മലപ്പുറം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വ്യത്യസ്തരായ യാത്രികരെയും യാത്രകളും ഏകോപിക്കുകയാണ് കെഎസ്ആർടിസി. വിജയകരമായ നിരവധി വിനോദയാത്രകൾക്ക് പുറമെ റമസാനോടനുബന്ധിച്ച് വിശ്വാസികൾക്കായി ജില്ലയിൽ നിന്നും വിശുദ്ധരുടെ മഖ്ബറകൾ സന്ദർശിക്കാൻ സിയാറത്ത് യാത്രയും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 23ന് മലപ്പുറം ഡിപ്പോയിൽ നിന്നാണ് ആദ്യ യാത്ര പുറപ്പെടുന്നത്.
മലപ്പുറം, തൃശൂർ ജില്ലകളിലെ വിശുദ്ധ മഖ്ബറകളാണ് സിയാറത്ത് യാത്രയിൽ ഉൾപ്പെട്ടിരിക്കുന്നത്. രാവിലെ ആറിനാണ് യാത്രകൾ ആരംഭിക്കുന്നത്. ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്പുറം, പുതിയങ്ങാടി, പൊന്നാനി, പുത്തൻപള്ളി, വെളിയങ്കോട് മഖ്ബറകൾ സന്ദർശിക്കും. തുടർന്ന് തൃശൂർ ജില്ലയിലെ മണത്തല, ചാവക്കാട് മഖ്ബറകൾ കൂടി സന്ദർശിച്ച് വൈകിട്ട് ആറിന് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിക്കുന്നത്.
Also Read- Astrology April 14 | കുടുംബ സുഹൃത്തിന്റെ സഹായം ലഭിക്കും; ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ ദിവസഫലം
ഒരാൾക്ക് 550 രൂപയാണ് നിരക്കായി ഇാടാക്കുന്നത്. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും യാത്രകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സിയാറത്ത് യാത്രകൾ വിജയകരമായാൽ ദീർഘ ദൂര യാത്രകളും വിശ്വാസികൾക്കായി ഒരുക്കുമെന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.
Also Read- ജീവനക്കാരുടെ സ്ട്രെസ് കണ്ടെത്താൻ കീബോർഡും മൗസും ഉപയോഗിക്കുന്നത് നോക്കിയാൽ മതിയെന്ന് ഗവേഷകർ
മുൻപ് രാമായണ മാസത്തിൽ നാലമ്പല തീർത്ഥാടന പാക്കേജും മലപ്പുറം കെഎസ്ആർടിസി ഒരുക്കിയിരുന്നു. കേരളത്തിൽ ആദ്യമായി ബജറ്റ് ടൂറിസം പാക്കേജുകൾക്ക് തുടക്കമിട്ടത് മലപ്പുറം ഡിപ്പോ ആണ്. കോവിഡ് കാലത്തിനു ശേഷം തുടങ്ങിയ ഈ പാക്കേജുകൾ വൻ വിജയമായിരുന്നു. മൂന്നാർ, മലക്കപ്പാറ, ഗവി, വയനാട്, ആലപ്പുഴ തുടങ്ങി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മലപ്പുറം കെ എസ് ആർ ടി സി ടൂറിസം പാക്കേജുകൾ നടത്തിയിരുന്നു.
യാത്രയുടെ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9447203014.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, Malappuram, Ramadan