TRENDING:

റമദാൻ 2024: മക്കയിലെ പ്രവാചകന്റെ പള്ളിയിൽ സന്നദ്ധപ്രവർത്തകർ ജോലി ചെയ്തത് മൂന്നര ലക്ഷം മണിക്കൂർ

Last Updated:

റമദാൻ മാസം ആദ്യ പതിനഞ്ചു ദിവസങ്ങൾ പിന്നിടുമ്പോൾ 3,355ഓളം സന്നദ്ധപ്രവർത്തകർ മക്കയിലെ പ്രവാചകന്റെ പള്ളിയിൽ 358,071 മണിക്കൂർ സേവനമനുഷ്ഠിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റമദാൻ മാസം ആദ്യ പതിനഞ്ചു ദിവസങ്ങൾ പിന്നിടുമ്പോൾ 3,355ഓളം സന്നദ്ധപ്രവർത്തകർ മക്കയിലെ പ്രവാചകന്റെ പള്ളിയിൽ 358,071 മണിക്കൂർ സേവനമനുഷ്ഠിച്ചതായി റിപ്പോർട്ട്. ഗ്രാൻഡ് മോസ്കിന്റെയും പ്രവാചകന്റെ പള്ളിയുടേയും നടത്തിപ്പ് ചുമതല നിർവ്വഹിക്കുന്ന ജനറൽ അതോറിറ്റിയിലെ സാമൂഹിക സന്നദ്ധ സേവന വകുപ്പാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
advertisement

ലൊക്കേഷൻ ഗൈഡൻസ്, ആൾക്കൂട്ട നിയന്ത്രണം, ഭാഷാ വിവർത്തനം, ഭക്ഷണ വിതരണം, സംസം വാട്ടർ പാക്കിങ്, തീർത്ഥാടകരുടെ ആരോഗ്യം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയവയാണ് സന്നദ്ധ സംഘങ്ങളുടെ പ്രധാന ചുമതല. അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മദീനയിൽ പ്രവർത്തിക്കുന്ന സൗദി അറേബ്യയുടെ റെഡ് ക്രെസന്റ് അതോറിറ്റിയുടെ മെഡിക്കൽ സംഘം ഇതുവരെ സഹായം അഭ്യർത്ഥിച്ചെത്തിയ 10,297 ഫോൺ കോളുകൾക്ക് പരിഹാരം നൽകിയതായി അധികൃതർ അറിയിച്ചു.

ഇതിൽ 4,730 ഓളം പേരെ അടിയന്തര ചികിത്സ നൽകുന്നതിനായി അടുത്തുള്ള മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായാണ് വിവരം. പ്രവാചകന്റെ പള്ളിയിലും, ഖുബ മോസ്കിലുമായി 6,312 സന്നദ്ധ പ്രവർത്തകർ 40,810 മണിക്കൂർ ജോലി ചെയ്തതായി എസ്ആർസിഎയുടെ മദീന ബ്രാഞ്ച് ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് അൽ സഹ്റാനി പറഞ്ഞു. ആംബുലൻസ് സേവനങ്ങൾക്കായി 997 എന്ന നമ്പർ വഴിയോ അസ്ഫ്നെ അപ്പ് (Asefne App) വഴിയോ ഉപഭോക്താക്കൾക്ക് അധികൃതരെ ബന്ധപ്പെടാം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
റമദാൻ 2024: മക്കയിലെ പ്രവാചകന്റെ പള്ളിയിൽ സന്നദ്ധപ്രവർത്തകർ ജോലി ചെയ്തത് മൂന്നര ലക്ഷം മണിക്കൂർ
Open in App
Home
Video
Impact Shorts
Web Stories