പരമ്പരാഗതമായി ഒരാളുമായുള്ള ബന്ധത്തോടുള്ള വിശ്വസ്തതയ്ക്ക് വലിയ മൂല്യം നൽകിയിരുന്ന ഇന്ത്യൻ സമൂഹം ഇന്ന് കൂടുതൽ പുരോഗമനപരമായ രീതിയിലേക്ക് മാറി ചിന്തിക്കാൻ തുടങ്ങി. ദമ്പതികൾ തങ്ങളുടെ പങ്കാളിയല്ലാത്ത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കുന്ന രീതിയെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തുടങ്ങി. കൂടുതൽ വിദ്യാസമ്പന്നരും വ്യത്യസ്ത സംസ്‌കാരങ്ങളുമായി സമ്പർക്കം പുലർത്തുന്നവരുമായ യുവതലമുറയാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്.
Also read- Vishu 2023 | വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ, വേണ്ടത് എന്തെല്ലാം ?
advertisement
ഇന്ത്യയിലെ വിവാഹങ്ങൾ, വിശ്വാസം, മറ്റ് പരമ്പരാഗത സാമൂഹിക-സാംസ്‌കാരിക മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് മാറിക്കൊണ്ടിരിക്കുന്ന ധാരണ മനസ്സിലാക്കാൻ Gleeden എന്ന ഡേറ്റിംഗ് ആപ്പ് IPSOSന്റെ പങ്കാളിത്തത്തോടെ സമഗ്രമായ ഒരു പഠനം നടത്തിയിരുന്നു. സർവേ പ്രകാരം, ഒരു വ്യക്തിയോട് ജീവിതകാലം മുഴുവൻ സത്യസന്ധമായിരിക്കാൻ സാധിക്കുമെന്ന് 82% പേർ പറഞ്ഞു. അതേസമയം 44% പേർ ഒരേസമയം രണ്ട് ആളുകളുമായി പ്രണയത്തിലാകുന്നത് പ്രായോഗികമാണെന്ന് പറഞ്ഞു.
55% പേരും തങ്ങളുടെ പങ്കാളിക്ക് പുറമെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി. എന്നാൽ 37% വ്യക്തികളും വിശ്വസിക്കുന്നത് ഒരാളെ സ്നേഹിച്ചു കൊണ്ട്തന്നെ വഞ്ചിക്കാനും കഴിയുമെന്നാണ്. ‘ബന്ധങ്ങളുടെയും വിവാഹത്തിന്റെയും കാര്യത്തിൽ ഇന്ത്യൻ സമൂഹം മാറി ചിന്തിക്കുന്നത് അവിശ്വസനീയമാംവിധം കൗതുകകരമാണെന്ന്ഗ്ലീഡൻഇന്ത്യയിലെ കൺട്രി മാനേജർ സിബിൽ ഷിഡൽ അഭിപ്രായ വോട്ടെടുപ്പിനെക്കുറിച്ച് സംസാരിക്കവെ പറഞ്ഞു.
ആളുകൾക്ക് അവരുടെ ഇഷ്ടത്തിന് യോജിച്ച ആളെ കണ്ടെത്താൻ സുരക്ഷിതമായ അന്തരീക്ഷം ഇത് പ്രദാനം ചെയ്യുന്നു എന്നതിന്റെ തെളിവാണ് ഞങ്ങളുടെ പ്ലാറ്റ്ഫോം ഇന്ത്യയിൽ കൂടുതൽ വികസിക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അനേകം ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ, പരമ്പരാഗത മാനദണ്ഡങ്ങളെ മാറ്റി നിർത്തി അവരുടെ ബന്ധങ്ങളിൽ സന്തുഷ്ടരായിരിക്കാൻ പങ്കാളികളോട് അവർക്ക് ആവശ്യമായ ലൈംഗികവും വൈകാരികവുമായ സംതൃപ്തി നൽകണമെന്ന് ആവശ്യപ്പെടാനും തുടങ്ങിയിരിക്കുന്നു.
ഇത് ‘പോളിമറസ് ബന്ധം’ എന്നറിയപ്പെടുന്ന ഒരു പുതിയ തരത്തിലുള്ള പങ്കാളിത്തത്തിന്റെ ജനപ്രീതി വർധിക്കുന്നതിന് കാരണമായി. യുവജനങ്ങളും മെട്രോപൊളിറ്റൻ ജനതയും ഈ ആശയം അവരുടെ വ്യക്തിജീവിതത്തിലേക്ക് സ്വീകരിച്ചിട്ടുണ്ടെങ്കിലും, വിവാഹേതര ബന്ധങ്ങൾ ഇപ്പോഴും പാപമായി കാണുന്നവരാണ് ഗ്രാമപ്രദേശങ്ങളിലും സമൂഹത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ളവർ.
വലിയ നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും (58% vs. 56%) പങ്കാളിയെ വഞ്ചിക്കുന്നതിന്റെ നിരക്ക് ഏതാണ്ട് ഒരുപോലെയാണെന്നതാണ് പഠനത്തിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന മറ്റൊരു കണ്ടെത്തൽ. ടിയർ 2 നഗരങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ഭോപ്പാൽ, ഗുരുഗ്രാം, വഡോദര, നവി മുംബൈ, കൊച്ചി, താനെ, ഡെറാഡൂൺ, പട്‌ന, നാസിക്, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളാണ് കൂടുതലായി ഗ്ലീഡൻ ആപ്പിൽ സൈൻ അപ്പ് ചെയ്യുന്നത്.