TRENDING:

അരനൂറ്റാണ്ടിലേറെ നീണ്ട ദാമ്പത്യം; കോവിഡ്19 ബാധിച്ച് ഭാര്യയും ഭർത്താവും മരിച്ചത് ആറ് മിനിട്ടുകളുടെ ഇടവേളയിൽ

Last Updated:

Covid 19 | 51 വർഷമായി ഒരുമിച്ച് ജീവിച്ച ഭാര്യയും ഭർത്താവും കോവിഡ് 19 ബാധിതരായി ആറ് മിനിറ്റുകളുടെ ഇടവേളയിൽ മരിച്ച സംഭവത്തെക്കുറിച്ച് മകൻ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്റ്റുവർട്ടും അഡ്രിയാൻ ബേക്കറും ഭാര്യാഭർത്താക്കൻമാരായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ ഇരുവരും പൂർണ ആരോഗ്യമുള്ളവരായിരുന്നു. .
advertisement

51 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇത്രയും കൊല്ലം സന്തോഷപ്രദമായ ദാമ്പത്യബന്ധം നയിച്ചുവരികയായിരുന്നു ഇവർ. ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചശേഷം ഫ്ലോറിഡയിലെ ബോയിന്റൺ ബീച്ചിനടുത്തായിരുന്നു സ്റ്റുവർട്ടും അഡ്രിയാനും താമസിച്ചുവന്നത്. എന്നാൽ മാർച്ച് പകുതിയോടെ ഇരുവരും കോവിഡ് 19 ബാധിതരായി. അസുഖം ഗുരുതരമായതോടെ ഞായറാഴ്ച ഇരുവരും മരിച്ചു - ആറ് മിനിറ്റുകളുടെ ഇടവേളയിലായിരുന്നു മരണം സംഭവിച്ചതെന്ന് അവരുടെ മകൻ ബഡ്ഡി ബേക്കർ പറഞ്ഞു. സ്റ്റുവർട്ട് ബേക്കറിന് 74ഉം അഡ്രിയാൻ ബേക്കറിന് 72ഉം വയസായിരുന്നു പ്രായം.

advertisement

സ്വന്തം കുടുംബത്തിലുണ്ടായ ദുരന്തം ചൂണ്ടിക്കാട്ടി ആഗോളമായി ഭീതി പടർത്തുന്ന കൊറോണ വൈറസ് മഹാമാരിയുടെ ഗൗരവം വ്യക്തമാക്കുകയാണ് എൻ‌എഫ്‌എൽ ഏജന്റായ ബഡ്ഡി ബേക്കർ. ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, സാമൂഹിക അകലം പാലിക്കാനും വീട്ടിൽ തന്നെ തുടരാനുമുള്ള പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആളുകളോട് അഭ്യർത്ഥിച്ചു.

“ഇത് ഓരോരുത്തരെയും അല്ലെങ്കിൽ അവരുമായി അടുപ്പമുള്ളവർക്കും സംഭവിക്കുന്നതുവരെ കാത്തിരിക്കരുത്. അങ്ങനെ ചെയ്യുന്നത് അപകടമാണ്” എക്‌സ്‌ക്ലൂസീവ് സ്‌പോർട്‌സ് ഗ്രൂപ്പിന്റെ പ്രസിഡന്റും സിഇഒയുമായ ബേക്കർ സിഎൻഎന്നിനോട് പറഞ്ഞു. "എന്റെ മാതാപിതാക്കളുടെ ആകസ്മികമായ മരണം എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ട ഒന്നാണ്."- ബേക്കർ പറഞ്ഞു.

advertisement

മാതാപിതാക്കൾക്ക് പെട്ടെന്ന് സംഭവിച്ച ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങൾ ബേക്കർ സി‌എൻ‌എനുമായുള്ള ഒരു ഫോൺ അഭിമുഖത്തിൽ വിശദീകരിച്ചു. ഏകദേശം മൂന്നാഴ്ച മുമ്പ്, സ്റ്റുവർട്ടും അഡ്രിയാനും പനിയും ചുമയും ഭേദമാകാത്തതിനെ തുടർന്ന് ഡോക്ടറെ കാണാൻ പോയി. ഒടുവിൽ അവരെ വീട്ടിലേക്ക് തിരിച്ചയച്ചു. രോഗം മൂർച്ഛിച്ചതോടെ വീണ്ടും ആശുപത്രിയിലേക്ക് പോയെങ്കിലും ഇത്തവണയും വീട്ടിലേക്ക് തിരിച്ചുവിട്ടു. വീട്ടിൽ സ്വയം ക്വാറന്‍റൈനിൽ കഴിയാനായിരുന്നു ഡോക്ടറുടെ നിർദേശം- ബേക്കർ പറഞ്ഞു.

ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരു സ്ഥലത്താണെങ്കിലും സ്ഥിരമായി മാതാപിതാക്കളെ വിളിച്ച് ആരോഗ്യകാര്യങ്ങൾ തിരക്കിയിരുന്നു. പക്ഷേ അവരുടെ ആരോഗ്യം മെച്ചപ്പെടുന്നതായി തോന്നിയില്ല. ഒരു ദിവസം അൽപ്പം ഭേദമുണ്ടെങ്കിൽ പിറ്റേദിവസം വീണ്ടും കൂടുതലാകും. കുറച്ച് ദിവസങ്ങൾക്ക് ശേഷം, മാർച്ച് 19 ന് ആശുപത്രിയിലേക്ക് മടങ്ങാൻ അവരോട് ആവശ്യപ്പെട്ടു. പനിയും ആസ്ത്മയും ഉള്ള ബേക്കറിന്റെ പിതാവിനെ ആദ്യം പ്രവേശിപ്പിച്ചു. പനി ഇല്ലാത്തതിനാൽ അമ്മ അപ്പോൾ ആശുപത്രിയിലേക്ക് പോയില്ല.

advertisement

കാര്യങ്ങൾ ഗുരുതരമാകുന്നുണ്ടെന്ന് മനസിലായെങ്കിലും താനും കുടുംബവും ശുഭാപ്തി വിശ്വാസത്തോടെയാണ് അതിനെ സമീപിച്ചതെന്ന് ബേക്കർ പറഞ്ഞു. അവർ സ്റ്റുവർട്ടുമായി അവന്റെ ഫോണിൽ പതിവായി സംസാരിച്ചുകൊണ്ടിരുന്നു, മാത്രമല്ല അച്ഛന് തിരിച്ചുവരാൻ കഴിയുമെന്ന് തോന്നിപ്പിക്കുകയും ചെയ്തു.

You may also like:Fact Check|ഞായറാഴ്ച രാത്രി ദീപം തെളിയിക്കാൻ വൈദ്യുത ബൾബുകൾ ഓഫാക്കുന്നതിനൊപ്പം മറ്റ് ഉപകരണങ്ങളും ഓഫാക്കണോ? [NEWS]'അസലാമു അലൈക്കും'; എയർ ഇന്ത്യയെ പ്രശംസിച്ച് പാക് എയർ ട്രാഫിക്കിൽ നിന്നും അപ്രതീക്ഷിത സന്ദേശം [NEWS]ലോക്ക്ഡൗണ്‍ കാലത്തും ജോലി ചെയ്യുന്ന തൊഴിലാളികളെ ആദരിച്ച് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ [NEWS]

advertisement

എന്നാൽ ഏകദേശം 48 മണിക്കൂറിനുശേഷം, പിതാവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു - പക്ഷേ കുടുംബം ഇപ്പോഴും പ്രതീക്ഷയിലായിരുന്നു. കാര്യങ്ങൾ ശരിയായ ദിശയിലേക്കാണ് പോകുന്നതെന്നതിന്റെ സൂചന വീണ്ടും ആശുപത്രിയിൽനിന്ന് ലഭിച്ചു. സ്റ്റുവർട്ട് കൃത്രിമമായി ഓക്സിജൻ സ്വീകരിക്കുന്നതിന്‍റെ അളവ് 60%ൽ നിന്ന് 50% ആയി കുറഞ്ഞു.

അതേസമയം, ബേക്കറിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. അവൾക്ക് പനിയോ മറ്റ് വിഷമകരമായ ലക്ഷണങ്ങളോ ഇല്ലെങ്കിലും, ഭർത്താവ് ആശുപത്രിയിലാണെന്നത് അവരെ മാനസികമായി ബാധിച്ചു. “കഴിഞ്ഞ അഞ്ച് ദിവസമായി എന്റെ അച്ഛൻ അമ്മയിൽനിന്ന് അകന്നുപോയതിന്റെ ഫലമാണിതെന്ന് ഞങ്ങൾ കരുതി, ഇത് അവരുടെ ജീവിതത്തിൽ വളരെ അപൂർവ സംഭവമായിരുന്നു,” ബേക്കർ പറഞ്ഞു.

