TRENDING:

പോൺ കാണുന്നത് കുറച്ചാൽ ലൈംഗിക ജീവിതം അടിപൊളിയാക്കാം

Last Updated:

“പോൺ വീഡിയോ കാണുന്നത് ആളുകളിൽ ലിംഗത്തിൻറെയോ സ്തനത്തിൻറെയോ സ്റ്റാമിനയുടെയോ വലുപ്പത്തെക്കുറിച്ച് സങ്കീർ‌ണ്ണമായ ഒരു വികാരം വളർ‌ത്തിയേക്കാം"

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ലൈംഗിക ഉത്തേജനത്തിനായി നിങ്ങൾ ധാരാളം പോൺ വീഡിയോ കാണുന്നവരാണോ? എങ്കിൽ ഇത് നെഗറ്റീവ് ഫലമുണ്ടാക്കുമെന്ന് വിദഗ്ദ്ധർ. അമിതമായി പോൺ വീഡിയോ കാണുന്നത് കിടപ്പറയിലെ നിങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ലൈംഗിക ജീവിതം മികച്ചതാക്കാൻ ആഗ്രഹമുള്ളവർ പോൺ കാണുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
advertisement

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, അമിതമായി പോൺ കാണുന്നത് പ്രകൃതിദത്തമായി ഉയർന്ന അളവിലുള്ള ഡോപാമൈൻ സ്രവം ഉൽപാദനത്തിലേക്കു നയിക്കുന്നു. “ഇത് ഡോപാമൈൻ റിവാർഡ് സിസ്റ്റത്തെ തകരാറിലാക്കുകയും സ്വാഭാവിക ആനന്ദ സ്രോതസ്സുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഉപയോക്താക്കൾക്ക് ശാരീരിക പങ്കാളിയുമായി ഉത്തേജനം നേടുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങുന്നത്, ”ന്യൂഡൽഹിയിലെ ഗംഗാ റാം ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൺസൾട്ടന്റ് ആർട്ടി ആനന്ദ് പറഞ്ഞു.

അശ്ലീല വീഡിയോ ലൈംഗിക ജീവിതത്തെ മറ്റ് രീതികളിലും തടസ്സപ്പെടുത്തുന്നുവെന്ന് വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞു. അശ്ലീല വീഡിയോകളിൽ കണ്ട ചില പ്രത്യേക രീതികളിൽ ലൈംഗികത ചെയ്യണമെന്ന് കരുതുന്ന ആളുകൾക്ക് ഇത് ചിലപ്പോൾ ഉയർന്ന പ്രതീക്ഷ നൽകുന്നു. “അശ്ലീല സിനിമകളിലെ അഭിനേതാക്കൾ ചെയ്യുന്നത് ചിലർ അമിതമായി ഉൾക്കൊള്ളുന്നു. അതിനാൽ യഥാർഥ ജീവിതത്തിലും അവർ അതിന് വേണ്ടി ശ്രമിക്കുന്നു, അത് യഥാർത്ഥ്യമായി അടുത്തു നിൽക്കുന്നതല്ല, ”മുംബൈയിലെ മുലുണ്ടിലെ ഫോർട്ടിസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റും സെക്സോളജിസ്റ്റുമായ സഞ്ജയ് കുമാവത് പറഞ്ഞു.

advertisement

Also Read- Sexual wellness Q&A Column | അപരിചിതനുമായി ഡേറ്റിംഗ് ആപ്പിൽ സെക്സ് ചാറ്റിൽ ഏർപ്പെടുന്നതിൽ കുഴപ്പമുണ്ടോ?

“ലൈംഗികത ഇങ്ങനെയായിരിക്കണമെന്ന് ആളുകൾക്ക് തോന്നാറുണ്ട്, കാരണം അശ്ലീല വീഡിയോ അവരുടെ പ്രതീക്ഷകളെ ഉയർത്തിക്കാട്ടുന്നു, ഒരാൾ സമീപിക്കേണ്ട രീതികളാണിതെന്ന് അവർ കരുതുന്നു, ഒടുവിൽ അവർക്ക് അപകർഷതാ ബോധം ഉണ്ടാകുകയും ശീഖ്ര സ്ഖലനമോ, സ്ഖലനം ഉണ്ടാകാത്ത അവസ്ഥയോ ഉണ്ടാകുന്നു. “പോൺ വീഡിയോ കാണുന്നത് ആളുകളിൽ ലിംഗത്തിൻറെയോ സ്തനത്തിൻറെയോ സ്റ്റാമിനയുടെയോ വലുപ്പത്തെക്കുറിച്ച് സങ്കീർ‌ണ്ണമായ ഒരു വികാരം വളർ‌ത്തിയേക്കാം, മാത്രമല്ല യഥാർത്ഥ ലൈംഗിക സാഹചര്യങ്ങളിൽ‌ മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരിക്കുകയും ചെയ്യും,” കുമാവത് കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ 112-ാമത് വാർഷിക ശാസ്ത്ര മീറ്റിംഗിൽ അവതരിപ്പിച്ച ഒരു പഠനത്തിൽ, അശ്ലീല സാഹിത്യം വായിക്കാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനേക്കാൾ അശ്ലീലസാഹിത്യം വായിച്ചു സ്വയംഭോഗം ചെയ്യുന്നതിന് മുൻഗണന നൽകിയവരിൽ ലൈംഗിക അപര്യാപ്തതയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. “വിഷ്വൽ ഉത്തേജനം പലപ്പോഴും പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ഉത്തേജനം വർദ്ധിപ്പിക്കും, പക്ഷേ അവരുടെ ഭൂരിഭാഗം സമയവും അശ്ലീല സാഹിത്യങ്ങൾ കാണാനും സ്വയംഭോഗം ചെയ്യാനും ചെലവഴിക്കുമ്പോൾ, യഥാർത്ഥ ലോകത്തിലെ ലൈംഗിക ബന്ധങ്ങളിലും സംഭോഗങ്ങളിലും അവർക്ക് താൽപര്യം കുറയാൻ സാധ്യതയുണ്ട്,” ന്യൂയോർക്ക് സർവകലാശാലയിൽ ഗവേഷകനായ ജോസഫ് ആലുക്കൽ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
പോൺ കാണുന്നത് കുറച്ചാൽ ലൈംഗിക ജീവിതം അടിപൊളിയാക്കാം
Open in App
Home
Video
Impact Shorts
Web Stories