കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണം; കോടതിയിൽ പുതിയ ഹർജി സമർപ്പിച്ച് ധർമരാജൻ

Last Updated:

ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണ് പണമെന്നും അതാണ് കവർച്ച ചെയ്യപ്പെട്ടതെന്നും അത് തിരികെ വേണമെന്നുമാണ് ധർമരാജൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

News18 Malayalam
News18 Malayalam
കൊച്ചി: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ ആവശ്യപ്പെട്ട് പരാതിക്കാരനായ ധർമ്മരാജൻ. ഇക്കാര്യം ആവശ്യപ്പെട്ട് ധർമരാജൻ പുതിയ പരാതി നൽകി. ഇരിങ്ങാലക്കുട കോടതിയിലാണ് ധർമരാജൻ പുതിയ ഹർജി സമർപ്പിച്ചത്. ധർമരാജൻ സമർപ്പിച്ച ഹർജി കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ഹർജി സമർപ്പിച്ചത്.
അതേസമയം, മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. കൂടുതൽ രേഖകൾ ഹാജരാക്കി ധർമരാജനും സുനിൽ നയിക്കും ഷംജീറും വെവ്വേറെ ഹർജികൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ഇപ്പോൾ കൂടുതൽ രേഖകൾ ഉൾപ്പെടെ ധർമരാജൻ പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണ് പണമെന്നും അതാണ് കവർച്ച ചെയ്യപ്പെട്ടതെന്നും അത് തിരികെ വേണമെന്നുമാണ് ധർമരാജൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളത്ത് ബിസിനസ് ആവശ്യത്തിനായാണ് പണം കൊണ്ടു വന്നതെന്നും അതിനാൽ തന്നെ തുക തിരികെ വേണമെന്നുമാണ് ധർമരാജൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
ബിസിനസ് ആവശ്യത്തിനായി എറണാകുളത്തേക്ക് പണം കൊണ്ടുപോയപ്പോഴാണ് കവർച്ച നടന്നതെന്നാണ് ധർമരാജൻ പറയുന്നത്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഒന്നേകാൽ കോടിയോളം രൂപ മടക്കി നൽകണമെന്നാണ് ധർമരാജൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതായാലും ഇത്തരമൊരു ആവശ്യവുമായി ധർമരാജൻ എത്തിയത് അന്വേഷണസംഘത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം, 25 ലക്ഷം രൂപ മാത്രമാണ് കവർച്ച ചെയ്യപ്പെട്ടതെന്നായിരുന്നു ധർമരാജൻ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ഏകദേശം മൂന്നരക്കോടിയോളം രൂപ കാറിൽ ഉണ്ടായിരുന്നതായും ഇത് കുഴൽപ്പണമാണെന്നും ധർമരാജൻ പൊലീസിനോട് പറഞ്ഞിരുന്നു. കോടതി ഹർജി പരിഗണിച്ചാൽ സ്വാഭാവികമായും പൊലീസിൽ നിന്ന് റിപ്പോർട്ട് തേടും. ധർമരാജൻ നേരത്തെ നൽകിയ മൊഴി ഉൾപ്പടുത്തിയാകും പൊലീസ് റിപ്പോർട്ട് നൽകുക.
advertisement

ഇന്ധനവില വർദ്ധന: പാളയിൽ ഇരുന്ന് കെട്ടിവലിച്ച് കെ എസ് യുക്കാരുടെ വേറിട്ട പ്രതിഷേധം

നിലമ്പൂർ: ഇന്ധനവില വർദ്ധനവിന് എതിരേ കമുകിൻ പാളയിൽ ഇരുന്ന് കെട്ടി വലിച്ച് വേറിട്ട പ്രതിഷേധം. മലപ്പുറം വണ്ടൂരിൽ കെ എസ്‌ യുക്കാർ ആണ് കമുകിൻ പാളയിലൂടെ വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ചത്.
'പെട്രോളിന് സെഞ്ച്വറി, പാവപ്പെട്ടവന് ഇഞ്ച്വറി, പ്രധാനമന്ത്രിക്ക് പുഞ്ചിരി', 'മഹാമാരിക്കാലത്തെ കേന്ദ്രസർക്കാരിന്റെ പകൽ കൊള്ള നിർത്തുക' എന്നിങ്ങനെയുള്ള പ്ലക്കാർഡുകളുമായാണ് കെ എസ് യുക്കാർ പ്രതിഷേധം നടത്തിയത്. കമുകിൻ പാളയിൽ ഹെൽമറ്റ് ധരിച്ചിരുന്ന് കെട്ടി വലിച്ചാണ് പ്രതിഷേധിച്ചത്.
advertisement
അതേസമയം, സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർദ്ധിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 97 രൂപ 85പൈസയും ഡീസലിന് 93 രൂപ 18 പൈസയും ആയി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 95 രൂപ 96 പൈസയും ഡീസലിന് 91 രൂപ 43പൈസയുമാണ് പുതുക്കിയ വില.
കോഴിക്കോട് പെട്രോളിന് 96 രൂപ 26 പൈസയും ഡീസലിന് 91രൂപ 74 പൈസയുമായി വർധിച്ചു. ഈ മാസം മാത്രം ഇത് എട്ടാം തവണയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ പെട്രോളിന് പതിനൊന്ന് രൂപ വർദ്ധിപ്പിച്ചു. 37 ദിവസത്തിനിടെ 22 തവണയാണ് എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്. ജൂണിൽ മാത്രം ഇതുവരെ അഞ്ച് തവണ വില വർദ്ധിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണം; കോടതിയിൽ പുതിയ ഹർജി സമർപ്പിച്ച് ധർമരാജൻ
Next Article
advertisement
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
  • മാതാപിതാക്കൾ രാജീവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു.

  • പോലീസ് പ്രാഥമിക നിഗമനത്തിൽ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണം.

  • വീട്ടുകാർ കൊലപാതകമെന്ന് സംശയിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement