അയോധ്യയിലെ രാമക്ഷേത്രത്തിൽ തമിഴ്‌നാട്ടിലെ മണികളുടെ നാദം മുഴങ്ങും; നാമക്കലിൽ നിർമാണം പൂർത്തിയായി
- Published by:user_57
- news18-malayalam
Last Updated:
നാമക്കലിലെ ശ്രീ ആണ്ഡാൾ മോൾഡിങ് വർക്കിലാണ് കഴിഞ്ഞ ഒരു മാസമായി മണികളുടെ നിർമ്മാണം നടക്കുന്നത്
അയോധ്യയിലെ രാമ ക്ഷേത്രം (Ayodhya Ram Temple) വിശ്വാസികൾക്കായി തുറന്നു കൊടുക്കാനിരിക്കെ ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അതിന്റെ അവസാന ഘട്ടത്തിലാണ്. ക്ഷേത്ര നടകളിലേക്ക് ആവശ്യമായ മണികൾ തമിഴ്‌നാട്ടിലെ നാമക്കലിലാണ് നിർമ്മിക്കുന്നത്. നാമക്കലിലെ ശ്രീ ആണ്ഡാൾ മോൾഡിങ് വർക്കിലാണ് കഴിഞ്ഞ ഒരു മാസമായി മണികളുടെ നിർമ്മാണം നടക്കുന്നത്
advertisement
advertisement
70 കിലോ ഗ്രാം ഭാരമുള്ള 5 മണികളും, 60 കിലോ ഗ്രാം ഭാരമുള്ള 6 മണികളും, 25 കിലോ ഗ്രാം ഉള്ള ഒന്നും കൂടാതെ 36 ചെറിയ മണികളും ഉൾപ്പെടെ 48 മണികളാണ് ആദ്യ ഘട്ടത്തിൽ നാമയ്ക്കലിൽ നിന്നും അയോധ്യയിലേക്ക് പുറപ്പെടാൻ തയ്യാറാകുന്നത്. രാജേന്ദ്ര നായിഡു തന്നെ എത്തിച്ച കോപ്പർ, വെള്ളി, സിങ്ക് തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 25 ഓളം തൊഴിലാളികൾ രാത്രിയും പകലും ജോലി ചെയ്താണ് മണികളുടെ നിർമ്മാണം പൂർത്തിയാക്കിയത്
advertisement
advertisement
advertisement