ഒരു കാലത്ത് താമരയും മത്സ്യങ്ങളും നിറഞ്ഞ ഒരു വലിയ തടാകമായിരുന്നു ഇവിടം. ഇപ്പോൾ ഹൗറയിൽ നിന്നും അതിന്റെ ചുറ്റുമുള്ള ജില്ലകളിൽ നിന്നും ആളുകൾ മുങ്ങി കുളിക്കാനായി ഇവിടേയ്ക് എത്തുന്നു. ഇത് വിവിധ രോഗങ്ങൾ ഭേദമാക്കുകയും മെലിഞ്ഞ ശരീരമുള്ളവരുടെ ശരീരഭാരം വർധിപ്പിക്കുമെന്നുമാണ് വിശ്വസം. വെള്ളത്തിൽ ഇറങ്ങുന്നതിന് മുമ്പ് മഞ്ഞളും സിന്ദൂരവും എണ്ണയും പുരട്ടി കുളത്തിനരികിലെ മരത്തിൽ തൊടണം. കുളത്തിന്റെ തീരത്താണ് ചണ്ഡീ ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭക്തർ കുളിച്ച ശേഷം ദേവിയുടെ അനുഗ്രഹം തേടുകയും രോഗശാന്തിയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
advertisement
Also read-ഒരു അത്ഭുതകുളം; മുങ്ങി കുളിച്ചാൽ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് ബംഗാളിലെ വിശ്വാസം
ഞായറാഴ്ചകളിലും ശുക്ല പക്ഷ സമയത്തും കുളത്തിൽ ഭക്തരുടെ തിരക്ക് കാണാം. ദേവിയെ പ്രാർത്ഥിച്ച് കുളത്തിൽ മുങ്ങിക്കുളിച്ച ശേഷം പാത്രങ്ങളിൽ വെള്ളം ശേഖരിച്ച് കൊണ്ടുപോകും. ആചാരമനുസരിച്ച് കുളത്തിൽ മുങ്ങിക്കുളിച്ചതിന് ശേഷം തുടർച്ചയായി രണ്ട് ദിവസം വീട്ടിൽ കുളത്തിലെ വെള്ളം കൊണ്ട് കുളിക്കണം. ഇങ്ങനെ ചെയ്യുന്നവർക്കാണ് ഫലസിദ്ധി ലഭിക്കുന്നത്.
‘മോട്ട പുകുറി’ലെ വെള്ളത്തിന് ഔഷധഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു, പ്രത്യേകിച്ച് പിള്ളവാതം പോലുള്ള അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഇത് പ്രയോജനകരമാണ്. അനേകം ആളുകൾ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയോടെയാണ് ഈ കുളം സന്ദർശിക്കുന്നത്,’ ബട്ടൂൽ ക്ഷേത്രത്തിന്റെ അസോസിയേറ്റായ തപൻ സർക്കാർ പറയുന്നു. “ചണ്ഡിദേവിയെ പ്രാർത്ഥിച്ചുകൊണ്ട് കുളത്തിൽ മുങ്ങുന്നത് മെലിഞ്ഞ ശരീരമുള്ളവരെ ആരോഗ്യവും വണ്ണവുമുള്ള ശരീരമാക്കി മാറ്റാൻ സഹായിക്കും, അതുകൊണ്ടാണ് കുളം ‘മോട്ട പുകുർ’ എന്ന് അറിയപ്പെടുന്നത്” പ്രദേശവാസിയായ മണിക് ലാൽ ഡേ പറഞ്ഞു.
തങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകുകയും പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്‌തതിന് ശേഷം ചണ്ഡി ദേവിക്ക് വഴിപാടുകൾ അർപ്പിക്കാൻ ധാരാളം ഭക്തർ കുളത്തിലേക്ക് വരാറുണ്ട്.
നാട്ടുകാരിൽ നിന്ന് കേട്ടറിഞ്ഞാണ് ഞാൻ കുളത്തിലെത്തിയതെന്നും എന്റെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭക്തരിൽ ഒരാളായ നിഭ സർക്കാർ പറഞ്ഞു.
ഈ കുളത്തിൽ കുളിച്ചാൽ രോഗശാന്തി ലഭിക്കുമെന്ന് പ്രദേശവാസികൾ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകൾ ഇല്ലെങ്കിലും കുളത്തോടും ദേവിയോടും ഉള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും ഭക്തിയും ശക്തമായി നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ കുളിക്കാനും പ്രാർഥിക്കാനുമായി ഈ കുളത്തിലെത്തുന്നുണ്ട്.
ചണ്ഡീ ദേവിയുടെ ക്ഷേത്രത്തിന് മുന്നിലാണ് ഈ കുളം സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേ 16ലെ ബഗ്നാൻ ലൈബ്രറി ജംഗ്ഷനിലാണ് ഈ കുളം സ്ഥിതി ചെയ്യുന്നത്. ബഗ്നാൻ-ഷാംപൂർ സംസ്ഥാന പാതയിലെ ബന്തുൽ കൽത്തലയിൽ നിന്ന് 10 മിനിറ്റ് നടന്നാൽ കുളത്തിലെത്താം.