ആളുകളിലെ മടിയും അലസതയും മാറ്റാനും കൈസന്‍ ടെക്‌നിക്ക് ഉപയോഗിക്കാവുന്നതാണ്. അതിലൂടെ വ്യക്തികളുടെ കാര്യക്ഷമതയും വര്‍ധിക്കും. എങ്ങനെയെന്നല്ലേ? അതേപ്പറ്റിയാണ് ഇനി പറയുന്നത്.
പ്രശ്‌നം തിരിച്ചറിയുക
നിത്യജീവിതത്തിലുള്ള അലസത എന്ന ശീലത്തെയും അതുണ്ടാക്കുന്ന സ്വാധീനത്തേയും പറ്റി തിരിച്ചറിയുക എന്നതാണ് ആദ്യത്തെ ഘട്ടം. നിങ്ങള്‍ക്ക് അലസത തോന്നുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണ് എന്ന് സ്വയം വിലയിരുത്തുക. അങ്ങനെ നിങ്ങളുടെ പ്രശ്‌നം നിങ്ങള്‍ക്ക് തന്നെ തിരിച്ചറിയാന്‍ കഴിയുന്നതിലൂടെ അവയ്‌ക്കെതിരെ സ്വയം പോരാടാനും സാധിക്കും.
ദിനചര്യ
അലസത മാറ്റാനായി ഒരു കൃത്യമായ ദിനചര്യ പിന്തുടരണം. ജോലി, വ്യായാമം, വിനോദം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി സമയം നിശ്ചയിക്കണം. ഇതിലൂടെ ജീവിതത്തില്‍ ഒരു അച്ചടക്കം നിലനിര്‍ത്താനും അലസത ഒഴിവാക്കാനും സാധിക്കും.
advertisement
ചെറിയ ലക്ഷ്യങ്ങള്‍ വലിയ നേട്ടങ്ങള്‍
നിങ്ങളെക്കൊണ്ട് നേടാന്‍ കഴിയുമെന്ന് ഉറപ്പുള്ള ചെറിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുക എന്നത് കൈസന്‍ തിയറിയുടെ പ്രധാന തത്വങ്ങളിലൊന്നാണ്. വലിയ ലക്ഷ്യങ്ങള്‍ നേടാന്‍ അലസത നിങ്ങള്‍ക്ക് ഒരു തടസ്സമായി വരാതിരിക്കാന്‍ ലക്ഷ്യങ്ങളെ എപ്പോഴും ചെറുതായി വിഭജിക്കുക. ചെറിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും.
വണ്‍ മിനിറ്റ് പ്രിന്‍സിപ്പിള്‍
കൈസനില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന ടെക്‌നിക്കാണിത്. ഒരു ജോലി ആരംഭിക്കുന്നതിന് മുമ്പ് ഉണ്ടാകുന്ന തടസ്സം ഇല്ലാതാക്കാനായാണ് ഈ ട്രിക്ക് ഉപയോഗിക്കുന്നത്. നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന ജോലിയ്ക്ക് മുൻപ് എല്ലാ ദിവസവും ഒരു മിനിറ്റ് ഒരു ടാസ്ക് ചെയ്യുക. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് യഥാര്‍ത്ഥ ജോലി ആരംഭിക്കുന്നതിന് മുമ്പുണ്ടാകുന്ന തടസമില്ലാതാക്കാന്‍ സഹായിക്കും. വളരെ എളുപ്പം നിങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാനും സാധിക്കും.
അച്ചടക്കം
ജീവിതത്തില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് അലസത മാറ്റാന്‍ സാധിക്കും. ജോലിയിലുണ്ടാകുന്ന ശ്രദ്ധക്കുറവ് പരിഹരിക്കാന്‍ ജീവിതത്തില്‍ അച്ചടക്കം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സ്വയം ഡെഡ് ലൈനുകള്‍ സെറ്റ് ചെയ്യുക, ചുമതലകള്‍ക്ക് പ്രാധാന്യം നല്‍കുക, ഏകാഗ്രത ലഭിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുക എന്നിവയിലൂടെ ജീവിതത്തില്‍ അച്ചടക്കം കൊണ്ടുവരാന്‍ സാധിക്കും.