ഒരു അത്ഭുതകുളം; മുങ്ങി കുളിച്ചാൽ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് ബംഗാളിലെ വിശ്വാസം
- Published by:Naseeba TC
- news18-malayalam
Last Updated:
ഡോക്ടർമാർ പോലും തോറ്റിടത്ത് ഈ കുളത്തിലെ വെള്ളം അത്ഭുതങ്ങൾ വർഷിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള കമോന എന്ന പേരിലുള്ള കുളം വാർത്തകളിലിടം നേടുന്നു. ആഗ്രഹങ്ങളുടെ കുളം (Pond of Desire) എന്നും ഇത് അറിയപ്പെടുന്നുണ്ട്. മനുഷ്യരുടെ ആഗ്രഹങ്ങൾ നിറവേറ്റാനുള്ള നിഗൂഢ ശക്തി ഈ കുളത്തിന് ഉണ്ടെന്നാണ് വിശ്വാസം. നല്ല ജോലി, മെച്ചപ്പെട്ട ആരോഗ്യം, കുട്ടികൾ എന്നിങ്ങനെയുള്ള ആഗ്രഹങ്ങളുമായി ദിവസവും നിരവധിയാളുകളാണ് ഈ കുളത്തിലെ വെള്ളത്തിൽ മുങ്ങിനിവരാനായി എത്തുന്നത്.
കമോന കുളത്തിലെ ജലത്തിന്റെ ശക്തിയിൽ തങ്ങൾ വിശ്വസിക്കുന്നുവെന്നും അതിന്റെ തീരത്ത് ഹരിചന്ദ് ഗുർചന്ദിന്റെ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് കുളത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് എന്നും പ്രദേശവാസികൾ പറയുന്നു. കുളത്തിന്റെ പ്രശസ്തി പിന്നീട് പലയിടത്തും വ്യാപിച്ചു. ഡോക്ടർമാർ പോലും തോറ്റിടത്ത് ഈ കുളത്തിലെ വെള്ളം അത്ഭുതങ്ങൾ വർഷിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. വർഷങ്ങളോളം ഗർഭിണിയാകാതിരുന്ന ഒരു സ്ത്രീ കുളത്തിൽ മുങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ ഗർഭിണിയായതിന്റെ ഉദാഹരണവും ഇവർ ചൂണ്ടിക്കാട്ടി.
Also Read- ജനപ്രിയമായി ‘ഒച്ച് കറി’; മാരക രോഗങ്ങൾ സുഖപ്പെടുത്തുമെന്ന് ആന്ധ്രയിലെ വിശ്വാസം!
എല്ലാ വർഷവും പല പ്രായത്തിലും വിഭാഗങ്ങളിലും ഉള്ള ആളുകൾ ആഗ്രഹ സഫലീകരണത്തിനായി ഇവിടെ എത്താറുണ്ട്. രാവിലെ മുതൽ രാത്രിവരെ ഇവിടെ ആളുകളുടെ തിരക്കാണ്. അകലെയുള്ള സുന്ദർബൻസിൽ നിന്നുള്ള നവദമ്പതികൾ പോലും അവരുടെ ആഗ്രഹങ്ങൾ പറഞ്ഞു പ്രാർത്ഥിക്കാൻ ഇവിടെ എത്താറുണ്ട്.
advertisement
Also Read- പശ്ചിമ ബംഗാളിലെ ഈ സ്‌കൂളിന് ഞായറാഴ്ച പ്രവൃത്തി ദിനം; തിങ്കളാഴ്ച അവധി; 101 വർഷമായി പിന്തുടരുന്ന നിയമത്തിന് പിന്നിൽ
കുളത്തിനോടു ചേർന്നുള്ള ക്ഷേത്രത്തിൽ ഭക്തർ ഒത്തുകൂടുകയും കിച്ചൂരി എന്ന വിഭവം (പല തരം പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കുന്നത്) പ്രസാദമായി വിതരണം ചെയ്യുകയും ചെയ്യാറുണ്ട്. മൊത്തത്തിൽ ഈ പ്രദേശമാകെ ഒരു ഉൽസവ പ്രതീതിയാണ്. നിരവധി ഭക്തർ അവരുടെ പ്രാർത്ഥനകൾ ഫലിച്ചതിന്റെ കഥകൾ പങ്കിടുകയും ചെയ്യുന്നുണ്ട്.
”ഞാൻ ഈ കുളത്തിൽ മുങ്ങിപ്രാർത്ഥിച്ച കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു. എന്റെ മൂത്ത മകൾക്കും ഇളയ മകൾക്കും വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു. അവർ ഇപ്പോൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നു”, കമോന കുളത്തിൽ പ്രാർത്ഥിക്കാനായി എത്തിയ ഭക്തരിൽ ഒരാളായ സ്വാതി ബേപാരി പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
West Bengal
First Published :
April 05, 2023 9:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു അത്ഭുതകുളം; മുങ്ങി കുളിച്ചാൽ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് ബംഗാളിലെ വിശ്വാസം