Fact Check|ഞായറാഴ്ച രാത്രി ദീപം തെളിയിക്കാൻ വൈദ്യുത ബൾബുകൾ ഓഫാക്കുന്നതിനൊപ്പം മറ്റ് ഉപകരണങ്ങളും ഓഫാക്കണോ?
- Published by:Anuraj GR
- news18-malayalam
Last Updated:
Fact Check| ഗ്രിഡിന് അസ്ഥിരതയുണ്ടാകാതിരിക്കാൻ ഫാൻ പ്രവർത്തിപ്പിക്കണമെന്ന ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എൻപിസിഎൽ) മുതിർന്ന ഉദ്യോഗസ്ഥരുടെ അഭ്യർഥനയാണ് ആശങ്കയുണ്ടാക്കിയത്.
ന്യൂഡൽഹി: ഏപ്രിൽ 5 ന് രാത്രി 9 മുതൽ രാത്രി 9.09 വരെ ലൈറ്റുകൾ ഓഫ് ചെയ്യണന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്ന് പവർ ഗ്രിഡിൽ കേടുപാടുകൾ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ വ്യാപകമായിരുന്നു സർക്കാർ. ലൈറ്റുകളെല്ലാം ഓഫാക്കുമ്പോൾ പവർ ഗ്രിഡിന് തകരാർ സംഭവിക്കുമെന്നായിരുന്നു ഒരു വാദം. ലൈറ്റുകൾ ഓഫാക്കുന്നതിനൊപ്പം എല്ലാ ഗൃഹോപകരണങ്ങളും പ്രവർത്തനം നിർത്തിവെക്കണമെന്നും നിർദേശമുള്ളതായി പ്രചാരണമുണ്ടായിരുന്നു. ലൈറ്റുകൾ ഓഫാക്കുമ്പോൾ ഒരു ഫാൻ എങ്കിലും പ്രവർത്തിപ്പിക്കണമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ലൈറ്റുകൾ ഓഫാക്കുമ്പോൾ ഗൃഹോപകരണങ്ങൾ ഓഫാക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സർക്കാർ രംഗത്തെത്തി.
കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള രാജ്യത്തിന്റെ കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കുന്നതിനായി ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ വീടുകളിൽ വൈദ്യുതവിളക്കുകൾ അണച്ച് വിളക്കുകൾ, മെഴുകുതിരികൾ, മൊബൈൽ ഫോൺ ടോർച്ചുകൾ എന്നിവ കത്തിക്കണമെന്നാണ് നരേന്ദ്ര മോദി വെള്ളിയാഴ്ച ആവശ്യപ്പെട്ടത്.
രാജ്യമൊന്നാകെ പെട്ടെന്ന് വൈദ്യുത ഉപകരണങ്ങൾ ഓഫാക്കുന്നതുവഴി ഗ്രിഡിന് തകരാർ സംഭവിക്കുമോയെന്ന ആശങ്ക വ്യാപകമായിരുന്നു. "ഇത് ഗ്രിഡിൽ വോൾട്ടേജ് വ്യതിയാനത്തിനും അസ്ഥിരതയ്ക്കും കാരണമാകുമെന്നും വൈദ്യുത ഉപകരണങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ചിലർ ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ആശങ്കകൾ തെറ്റാണ്," കേന്ദ്ര ഊർജ്ജ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു, തെരുവ് വിളക്കുകൾ ഓഫ് ചെയ്യാൻ ആഹ്വാനമില്ല. അതുപോലെ കമ്പ്യൂട്ടറുകൾ, ടെലിവിഷനുകൾ, ഫാനുകൾ, റഫ്രിജറേറ്ററുകൾ, വീടുകളിലെ എയർകണ്ടീഷണറുകൾ തുടങ്ങിയ ഉപകരണങ്ങളും ഓഫാക്കേണ്ടതില്ല.
advertisement
You may also like:COVID 19| കുവൈറ്റിൽ 24 മണിക്കൂറിനിടെ 75 പേർക്ക് കോവിഡ്; 42പേരും ഇന്ത്യക്കാർ [NEWS]COVID 19| നാട്ടിലെത്താൻ 500 കി.മീ. നടന്ന അതിഥി തൊഴിലാളി വഴിമധ്യേ മരിച്ചു [NEWS]COVID 19| ഇന്ത്യയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സെപ്റ്റംബർ വരെ തുടർന്നേക്കും: റിപ്പോർട്ട് [NEWS]
തെരുവ് വിളക്കുകളോ "വീടുകളിലെ ഉപകരണങ്ങളോ സ്വിച്ച് ഓഫ് ചെയ്യാൻ ആരും ആഹ്വാനം ചെയ്തിട്ടില്ല. ലൈറ്റുകൾ മാത്രം ഓഫ് ചെയ്യണം," അതാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. ആശുപത്രികളിലെയും മറ്റ് അവശ്യ സേവനങ്ങളിലെയും ലൈറ്റുകൾ പ്രവർത്തിപ്പിക്കണം. പൊതു സുരക്ഷയ്ക്കായി തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
advertisement
എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരിക്കുന്നതിനാൽ ഗ്രിഡ് സ്ഥിരതയെ ബാധിക്കില്ലെന്ന് ഊർജ മന്ത്രാലയം വക്താവ് അറിയിച്ചു. ഗ്രിഡിന് അസ്ഥിരതയുണ്ടാകാതിരിക്കാൻ ഫാൻ പ്രവർത്തിപ്പിക്കണമെന്ന ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എൻപിസിഎൽ) മുതിർന്ന ഉദ്യോഗസ്ഥരുടെ അഭ്യർഥനയാണ് ആശങ്കയുണ്ടാക്കിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 04, 2020 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Fact Check|ഞായറാഴ്ച രാത്രി ദീപം തെളിയിക്കാൻ വൈദ്യുത ബൾബുകൾ ഓഫാക്കുന്നതിനൊപ്പം മറ്റ് ഉപകരണങ്ങളും ഓഫാക്കണോ?