ഇന്റർഫേസ് /വാർത്ത /Life / Vishu 2023 | വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ, വേണ്ടത് എന്തെല്ലാം ?

Vishu 2023 | വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ, വേണ്ടത് എന്തെല്ലാം ?

ഓരോ പ്രദേശത്തും വിഷുക്കണി ഒരുക്കുന്നത് പല രീതിയിലാണ്

ഓരോ പ്രദേശത്തും വിഷുക്കണി ഒരുക്കുന്നത് പല രീതിയിലാണ്

ഓരോ പ്രദേശത്തും വിഷുക്കണി ഒരുക്കുന്നത് പല രീതിയിലാണ്

 • News18 Malayalam
 • 1-MIN READ
 • Last Updated :
 • Thiruvananthapuram [Trivandrum]
 • Share this:

വിഷുവിന് ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വിഷുക്കണി. പലര്‍ക്കും വിഷുക്കണി എങ്ങനെ ഒരുക്കണമെന്നും എങ്ങനെ കണി കാണമെന്നും അറിയില്ല. സാധാരണ വിഷുക്കണി ഒരുക്കുന്നതും മറ്റുള്ളവരെ കണിക്കാണിക്കുന്നതും ഒക്കെ ചെയ്യുന്നത് കുടുംബത്തിലെ മുതിര്‍ന്നവരാണ്. ഓരോ പ്രദേശത്തും വിഷുക്കണി ഒരുക്കുന്നത് പല രീതിയിലാണ്. പൊതുവായ വിഷുക്കണി ഒരുക്കത്തിന് വേണ്ട സാധനങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

 • ശ്രീകൃഷ്ണ വിഗ്രഹം അഥവാ ചിത്രം
 • നിലവിളക്ക്
 • ഓട്ടുരുളി
 • അരി
 • നെല്ല്
 • അലക്കിയ വസ്ത്രം
 • സ്വര്‍ണ്ണം (സ്വര്‍ണ്ണ നാണയമോ, മോതിരമോ, വളയോ, മാലയോ),
 • വാല്‍ക്കണ്ണാടി
 • ഗ്രന്ഥം (രാമായണമോ ഭഗവദ് ഗീതയോ സഹസ്രാനാമ പുസ്തകങ്ങളോ)
 • നാളികേരം
 • വെറ്റില, അടയ്ക്ക
 • നാണയം
 • സിന്ദൂരച്ചെപ്പ്
 • കണിക്കൊന്ന പൂവ്
 • പച്ചക്കറികള്‍ (കണിവെള്ളരി, പടവലങ്ങ, പയര്‍, മുരിങ്ങക്ക)
 • ഫലങ്ങള്‍ (ചക്ക, മാങ്ങ, ഓറഞ്ച്, ആപ്പിള്‍ മുന്തിരി)
 • ധാന്യങ്ങള്‍

തലേദിവസം വീടും പരിസരവും വൃത്തിയാക്കുക. ഒപ്പം പൂജാമുറിയോ കണി ഒരുക്കുന്നയിടമോ വ്യത്തിയാക്കിയിടുക. വിഷുവിന് തലേന്ന് രാത്രിയില്‍ തന്നെ വിഷുക്കണി ഒരുക്കി വയ്ക്കും.

First published:

Tags: How make vishukkani, Vishu, Vishu celebration, Vishukkani