മഹാ ശിവരാത്രി 2024
ചതുര്‍ദശി തിഥി മാര്‍ച്ച് എട്ട് രാത്രി 9.57-ന് ആരംഭിക്കുകയും ഒന്‍പതാം തീയതി വൈകുന്നേരും 6.17-ന് അവസാനിക്കുകയും ചെയ്യും.
മഹാശിവരാത്രിയെക്കുറിച്ച് അധികം അറിയപ്പെടാത്ത ചില കാര്യങ്ങൾ
ശംഖുപുഷ്പം
ശിവരാത്രിയോട് അനുബന്ധിച്ച് നടത്തുന്ന പൂജാ ചടങ്ങുകളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ശംഖുപുഷ്പം. പാലാഴി മഥനം നടത്തിയപ്പോള്‍ രൂപം കൊണ്ട കാളകൂടവിഷത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ശിവന്‍ അത് കുടിച്ചു. പരമശിവൻ വിഷം കുടിക്കുന്നത് കണ്ട പാർവ്വതി മുഴുവൻ വിഷവും ഇറക്കാതിരിക്കാൻ ശിവന്റെ കഴുത്തിൽ അമർത്തി പിടിച്ചു. ഇത് മൂലം ശിവന്റെ തൊണ്ട നീലനിറമായി മാറി. ഇങ്ങനെയാണ് ശിവന് നീലകണ്ഠന്‍ എന്ന പേര് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ശിവരാത്രി ദിനത്തില്‍ ശംഖുപുഷ്പം അര്‍പ്പിച്ചാണ് ശിവനെ പൂജിക്കുക.
advertisement
സ്ത്രീകളുടെ ആഘോഷം
സതിയുടെ മരണശേഷം ശിവന്‍ കഠിന തപസ് അനുഷ്ഠിക്കാൻ തുടങ്ങി. വര്‍ഷങ്ങള്‍ക്കേശം കാമദേവന്റെ സഹായത്തോടെ പാര്‍വതിാണ് അദ്ദേഹത്തെ ധ്യാനത്തില്‍ നിന്ന് ഉണർത്തിയത്. ശിവന്‍ പാര്‍വതീ ദേവിയെ തിരിച്ചറിയുകയും വിവാഹം കഴിക്കുകയും ചെയ്തു. ശിവനെപ്പോലെ വിശ്വസ്തനും സ്‌നേഹനിധിയുമായ ഭര്‍ത്താവിനെ ലഭിക്കാനാണ് സ്ത്രീകള്‍ ഈ ദിവസം വ്രതമെടുത്ത് ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത്.
രാത്രി മുഴുവനും ഉണര്‍ന്നിരിക്കല്‍
മഹാശിവരാത്രി ദിനത്തിലെ സായാഹ്നത്തില്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കാനും അവരുടെ പ്രവര്‍ത്തികളെ അംഗീകരിക്കാനുമായി ശിവന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് വിശ്വസിക്കുന്നു. അതിനാല്‍, ശിവന്റെ അനുഗ്രഹം നേടുന്നതിന് വേണ്ടി അന്നേ ദിവസം ഭക്തര്‍ ഉറക്കമൊഴിഞ്ഞ് ഉണര്‍ന്നിരിക്കും.