അയോധ്യയിലെ രാമക്ഷേത്രത്തിൽ തമിഴ്‌നാട്ടിലെ മണികളുടെ നാദം മുഴങ്ങും; നാമക്കലിൽ നിർമാണം പൂർത്തിയായി
അതേസമയം ജനുവരി 22 ന് അയോധ്യയിലേക്ക് വരുന്നതിന് പകരം ആളുകൾ അടുത്തുള്ള ക്ഷേത്രങ്ങളിൽ ആനന്ദ് മഹോത്സവം ആഘോഷിക്കണമെന്നും തീർത്ഥാടകർക്കുള്ള പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. " ജനുവരി 22-ന് അയോധ്യയിലേക്ക് വരരുത്. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ നിങ്ങൾ അടുത്തുള്ള ക്ഷേത്രത്തിൽ ഒത്തുകൂടുക. അത് മറ്റൊരു ദൈവത്തിന്റേയോ ദേവതയുടേയോ ക്ഷേത്രമാണെങ്കിലും നിങ്ങൾക്ക് സാധ്യമായ ക്ഷേത്രത്തിൽ പോകുക" എന്നും ക്ഷേത്രം ജനറൽ സെക്രട്ടറി ചമ്പത് റായി പറഞ്ഞു.
advertisement
ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചതായും മോദി അറിയിച്ചു. ട്രസ്റ്റിന്റെ ഭാരവാഹികൾ കാണാനായി വസതിയിൽ വന്നിരുന്നെന്നും ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാവേളയിൽ അയോധ്യയിലേക്ക് വരാൻ ക്ഷണിച്ചെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
ഇത് വളരെ അനുഗ്രഹമായി തോന്നുന്നുവെന്നും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനാകുമെന്നത് തന്റെ ഭാഗ്യമായി കരുതുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. 2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്. അയോധ്യ ഭൂമിയുമായി ബന്ധപ്പെട്ട് ഒരു നൂറ്റാണ്ടിലേറെ നിലനിന്ന തർക്കം 2019 ൽ സുപ്രീം കോടതി വിധിയെത്തുടർന്നാണ് അവസാനിച്ചത്.