വിശുദ്ധ റമദാന്‍ മാസത്തിൽ വൈകുന്നേരം 4 മണിക്ക് മുസ്ലിം ജീവനക്കാർക്ക് ഓഫീസുകളിലും സ്കൂളുകളിലും ജോലി അവസാനിപ്പിച്ച് പോകാൻ അനുവാദമുണ്ട്. അതേസമയം, കേരളത്തില്‍ ഇന്ന് റമദാന്‍ വ്രതം ആരംഭിച്ചു. ഇനിയുള്ള 30 ദിനങ്ങൾ ഇസ്ലാം മത വിശ്വാസികള്‍ക്ക് പുണ്യം തേടിയുള്ള ദിനരാത്രങ്ങളാണ്.
മാസപ്പിറ ദൃശ്യമായതിനാൽ കേരളത്തിൽ ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു.
advertisement