കന്യാകുമാരി ജില്ലയിൽ 10 സ്ഥലങ്ങളിൽ വിവിധ ഹിന്ദു സംഘടനകൾ റോഡ് ഉപരോധിച്ചു.ഇന്നലെ വൈകുന്നേരം 4 മണിക്കായിരുന്നു സംഭവം.
2/ 5
കന്യാകുമാരി ജില്ലയിലെ പ്രസിദ്ധിയാർജിച്ച മണ്ടയ്ക്കാട് ദേവീ ക്ഷേത്രത്തിൽ വർഷം തോറും മാശി കൊട ഉത്സവത്തിന്റെ ഭാഗമായി 86 വർഷമായി നടക്കുന്ന ഹൈന്ദവ സേവാ സംഘത്തിന്റെ മതസമ്മേളനത്തിനെ തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന്റെ ഭാഗമായിട്ടാണ് ഹിന്ദു സംഘടനകൾ റോഡ് ഉപരോധിച്ചത്.
3/ 5
മേല്പുറം, മാർത്താണ്ഡം, നാഗർകോവിൽ, തോവാള എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യ്ത് നീക്കി.
4/ 5
വിലക്ക് ഏർപ്പടുത്തി ആത്മീയ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ഹൈന്ദവ സംഘടനാ നേതാക്കൾ പറഞ്ഞു.
5/ 5
ക്ഷേത്ര പരിസരത്ത് സ്വകാര്യ സംഘടനകളുടെ ചടങ്ങുകൾ നടത്താന്‍ അനുവദിക്കില്ലെന്ന് കന്യാകുമാരി ദേവസ്വം അധികൃതര്‍ പറഞ്ഞു.