രാജ്യം മുഴുവന്‍ അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷിച്ചു. ഈ അവസരത്തിലാണ് രാമനെ കുറിച്ച് കുട്ടികള്‍ക്കും അറിവ് നല്‍കണം എന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. കൂടാതെ ശ്രീരാമന്‍ രാജ്യത്തിന്‍റെ നേതാവാണെന്നും ഇന്ത്യന്‍ മുസ്ലിം വിഭാഗം ശ്രീരാമനെ പിന്തുടരുന്നതില്‍ തെറ്റില്ലെന്നും ബിജെപി നേതാവ് കൂടിയായ അദ്ദേഹം പറയുന്നു.
ശ്രീരാമനെ പോലൊരു മകനെയും ലക്ഷ്മണനെ പോലൊരു സഹോദരനെയും സീതയെ പോലൊരു ഭാര്യയെയുമെല്ലാം ആരാണ് ആഗ്രഹിക്കാത്തത് എന്നും ഷദാബ് ഷംസ് ചോദിക്കുന്നു. ശ്രീരാമ കഥകള്‍ കൂടി ഉള്‍പ്പെടുത്തി മാര്‍ച്ച് മുതല്‍ മദ്രസകളില്‍ പഠനം ആരംഭിക്കും.
advertisement
പുതിയ പാഠ്യപദ്ധതി തുടക്കത്തിൽ ഡെറാഡൂണ്‍, ഹരിദ്വാർ, ഉദ്ധംസിങ് നഗർ, നൈനിറ്റാൾ ജില്ലകളിലെ മദ്രസകളിലാണ് നടപ്പാക്കുന്നത്. 'ഞങ്ങൾ അറബികളോ, മംഗോളിയന്മാരോ, അഫ്ഗാൻകാരോ അല്ല. ഞങ്ങൾ ഹിന്ദ് മുസ്ലിങ്ങളാണ്. ഞങ്ങളുടെ കുട്ടികളെ നമ്മുടെ സ്വന്തം സംസ്കാരവും ധാർമിക മൂല്യങ്ങളും പഠിപ്പിക്കും''- ഷദാബ് ഷംസ് പറഞ്ഞു.
ഈ നീക്കത്തെ സമുദായാംഗങ്ങൾ എതിർത്താലോ എന്ന ചോദ്യത്തിന്, തനിക്ക് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ''എതിർപ്പിനെ ഭയപ്പെട്ടിരുന്നെങ്കിൽ മുസ്ലീമായിട്ടും ബിജെപിയിൽ ഉണ്ടാകുമായിരുന്നില്ല. ഏറ്റവും ദുർബലരായവർ ശരിയാണെങ്കിൽ അവരെ വണങ്ങാൻ ഞാൻ തയ്യാറാണ്, എത്ര ശക്തരാണെങ്കിലും തെറ്റിനെതിരെ നിൽക്കാൻ ഭയപ്പെടുന്നില്ല''.
ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡിന്റെ മാർഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള നവീകരിച്ച സിലബസ് ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളിൽ മാർച്ച് മുതൽ അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളിൽ എൻസിഇആർടി പുസ്തകങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Summary: The story of Lord Ram will be made a part of the new syllabus for madrasas affiliated to the Uttarakhand Waqf Board from the session starting in March, Chairman Shadab Shams said on Thursday.