'എന്റെ ആത്മസഖിയെ കണ്ടെത്തി' ; സ്വവർഗ പ്രണയം തുറന്നുപറഞ്ഞ് ഇന്ത്യൻ അത്ലറ്റ് ദ്യുതി ചന്ദ്

Last Updated:

ഒറീസ സ്വദേശിനിയായ ദ്യുതി സ്വന്തം ഗ്രാമമായ ചകാ ഗോപാല്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായാണ് പ്രണയത്തിലായത്

ന്യൂഡല്‍ഹി: താൻ സ്വവര്‍ഗ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. 100, 200 മീറ്റര്‍ ഓട്ടത്തിലെ ദേശീയ ചാമ്പ്യനായ ദ്യുതി ഒട്ടേറെ അന്താരാഷ്ട്ര മീറ്റുകളില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരമാണ്. ആത്മസുഹൃത്തുമായി സ്വവര്‍ഗ പ്രണയത്തിലാണെന്ന് ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ദ്യുതി വെളിപ്പെടുത്തിയത്. എന്നാൽ ആരാണ് പെണ്‍കുട്ടിയെന്ന് 23കാരിയായ ദ്യുതി വെളിപ്പെടുത്തിയില്ല. എല്ലാവരുടേയും ശ്രദ്ധ അനാവശ്യമായി അവരുടെ നേരെ തിരിയാതിരിക്കാനാണ് താന്‍ പേര് വെളിപ്പെടുത്താത്തതെന്ന് ദ്യുതി വ്യക്തമാക്കി.
ഒറീസ സ്വദേശിനിയായ ദ്യുതി സ്വന്തം ഗ്രാമമായ ചകാ ഗോപാല്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായാണ് പ്രണയത്തിലായത്.‘എന്റെ ആത്മസഖിയെ ഞാന്‍ കണ്ടെത്തി. എല്ലാവര്‍ക്കും അവര്‍ തീരുമാനിക്കുന്നവര്‍ക്കൊപ്പം ജീവിക്കാനുളള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. സ്വവര്‍ഗപ്രണയമുള്ളവരുടെ അവകാശങ്ങളെ ഞാനെന്നും പിന്തുണച്ചിട്ടുണ്ട്. അത് ഓരോരുത്തരുടേയും ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ ലോക ചാമ്പ്യന്‍ഷിപ്പും ഒളിംപിക് മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിക്കും’- ദ്യുതി വെളിപ്പെടുത്തി.
advertisement
സ്വവര്‍ഗ പ്രണയം തന്റെ തെരഞ്ഞെടുപ്പാണെന്നും ആര്‍ക്കും അത് ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും ദ്യുതി പറഞ്ഞു. ഓരോ വ്യക്തിക്കും പ്രണയിക്കാനും അവര്‍ക്ക് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുമുള്ള അധികാരമുണ്ട്. പ്രണയത്തേക്കാള്‍ വലിയൊരു വൈകാരിക അനുഭവമില്ല. ഇത് തുറന്നു പറയുന്നതിനും തനിക്ക് മടിയില്ല. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രിംകോടതി വിധിയാണ് തനിക്ക് ഇത് തുറന്ന് പറയാന്‍ ധൈര്യം നല്‍കിയതെന്നും ദ്യുതി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'എന്റെ ആത്മസഖിയെ കണ്ടെത്തി' ; സ്വവർഗ പ്രണയം തുറന്നുപറഞ്ഞ് ഇന്ത്യൻ അത്ലറ്റ് ദ്യുതി ചന്ദ്
Next Article
advertisement
ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരുടെ വിസാ നിയമങ്ങൾ കർശനമാക്കിയതിനു പിന്നിൽ മലപ്പുറത്തെ വ്യാജ ഡിഗ്രി റാക്കറ്റ്
ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരുടെ വിസാ നിയമങ്ങൾ കർശനമാക്കിയതിനു പിന്നിൽ മലപ്പുറത്തെ വ്യാജ ഡിഗ്രി റാക്കറ്റ്
  • മലപ്പുറത്തെ വ്യാജ ഡിഗ്രി റാക്കറ്റിനെ തുടർന്ന് ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസാ നിയമങ്ങൾ കർശനമായി.

  • കേരളത്തിലെ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ വിവാദമുണ്ടാക്കി.

  • ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവയെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി, പരിശോധന നിർബന്ധമാക്കി.

View All
advertisement