ഇന്റർഫേസ് /വാർത്ത /Life / പശ്ചിമ ബംഗാളിലെ ഈ സ്‌കൂളിന് ഞായറാഴ്ച പ്രവൃത്തി ദിനം; തിങ്കളാഴ്ച അവധി; 101 വർഷമായി പിന്തുടരുന്ന നിയമത്തിന് പിന്നിൽ

പശ്ചിമ ബംഗാളിലെ ഈ സ്‌കൂളിന് ഞായറാഴ്ച പ്രവൃത്തി ദിനം; തിങ്കളാഴ്ച അവധി; 101 വർഷമായി പിന്തുടരുന്ന നിയമത്തിന് പിന്നിൽ

101 വര്‍ഷമായി പിന്തുടരുന്ന രീതിക്കു പിന്നിലെ ചരിത്രം

101 വര്‍ഷമായി പിന്തുടരുന്ന രീതിക്കു പിന്നിലെ ചരിത്രം

101 വര്‍ഷമായി പിന്തുടരുന്ന രീതിക്കു പിന്നിലെ ചരിത്രം

  • Share this:

മിക്ക സ്‌കൂളുകളും പൊതുവെ തിങ്കള്‍ മുതല്‍ ശനി വരെ ആഴ്ചയില്‍ ആറ് ദിവസം തുറന്ന് പ്രവര്‍ത്തിച്ച് ഞായറാഴ്ചകളില്‍ അടച്ചിടുകയാണ് പതിവ്. എന്നാല്‍ പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബര്‍ധമാനിലെ ഈ സ്‌കൂള്‍ തികച്ചും വ്യത്യസ്തമാണ്. തിങ്കളാഴ്ചകളില്‍ അവധിയും പകരം ഞായറാഴ്ചകളില്‍ തുറന്ന് പ്രവൃത്തിക്കുകയും ചെയ്യും. ഈസ്റ്റ് ബര്‍ധമാനിലെ ജമാല്‍പൂര്‍ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഗോപാല്‍പൂര്‍ മുക്തകേശി വിദ്യാലയം കഴിഞ്ഞ 101 വര്‍ഷമായി ഈ രീതി പിന്തുടര്‍ന്നുവരികയാണ്. ഇതിന് പിന്നിലൊരു ചരിത്രമുണ്ട്.

‘ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം രാജ്യത്തുടനീളം വ്യാപിച്ചു, ആ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന തത്വം വിദേശ സാധനങ്ങള്‍ ബഹിഷ്‌കരിക്കുക, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കുക, വിദേശ ഭാഷാ ബഹിഷ്‌കരണം, കൂടാതെ തദ്ദേശീയ വസ്തുക്കളുടെ ഉപയോഗം, തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായം പ്രോത്സാഹിപ്പിക്കുക എന്നിവയാണ്’ – സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദേബബ്രത മുഖര്‍ജി പറഞ്ഞു.

Also Read- ജനപ്രിയമായി ‘ഒച്ച് കറി’; മാരക രോഗങ്ങൾ സുഖപ്പെടുത്തുമെന്ന് ആന്ധ്രയിലെ വിശ്വാസം!

ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ഈ ഗ്രാമത്തിലെ പ്രശസ്തനായ വ്യക്തി സ്വദേശി പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഞായറാഴ്ചകളില്‍ ഇംഗ്ലീഷുകാര്‍ അവരുടെ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനാല്‍, സ്വദേശി പ്രവണത നിലനിര്‍ത്താന്‍ അദ്ദേഹം ഞായറാഴ്ചകളില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ച് പകരം തിങ്കളാഴ്ചകളില്‍ അവധി നല്‍കി. അന്നു മുതല്‍ ഇവിടെ ഈ രീതി പിന്തുടരുന്നതായി ഹെഡ്മാസ്റ്റര്‍ പറഞ്ഞു.

ഭൂഷണ്‍ ചന്ദ്ര ഹാല്‍ദര്‍, അവിനാഷ് ചന്ദ്ര ഹാല്‍ദര്‍ എന്നിവരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്‌കൂള്‍ സ്ഥാപിക്കാനുള്ള മുന്‍കൈ എടുത്തത് അവിനാഷ് ചന്ദ്ര ഹാല്‍ദാറായിരുന്നു. അദ്ദേഹത്തിന്റെ വഴികാട്ടി ഭൂഷണ്‍ ചന്ദ്ര ഹാല്‍ദറായിരുന്നു. രാജബല്ലഭ് കുമാറും വിജയകൃഷ്ണ കുമാറുമാണ് സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ടെത്തിയത്. ഇവര്‍ മുന്‍കൈയെടുത്താണ് ഈ സ്‌കൂള്‍ നിര്‍മ്മിച്ചത്. 1922 ജനുവരി 5 നാണ് ഈ സ്‌കൂള്‍ സ്ഥാപിതമായത്. നിലവില്‍ ഈ സ്‌കൂളില്‍ 972 കുട്ടികള്‍ പഠിക്കുന്നുണ്ട്.

‘ഞായറാഴ്ചകളില്‍ സ്‌കൂളില്‍ വരുന്നത് എനിക്ക് ഇഷ്ടമാണ്, ഒപ്പം എന്റെ എല്ലാ സുഹൃത്തുക്കളും എന്നോടൊപ്പം വരുന്നുണ്ട്’ -സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആതിഫ് മല്ലിക് പറയുന്നു.

Also Read- 90 ആനകളുടെ വലിപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിക്കടുത്തെത്തുമെന്ന് റിപ്പോർട്ട്

തിങ്കളാഴ്ച അവധിയായതിനാല്‍ ഒരുപാട് ഗുണങ്ങളുണ്ട്, സര്‍ക്കാര്‍ കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തിങ്കളാഴ്ച ചെയ്യാന്‍ സാധിക്കും, എന്നാല്‍ ഞായറാഴ്ച അവധിയാണെങ്കില്‍ ആ ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നു. 101 വര്‍ഷം പഴക്കമുള്ള ഈ സ്‌കൂളില്‍, അധ്യാപകര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ, എല്ലാവരും ഈ നിയമം ഒരുപോലെ പാലിക്കുന്നുണ്ട്.

എന്നാല്‍ ആദ്യം ഈ നിയമത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ചരിത്രമറിഞ്ഞതോടെ സംസ്ഥാന സര്‍ക്കാര്‍ ഇത് പിന്തുടരാന്‍ അനുവദിക്കുകയായിരുന്നു.

First published:

Tags: Schools, West bengal