'അസലാമു അലൈക്കും'; എയർ ഇന്ത്യയെ പ്രശംസിച്ച് പാക് എയർ ട്രാഫിക്കിൽ നിന്നും അപ്രതീക്ഷിത സന്ദേശം

Last Updated:

കൊറോണ പേടിയിൽ ലോകത്താകമാനം വിമാന സർവീസുകൾ നിർത്തി വച്ചതിനിടയിലാണ് യൂറോപ്യൻ പൗരൻമാരുമായി എയർ ഇന്ത്യ പറന്നുയർന്നത്.

ന്യൂഡൽഹി: കൊറോണ ഭീതിയ്ക്കിടെ സർവീസ് നടത്തിയ എയർ ഇന്ത്യ ജീവനക്കാരെ പ്രശംസിച്ച് പാകിസ്ഥാൻ എയർ ട്രാഫിക് കൺട്രോളറിൽ നിന്നും സന്ദേശം. മുംബെയിൽ  നിന്നും ഫ്രാങ്ക്ഫുർട്ടിലേക്ക് പ്രത്യേക സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെയാണ് പാകിസ്ഥാൻ അഭിനന്ദിച്ചത്.
കൊറോണ പേടിയിൽ ലോകത്താകമാനം വിമാന സർവീസുകൾ നിർത്തി വച്ചതിനിടയിലാണ് രാജ്യത്ത് അകപ്പെട്ട യൂറോപ്യൻ പൗരൻമാരെയും വഹിച്ചുകൊണ്ട് എയർ ഇന്ത്യ പറന്നുയർന്നത്. ഈ യാത്രയ്ക്കിടയിലാണ് പാക്സ്ഥാന്റെ അഭിനന്ദന സന്ദേശമെത്തിയത്.
You may also like:COVID 19| കുവൈറ്റിൽ 24 മണിക്കൂറിനിടെ 75 പേർക്ക് കോവിഡ്; 42പേരും ഇന്ത്യക്കാർ [NEWS]COVID 19| നാട്ടിലെത്താൻ 500 കി.മീ. നടന്ന അതിഥി തൊഴിലാളി വഴിമധ്യേ മരിച്ചു [NEWS]COVID 19| ഇന്ത്യയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സെപ്റ്റംബർ വരെ തുടർന്നേക്കും: റിപ്പോർട്ട് [NEWS]
"പ്രത്യേക വിമാനം പറത്തുന്നതിനിടെ പാകിസ്ഥാൻ എയർ ട്രാഫിക്കിൽ നിന്നും അഭിനന്ദന സന്ദേശം എത്തിയത് ഏറെ അഭിമാനകരമായ നിമിഷമായിരുന്നു." - എയർ ഇന്ത്യ ക്യാപ്റ്റൻ പ്രതികരിച്ചതായി വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്യുന്നു.
advertisement
"പാക്കിസ്ഥാൻ  ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലേക്ക് വിമാനം പ്രവേശിച്ചയുടൻ പാക് എയർ ട്രാഫിക് കൺട്രോളർ ഞങ്ങളെ അഭിവാദ്യം ചെയ്തു. അസലാമു അലൈക്കും. ഫ്രാങ്ക്ഫുർട്ടിനിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായ പോകുന്ന എയർ ഇന്ത്യ വിമാനത്തെ കറാച്ചി സ്വാഗതം ചെയ്യുന്നു. ഇതായിരുന്നു സന്ദേശം" ക്യാപ്റ്റൻ പറഞ്ഞു.
ഇന്ത്യയിൽ അകപ്പെട്ടു പോയ യൂറോപ്യൻ പൗരൻമാരെ നാട്ടിൽ എത്തിക്കാൻ  എയർ ഇന്ത്യയുടെ ബോയിംഗ് -777, ബോറിംഗ് 787  വിമാനങ്ങളാണ് മുംബെയിൽ നിന്നും പ്രത്യേക സർവീസ് നടത്തിയത്.
പാക് അതിർത്തിയിൽ നിന്നും പ്രത്യേക വിമാനം ഇറാൻ വ്യോമാതിർത്തിയിലേക്കാണ് പ്രവേശിച്ചത്. തുടർന്ന് തുർക്കിയും ജർമ്മനിയും എയർ ഇന്ത്യ വിമാനത്തെ സ്വാഗതം ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അസലാമു അലൈക്കും'; എയർ ഇന്ത്യയെ പ്രശംസിച്ച് പാക് എയർ ട്രാഫിക്കിൽ നിന്നും അപ്രതീക്ഷിത സന്ദേശം
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement