വർണ്ണങ്ങളുടെ കാര്യത്തിൽ മിതത്വമെന്ന് കേട്ടാൽ പലർക്കും ആവേശം തോന്നില്ല. വശ്യതയൊന്നുമില്ലാത്ത, വിരസമായ ചായക്കൂട്ട്. അത് പലപ്പോഴും ചില ഗ്രേ-ബ്ലാക്ക് അഥവാ മെറ്റാലിക്ക് ആക്സസറികൾ കൊണ്ട് വരുത്താവുന്ന നിറക്കൂട്ടിലേക്ക് ഒതുങ്ങിയെന്ന് വരും. എന്നാൽ, ഈ വർഷത്തിന്‍റെ സാഹചര്യത്തിൽ നിന്ന് നമ്മൾ എന്തെങ്കിലും പഠിച്ചെങ്കിൽ, അത് സന്ദർഭവും ക്രിയാത്മകതയും ഉണ്ടെങ്കിൽ ഏതൊരു കോൺസെപ്റ്റിനെയും ആകർഷണീയമാക്കാൻ പറ്റും എന്നതാണ്. പരമ്പരാഗതമായ മിതത്വത്തിന്‍റെ പരിമിതി ആവേശം നൽകുന്നതല്ലെങ്കിൽ, അതിനൊരു ഗുണപരമായ ട്വിസ്റ്റ് നൽകാൻ ധാരാളം മാർഗ്ഗങ്ങൾ ഉണ്ടെന്നതാണ് വാസ്‍തവം. എങ്ങനെയെന്നത് അറിഞ്ഞിരിക്കണമെന്ന് മാത്രം.
advertisement
അവിടെയാണ് ഇന്‍റീരിയർ ഡെക്കറേഷനായി ഒരുങ്ങുമ്പോൾ പ്രാഗത്ഭ്യത്തോടൊപ്പം വിശ്വാസ്യതയുമുള്ള പ്രൊഫഷണലുകളെ കണ്ടെത്തേണ്ടതിന്‍റെ പ്രാധാന്യം. ഈ ദൌത്യം ഏൽക്കുന്നവർക്ക് നിങ്ങളുടെ സങ്കൽപ്പത്തിലുള്ളത് അനായാസം യാഥാർത്ഥ്യമാക്കാൻ കഴിയണം. ഡിസൈൻ, ഡെക്കർ, കളർ സ്‍പേസ് എന്നിവയുടെ രംഗത്ത് മുൻനിരയിലുള്ള Beautiful Homes Service ലെ സമർത്ഥരായ ടീമിൽ ഇക്കാര്യത്തിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണുള്ളത്. നിങ്ങളുടെ വീടിന് ഭംഗിയും പ്രൌഢിയും അവർ ഉറപ്പ് വരുത്തും.
മിതത്വത്തിന്‍റെ തികച്ചും വ്യക്തിഗതമായ ആവിഷ്ക്കാരം ഉൾക്കൊള്ളുന്ന ആകർഷകമായ രണ്ട് റീഡിസൈനുകൾ നോക്കാം. കുടംബാംഗങ്ങൾക്ക് എല്ലാവർക്കും ചേർന്ന് സമയം ചെലവിടാവുന്ന സ്വഛമായ ഇടമെന്ന നിലയിലാണ് മനോഹരമായ ഈ ലിവിംഗ് റൂം റീഡിസൈൻ ചെയ്തത്. ഈ ആശയം ഉൾക്കൊണ്ട Beautiful Homes Service ടീം കാവിനിറവുമായും ക്രീം സോഫയുമായും പ്ലാൻ ചെയ്ത് മുന്നോട്ട് പോയി.
urban trend
മിതത്വമുള്ള ഈ മിനിമം ഡെക്കർ ആകർഷകവും അതോടൊപ്പം സുഖകരവുമാണ്. അതിനൊരു ആങ്കർ പോയിന്‍റ് വേണമെന്ന് തോന്നും. അകത്തേക്ക് കടന്നാൽ തികച്ചും സൌകര്യപ്രദമായ കോഫി ടേബിൾ. കളർ-ബ്ലോക്ക്‍ഡ് ത്രോ പില്ലോ, മനോഹരമായ കർട്ടനുകൾ എന്നിവ ടീം സജ്ജമാക്കിയതും ആകർഷകമായി.
