• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറം കോട്ടക്കൽ വെങ്കിട തേവർ ക്ഷേത്രത്തിലെ RSS ശാഖ നിർത്തിവെക്കാൻ തീരുമാനം; പ്രദേശത്ത് നിരോധനാജ്ഞ

മലപ്പുറം കോട്ടക്കൽ വെങ്കിട തേവർ ക്ഷേത്രത്തിലെ RSS ശാഖ നിർത്തിവെക്കാൻ തീരുമാനം; പ്രദേശത്ത് നിരോധനാജ്ഞ

നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും വിശ്വാസികൾക്ക് രാവിലെ 5.30 മുതൽ രാത്രി 7.30 വരെ ക്ഷേത്ര ദർശനത്തിനും ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഇളവ് നൽകിയിട്ടുണ്ട്

  • Share this:

    മലപ്പുറം: കോട്ടക്കൽ വെങ്കിട തേവർ ക്ഷേത്ര പരിസരത്തെ ആർഎസ്എസ് ശാഖ നിർത്തിവെക്കാൻ തീരുമാനിച്ചു. കോട്ടക്കൽ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സബ് കലക്ടർ സച്ചിൻ കുമാർ യാദവ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത് തീരുമാനം. കൂടാതെ വെങ്കിട തേവർ ക്ഷേത്രം ഉൾപ്പടുന്ന പ്രദേശങ്ങളിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ച് സബ് കളക്ടർ ഉത്തരവറിക്കി.

    തിരൂർ തഹസിൽദാർ പി. ഉണ്ണി, കോട്ടക്കൽ വില്ലേജ് ഓഫീസർ സുരേഷ്ബാബു, മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസി. കമ്മീഷണർ ടി. ബിജു ചന്ദ്രശേഖരൻ, കോട്ടക്കൽ സി.ഐ. അശ്വിത്, എസ്.ഐ പ്രിയൻ, കിഴക്കെ കോവിലകം ട്രസ്റ്റ് മാനേജർ കെ.സി. ദിലീപ് രാജ, ഉപദേശകൻ വിനയചന്ദ്രൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ എൻ.പി. സുർജിത്, എം.പി. വൈശാഖ്, ആർ.എസ്. എസ് പ്രതിനിധി കെ.സി. വിനോദ്, ബി.ജെ.പി നേതാവ് എം. കെ. ജയകുമാർ തുടങ്ങിയവർ സബ് കളക്ടർ വിളിച്ച സർവകക്ഷിയോഗത്തിൽ പങ്കെടുത്തു.

    സംഭവമുമായി ബന്ധപ്പെട്ട് കോട്ടക്കൽ വെങ്കിട തേവർ ക്ഷേത്ര പരിസരത്ത് സെക്ഷൻ 144 പ്രകാരം അനിശ്ചിത കാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം വിശ്വാസികൾക്ക് രാവിലെ 5.30 മുതൽ രാത്രി 7.30 വരെ ക്ഷേത്ര ദർശനത്തിനും ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഇളവ് നൽകിയിട്ടുണ്ട്.

    Also Read- ഡിവൈഎഫ്ഐ തടയാൻ ശ്രമിച്ച ശാഖ പരിശീലനം കോട്ടക്കൽ വെങ്കിട്ട തേവർ ക്ഷേത്ര മുറ്റത്ത് നടത്തി ആർഎസ്എസ്

    അതേസമയം ക്ഷേത്ര പരിസരം സ്വകാര്യ ഭൂമിയാണെന്നും ഇവിടെ ശാഖ നടത്തുന്നത് അനുവദിക്കാൻ ഭൂമിയുടെ ഉടമസ്ഥരായ കിഴക്കേ കോവിലകം ട്രസ്റ്റ് മാനേജർക്ക് അധികാരമുണ്ടെന്നും മാനേജർ ദിലീപ് രാജ വാദിച്ചെങ്കിലും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അംഗീകരിച്ചില്ല.

    നേരത്തെ ആർഎസ്എസ് ശാഖ നടത്തുമ്പോൾ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി എത്തിയിരുന്നു. എന്നാൽ ഇതേ സ്ഥലത്ത് ആർഎസ്എസ് ശാഖ തുടരുകയായിരുന്നു. ഇതോടെയാണ് വിഷയം സബ് കളക്ടറുടെ മുന്നിലെത്തുന്നത്.

    Published by:Anuraj GR
    First published: