുപോയ അവസ്ഥകളെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു അത്ഭുതം പോലെ തോന്നുകയാണെന്നും സുസി പറഞ്ഞു.
കോവിഡ് പോസിറ്റീവായ അമ്മായിഅച്ഛനെ തോളിലേറ്റി മരുമകൾ ആശുപത്രിയിലേക്ക്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
തീവ്രമായ ഫിസിയോതെറാപ്പി സെഷനുകളിലൂടെ കടന്നുപോകുന്ന റോസിയുടെ ചികിത്സാച്ചെലവ് ഭർത്താവ് സജ്ജീകരിച്ച ഗോഫണ്ട്മി പേജിലൂടെ സ്വരൂപിക്കുന്ന പണത്തിലൂടെയാണ്. ഇതുവരെ ഏകദേശം ഒരു കോടി 60 ലക്ഷം ഇന്ത്യൻ രൂപയാണ് (£155,176 ) ലഭിച്ചത്. ഭാര്യയെ വിദേശത്തേക്ക് കൊണ്ടു പോയി വിദഗ്ദ ചികിത്സ ലഭ്യമാക്കുന്ന സാഹചര്യത്തിൽ ഏകദേശം രണ്ടുകോടി അറുപത്തിയാറു ലക്ഷം രൂപ (£257,808) സ്വരൂപിക്കാനാണ് ശ്രമിക്കുന്നത്.
ഏറ്റവും സുഖകരമായ അവസ്ഥയിൽ വീട്ടിലേക്ക് പോകാൻ ഭാര്യയും മകളും അർഹരാണെന്നും സുസി പറഞ്ഞു.
സംഭാവന വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമവുമായി ബന്ധപ്പെട്ട് മോണ്ടെ സാൻ സവിനോ മേയറായ മാർഗരിറ്റ സ്കാർപെല്ലിനി കഴിഞ്ഞ വർഷം ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി: 'സംഭാവനകൾ കൂടാതെ, ക്രിസ്റ്റീനയുടെ കഥ കഴിയുന്നത്ര ആളുകളിൽ നിന്ന് കഴിയുന്നത്ര ആളുകളിലേക്ക് വേഗത്തിൽ എത്തിച്ചേരേണ്ടത് പ്രധാനമാണ്'