TRENDING:

'താടിയും മുടിയും വടിക്കുന്നത് ഹറാം'; ഫത്വയുമായി ദാറുൽ ഉലൂം ദേവ്ബന്ദ്; നാലു വിദ്യാർത്ഥികളെ പുറത്താക്കി

Last Updated:

കേന്ദ്രത്തിലെ വിദ്യാർത്ഥികൾ താടിയും മുടിയും വടിക്കാൻ പാടില്ലെന്നും അത്തരക്കാരെ പഠന കേന്ദ്രത്തിൽ നിന്നും മുന്നറിയിപ്പില്ലാതെ പുറത്താക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്‌നൗ: താടിയും മുടിയും വടിക്കരുതെന്നും അത്തരക്കാരെ പഠനകേന്ദ്രത്തിൽ നിന്ന് പുറത്താക്കുമെന്നും ഉത്തരവിറക്കി ഇസ്ലാമിക പഠന കേന്ദ്രമായ ദാറുൽ ഉലൂം ദേവ്ബന്ദ്. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം രാജ്യത്തെ പ്രമുഖ ഇസ്ലാമിക പഠനകേന്ദ്രങ്ങളിൽ ഒന്നാണ്.
advertisement

ദാറുൽ ഉലൂമിന്റെ പഠനവിഭാഗം മേധാവി മൗലാന ഹുസൈൻ അഹമ്മദാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ താടിയും മുടിയും വടിക്കാൻ പാടില്ലെന്നും അത്തരക്കാരെ പഠന കേന്ദ്രത്തിൽ നിന്നും മുന്നറിയിപ്പില്ലാതെ പുറത്താക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

Also Read- മലപ്പുറം കോട്ടക്കൽ വെങ്കിട തേവർ ക്ഷേത്രത്തിലെ RSS ശാഖ നിർത്തിവെക്കാൻ തീരുമാനം; പ്രദേശത്ത് നിരോധനാജ്ഞ

നേരത്തെ ഫെബ്രുവരി ആറിന് താടിയും മുടിയും വെട്ടിയതിന് നാലുപേരെ പഠനകേന്ദ്രത്തിൽ നിന്നും പുറത്താക്കിയിരുന്നു. വിദ്യാർത്ഥികൾ ക്ഷമാപണം എഴുതി നൽകിയെങ്കിലും ദാറുൽ ഉലൂം അത് സ്വീകരിച്ചിരുന്നില്ല.

advertisement

Also Read- കൃഷിയല്ല പണമാണ് മെച്ചം; ഒരു മണിക്കൂർ ജോലിക്ക് 670 ഇന്ത്യൻ രൂപ; ഇസ്രയേലിൽ മുങ്ങിയ കർഷകൻ അന്വേഷിച്ചു കണ്ടെത്തിയത്

താടിയും മുടിയും വെട്ടുന്നത് അനിസ്ലാമികമാണെന്ന് കാട്ടി മൂന്ന് വർഷം മുൻപ് ദാറുൽ ഉലൂം ദേവ്ബന്ദ് ഫത്വ പുറത്തിറക്കിയിരുന്നു. ”റസൂൽ അല്ലാ മുഹമ്മദ് താടി സൂക്ഷിച്ചിരുന്നു. അതിനാൽ താടിവെക്കുന്നത് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം നല്ല പ്രവൃത്തിയാണ്. ഒരിക്കൽ താടി ഉണ്ടായിരുന്ന വ്യക്തി പിന്നീട് അത് നീക്കം ചെയ്യുന്നത് തെറ്റായി കണക്കാക്കും. ഇസ്ലാമിൽ താടിക്ക് പ്രത്യേക സവിശേഷത ഉണ്ട്”- ലക്നൗ ഷഹർ ഖ്വാസിയും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോർഡിലെ മുതിർന്ന അംഗവുമായ മൗലാന ഖാലിദ് റഷീദ് ഫരംഗി മഹാലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
'താടിയും മുടിയും വടിക്കുന്നത് ഹറാം'; ഫത്വയുമായി ദാറുൽ ഉലൂം ദേവ്ബന്ദ്; നാലു വിദ്യാർത്ഥികളെ പുറത്താക്കി
Open in App
Home
Video
Impact Shorts
Web Stories