"താനും സഹോദരിയും ദിവസത്തിൽ കുറച്ച് തവണ അമ്മയെ കാണുമായിരുന്നു. മാർച്ച് 24 ന് ആശുപത്രിയിൽ നിന്ന് ഒരു കോൾ ലഭിച്ചു. അച്ഛന് കോവിഡ് -19 സ്ഥിരീകരിച്ചുവെന്ന വിവരം. ഇത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. അമ്മയോട് വിവരം പറഞ്ഞില്ല. മുൻകരുതലിന്‍റെ ഭാഗമായി അവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയോ മറ്റ് അനുബന്ധ ലക്ഷണങ്ങളോ ഇല്ലെങ്കിലും അമ്മയ്ക്കും കോവിഡ് 19 പരിശോധന നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു"- ബേക്കർ പറഞ്ഞു.

"ആശുപത്രിയിലെത്തി അൽപ്പസമയത്തിനുള്ളിൽ ചില ടെസ്റ്റുകൾ നടത്തി. അവരിൽ ഓക്സിജന്‍റെ അളവ് കുറവാണെന്ന് ഡോക്ടർ അറിയിച്ചു. വൈകാതെ അമ്മയുടെ നില വിഷളായി. ആന്തരികാവയവങ്ങളുടെ പ്രവർത്തനക്ഷമത കുറഞ്ഞു. ഇതോടെ അമ്മയെയും അച്ഛനൊപ്പം ഐസിയുവിലെ മുറിയിൽ വെന്‍റിലേറ്ററിലേക്ക് മാറ്റി. എന്നാൽ ഏറെ നേരം അവർ ജീവനോടെ തുടർന്നില്ല. ആറു മിനിട്ടുകളുടെ ഇടവേളയിൽ ഇരുവരും ഞങ്ങളെ വിട്ടുപോയി" - ബേക്കർ പറഞ്ഞു.

ദൃഢവും അഭേദ്യമായ ബന്ധമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നതെന്ന് ബേക്കർ പറയുന്നു. വ്യാഴാഴ്ച, ബേക്കറും മൂന്ന് മക്കളും സഹോദരിയുടെ കുടുംബവും ബോയിന്റൺ ബീച്ചിലെ വീട്ടിൽ മാതാപിതാക്കളുടെ അനുസ്മരണ ശുശ്രൂഷയ്ക്കായി ഒത്തുകൂടി. മറ്റാരെയും അവിടേക്ക് ക്ഷണിച്ചില്ല. ചടങ്ങുകൾ മറ്റ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി തത്സമയം സംപ്രേഷണം ചെയ്തു,

"ആളുകൾ ഞങ്ങളുടെ കഥ കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാര്യങ്ങൾ ശരിയായ ബോധത്തോടെ മനസിലാക്കാൻ ഇത് അവരെ സഹായിക്കുമെന്ന് പ്രേരിപ്പിക്കുന്നു," ബേക്കർ പറഞ്ഞു. "മുൻകരുതൽ എടുക്കുന്നതിലൂടെ കുടുംബത്തിൽ സംഭവിച്ചേക്കാവുന്ന വലിയ ദുരന്തം ഒഴിവാക്കാനാകുമെന്ന് പ്രതീക്ഷിക്കാം, പക്ഷേ ഞാനും എന്റെ സഹോദരിയും ഞങ്ങളുടെ കുട്ടികളും കുടുംബത്തിലെ മറ്റുള്ളവരും ഇപ്പോൾ സഹിക്കുന്ന വേദന മറ്റൊരു കുടുംബത്തെ സഹായിച്ചേക്കാം.."- ബേക്കർ പറഞ്ഞു.

തന്റെ കുടുംബത്തിന്റെ കഥ മാറ്റത്തിന് ഒരു ഉത്തേജകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബേക്കർ പറഞ്ഞു. ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത് കേൾക്കാൻ അദ്ദേഹം ആളുകളോട് ആഹ്വാനം ചെയ്യുന്നു- "സാമൂഹിക അകലം പാലിക്കുക, പതിവായി കൈ കഴുകുക, വീട്ടിൽ തന്നെ തുടരുക എന്നതാണ് ഏറ്റവും പ്രധാനം".

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/
അരനൂറ്റാണ്ടിലേറെ നീണ്ട ദാമ്പത്യം; കോവിഡ്19 ബാധിച്ച് ഭാര്യയും ഭർത്താവും മരിച്ചത് ആറ് മിനിട്ടുകളുടെ ഇടവേളയിൽ
Open in App
Home
Video
Impact Shorts
Web Stories