സല്ലാപത്തിനും വർത്തമാനത്തിനും സാധാരണയായി കൂടുതലും ഉപയോഗിക്കുന്ന മറ്റൊരിടമാണ് ഡൈനിംഗ് ഏരിയ. ഈ കാര്യം കണക്കിലെടുത്ത ടീം കുടുംബാംഗങ്ങളുടെ സല്ലാപത്തിന് ചേരുന്ന വിധത്തിൽ നീളമുള്ള ടേബിൾ സജ്ജീകരിക്കാനാണ് തീരുമാനിച്ചത്. ആകർഷകമായ കസേരകൾ അനായാസമായി താൽപ്പര്യമനുസരിച്ച് ചിട്ടപ്പെടുത്താൻ പ്രയാസം വന്നില്ല.
ഡൈനിംഗ് ഏരിയ പ്ലാൻ ചെയ്യുമ്പോൾ കേവലം ഒരു ടേബിൾ ശരിയായി സജ്ജമാക്കുന്നത് മാത്രമല്ല കാര്യം. നിങ്ങൾക്ക് വേണമെങ്കിൽ ഒരു ഗാലറി വോൾ ഒരുക്കാം. പ്രിയ മുഹൂർത്തങ്ങൾ അവിടെ പ്രദർശിപ്പിക്കാം. വേറിട്ട ആശയവും വ്യക്തിപരമായ സ്റ്റൈലും ആവിഷ്ക്കരിക്കാൻ പരിചയ സമ്പന്നരായവർ വേണം. Beautiful Homes Service അതാണ് ചെയ്യുന്നത്, അതുതന്നെയാണ് ശുഭവാർത്തയും!
ആദ്യാവസാനം വരെയുള്ള അവരുടെ കസ്റ്റമൈസ്‍ഡ്, ഇന്‍റീരിയർ ഡിസൈനും, പ്രൊഫഷണലായ നിർവ്വഹണവും നിങ്ങളുടെ സങ്കൽപ്പം അതേപടി യാഥാർത്ഥ്യമാക്കുന്നു. അതിന്‍റെ സാക്ഷാൽക്കാരത്തിലേക്ക് പോകുന്നതിന് മുമ്പേ ആധുനിക 3D വിഷ്വലൈസേഷൻ ഉപയോഗിച്ച് നിങ്ങളുടെ ആശയം യാഥാർത്ഥ്യമാകുന്നത് കാണാനും കഴിയും. ഡിസൈനിംഗ്, പെയിന്‍റിംഗ് എന്നിവ മുതൽ അനുയോജ്യമായ ഫർണിച്ചറും ആക്സസറികളും ആർട്ട് പീസുകളും വരെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന കസ്റ്റമർ എക്സ്‍പീരിയൻസ് സ്‍പെഷ്യലിസ്റ്റിന്‍റെ നിതാന്ത നിരീക്ഷണത്തിലൂടെയാണ് നിർവ്വഹിക്കപ്പെടുന്നത്. എല്ലാം പ്ലാൻ ചെയ്തതുപോലെ നടക്കുന്നുവെന്ന് ഉറപ്പാക്കാം.
ഏഷ്യൻ പെയിന്‍റ്സിലെ Beautiful Homes Service ടീം അവരുടെ അറിവും വൈദഗ്‍ധ്യവും നിങ്ങൾക്കുവേണ്ടി വോൾ ഫിനിഷുകളും ലൈറ്റിംഗും ക്രമപ്പെടുത്തി സജ്ജമാക്കുമ്പോൾ നിങ്ങൾക്ക് ആശ്വസിക്കാം. സുരക്ഷാ കാര്യങ്ങളിലും സൂക്ഷ്‍മമായ വിശദാംശങ്ങളിലും ശ്രദ്ധ പുലർത്താനുള്ള പ്രതിബദ്ധത നിങ്ങളുടെ സൈറ്റും വീടും എപ്പോഴും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തും. ഈ പ്രോസസ്സിന്‍റെ ഏറ്റവും വിലപ്പെട്ട ഭാഗം നിങ്ങളുടെ ആശയങ്ങളും ഫീഡ്‍ബാക്കുമാണ്. അതാത് സമയത്തെ അപ്‍ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കും. പ്രോജക്‌ട് പൂർത്തിയാകുമ്പോൾ നടന്നു കണ്ട് അഭിപ്രായം അറിയിക്കുകയും ചെയ്യാം. തികച്ചും നിങ്ങൾക്ക് ഇണങ്ങുന്ന, പോളിഷ് ചെയ്ത, നിങ്ങളുടെ ആശയത്തെ പ്രതിഫലിപ്പിക്കുന്ന ഇടമായിരിക്കും നിങ്ങൾക്ക് ലഭിക്കുക.
പേഴ്‍സണലൈസ്‍ഡ് ഇന്‍റീരിയർ ഡിസൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇത് പങ്കാളിത്തത്തിൽ ഇറക്കിയ പോസ്റ്റ് ആണ്.
