പരസ്പര ബന്ധത്തിൽ ദമ്പതികൾ എത്രമാത്രം സന്തോഷവാന്മാരും സന്തോഷവതികളുമാണ്, അവരുടെ പങ്കാളിക്ക് അവരെത്രമാത്രം സ്വയം അർപ്പിക്കുന്നു, അവർക്കിടയിൽ എത്ര ഗാഢമായ ബന്ധമാണുള്ളത്, അവർക്കിടയിൽ എത്രമാത്രം പരസ്പര വിശ്വാസമാണുള്ളത്, എത്രമാത്രം പരസ്പരം സ്നേഹിക്കുന്നു എന്നീ ഘടകങ്ങളാണ് പഠനത്തിനായി ഗവേഷകർ പരിഗണിച്ചത്. 'വേഴ്ചയുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇരുവര്‍ക്കുമുള്ള ലൈംഗിക വികാരത്തിന് വലിയ പ്രാധാന്യമാണുള്ളത്'- പഠനം നടത്തിയ നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (NTNU)യിൽ നിന്നുള്ള ട്രൊൻഡ് വിഗ്ഗോ പറയുന്നു.
advertisement
ദമ്പതികൾ നിശ്ചിത സമയത്തിനുള്ളിൽ എത്രസമയം സെക്സിലേർപ്പെടുന്നുവെന്നതിന് ലൈംഗിക വികാരം അല്ലാതെ മറ്റു ഘടകങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 19നും 30നും ഇടയ്ക്ക് പ്രായമുള്ള 92 ദമ്പതികളിലാണ് പഠനം നടത്തിയത്. ഒരുമാസം മുതൽ ഒൻപത് വർഷം വരെ ദൈർഘ്യമേറിയ ബന്ധങ്ങളിലുള്ളവരാണ് ഇവർ. ഇവർക്കിടയിലെ ബന്ധത്തിന്റെ ശരാശരി ദൈർഘ്യം രണ്ട് വർഷമാണ്. ദമ്പതികൾ ആഴ്ചയിൽ ശരാശരി രണ്ടോ മൂന്നോ തവണ ലൈംഗിക ബന്ധത്തിലേർപ്പെടുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. മറ്റൊരാളോടുള്ള അഭിനിവേശം ദമ്പതികൾക്കിടയിലെ ലൈംഗികവികാരം കുറയ്ക്കുന്നുവെന്നും പഠനം പറയുന്നു. പങ്കാളിയല്ലാത്ത മറ്റൊരാളാട് തോന്നുന്ന ശക്തമായ ലൈംഗിക കൽപനകൾ ദമ്പതികളുടെ ലൈംഗിക ബന്ധത്തിനിടെ ഇടകലർത്തരുതെന്നും പഠനത്തിൽ പങ്കാളിത്തം വഹിച്ച അസോസിയേറ്റ് പ്രൊഫസർ മോൻസ് ബെൻഡിക്സൻ പറയുന്നു.
