TRENDING:

ഹജ്ജ് തീര്‍ത്ഥാടനം: മദീനയിലെ പ്രവാചക പള്ളിയിലെത്തുന്നവർക്ക് സൗദിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങൾ

Last Updated:

2024ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി രാജ്യം ഒരുങ്ങുന്ന വേളയിലാണ് മന്ത്രാലയം ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കുന്നവര്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം. 'മസ്ജിദിന്റെ പവിത്രതയെക്കുറിച്ച് ഞങ്ങള്‍ ബോധവാന്‍മാരാണ്. ധാര്‍മ്മികതയുടെ ഉയര്‍ന്ന നിലവാരം ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,'' മന്ത്രാലയം എക്‌സില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.
advertisement

പള്ളിയിലെത്തുന്നവര്‍ പാലിക്കേണ്ട പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:

1. വലതുകാല്‍ വെച്ച് പള്ളിയില്‍ കയറുക.

2. പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥനയോടെ അകത്ത് പ്രവേശിക്കുക.

3. പ്രവാചകന്‍ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ അനുയായികളെയും അഭിസംബോധന ചെയ്യുക.

4. പള്ളിയ്ക്കുള്ളില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.

5. പ്രാര്‍ത്ഥനകളിലേര്‍പ്പെട്ട് കൊണ്ട് ആ ശാന്തമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കുക.

പള്ളിയിലെത്തുന്ന എത്തുന്ന ഓരോ വിശ്വാസിയും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 2024ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി രാജ്യം ഒരുങ്ങുന്ന വേളയിലാണ് മന്ത്രാലയം ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പ്രവാചകനെ ആദരിക്കുന്നതിനും ഗ്രാന്‍ഡ് മോസ്‌കില്‍ പ്രാര്‍ത്ഥന നടത്തുവാനും നിരവധി വിശ്വാസികള്‍ ആഗ്രഹിക്കുന്നുണ്ട്. മാര്‍ച്ച് 1 മുതലാണ് ഹജ്ജ് വിസ അനുവദിച്ച് തുടങ്ങിയത്. ഏപ്രില്‍ 29 വരെയാണ് വിസ നല്‍കുക. മെയ് 9 മുതല്‍ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാവുന്നതാണ്. ജൂണ്‍ 14നാണ് ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുക.

advertisement

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ആവശ്യമായ പ്രധാനപ്പെട്ട സേവനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'ഹജ്ജ് സുവിധ ആപ്പ്' കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി സ്മൃതി ഇറാനി പുറത്തിറക്കിയിരുന്നു. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പരിശീലന വിഷയങ്ങള്‍, ഫ്‌ളൈറ്റ് വിശദാംശങ്ങള്‍, താമസസൗകര്യം, എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍, ആരോഗ്യം തുടങ്ങിയ സേവനങ്ങള്‍ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ഹജ്ജിന് പോകുന്നവര്‍ക്ക് യാത്ര കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ സാധാരണയായി നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും ആപ്പില്‍ ലഭ്യമാണ്.

advertisement

ലഗേജ്, മറ്റു രേഖകള്‍ തുടങ്ങിയവ ഭദ്രമായി സൂക്ഷിക്കാനുള്ള സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഇത് നല്‍കുന്നു. ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ആത്മീയ യാത്രയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ആദ്യമായി ഹജ്ജ് യാത്രയ്ക്ക് പോകുന്നവര്‍ക്ക് ഈ ആപ്പ് കൂടുതല്‍ പ്രയോജനകരമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പ് ഉപയോഗപ്പെടുത്തുന്നത് എങ്ങനെയാണെന്നുള്‍പ്പടെയുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന ഹജ് ഗൈഡ്-2024 ഉം സ്മൃതി ഇറാനി പുറത്തിറക്കിയിരുന്നു. ഈ ഗൈഡ് 10 ഭാഷകളില്‍ പ്രസിദ്ധീകരിക്കുകയും എല്ലാ ഹജ്ജ് തീര്‍ഥാടകര്‍ക്കും നല്‍കുകയും ചെയ്യും. .

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ഹജ്ജ് തീര്‍ത്ഥാടനം: മദീനയിലെ പ്രവാചക പള്ളിയിലെത്തുന്നവർക്ക് സൗദിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങൾ
Open in App
Home
Video
Impact Shorts
Web Stories