TRENDING:

മണ്ടയ്ക്കാട് വിലക്ക്; കന്യാകുമാരി ജില്ലയിൽ ദീപം തെളിച്ച് പ്രാർഥനയുമായി ഹൈന്ദവ സംഘടനകൾ

Last Updated:

മണ്ടയ്ക്കാട് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഹൈന്ദവ സേവാസംഘം വർഷങ്ങളായി നടത്തിവരുന്ന മതസമ്മേളനം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കു വിലക്ക് ഏർപ്പെടുത്തിയതിനാലാണ് ദീപം തെളിച്ച് പ്രാർഥനയ്ക്ക് ആഹ്വാനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കന്യാകുമാരി: മതസമ്മേളനം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കു വിലക്ക് ഏർപ്പെടുത്തിയതില്‍ കന്യാകുമാരി ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം ദീപം തെളിച്ച് പ്രാർഥന നടത്താൻ ഹൈന്ദവ സംഘടനകളുടെ ആഹ്വാനം. മണ്ടയ്ക്കാട് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഹൈന്ദവ സേവാസംഘം വർഷങ്ങളായി നടത്തിവരുന്ന മതസമ്മേളനം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കു വിലക്ക് ഏർപ്പെടുത്തിയതിനാലാണ് ദീപം തെളിച്ച് പ്രാർഥനയ്ക്ക് ആഹ്വാനം.
advertisement

വെള്ളിമല ഹിന്ദു ധർമ വിദ്യാപീഠം സ്വാമി ചൈതന്യാനന്ദ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ധർമരാജ്, ആർ.എസ്.എസ്. പ്രമുഖ് രാജാറാം, ബി.എം.എസ്. ജില്ലാ സെക്രട്ടറി മുരുകേശൻ, ഹിന്ദു മുന്നണി സംസ്ഥാന എക്സിക്യുട്ടീവ് അംഗം മിസ സോമൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം പത്ര സമ്മേളനത്തിലാണ് ആഹ്വാനത്തെക്കുറിച്ചറിയിച്ചത്.

Also read-മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ ഹൈന്ദവ സംഘടനകളുടെ പരിപാടികൾക്ക് വിലക്ക്; കന്യാകുമാരി ജില്ലയിൽ 10 ഇടത്ത് റോഡ് ഉപരോധം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത് കൂടാതെ വെള്ളിയാഴ്ച വൈകുന്നേരം ഗ്രാമങ്ങൾതോറും കൂട്ടപ്രാർഥന നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. ദേവസ്വം നിയന്ത്രണത്തിലുളള ക്ഷേത്രവളപ്പിൽ സ്വകാര്യ ച സംഘടനകളുടെ പരിപാടികൾ അനുവദിക്കാൻ കഴിയില്ലെന്നും പരിപാടികൾ ദേവസ്വം സംഘടിപ്പിക്കണമെന്നുളള നിലപാടിലാണ് കന്യാകുമാരി ദേവസ്വം. ഇതിനോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
മണ്ടയ്ക്കാട് വിലക്ക്; കന്യാകുമാരി ജില്ലയിൽ ദീപം തെളിച്ച് പ്രാർഥനയുമായി ഹൈന്ദവ സംഘടനകൾ
Open in App
Home
Video
Impact Shorts
Web Stories