TRENDING:

പ്രധാനമന്ത്രി നരേന്ദ്ര മോദി വണങ്ങാനെത്തുന്ന തൃപ്രയാര്‍ തേവർ

Last Updated:

ദ്വാപരയുഗത്തില്‍ ദ്വാരകയില്‍ ശ്രീകൃഷ്ണഭഗവാന്‍ ആരാധിച്ചിരുന്ന ചതുര്‍ബാഹുവായ വൈഷ്ണ വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെ സാന്നിധ്യം കൊണ്ട് പവിത്രമെന്ന് വിശ്വസിക്കുന്ന പൂരങ്ങളുടെ പൂരമാണ് ആറാട്ടുപുഴ പൂരം. ആ പൂരത്തിന് നായകത്വം വഹിക്കുന്ന ദേവനായ തൃപ്രയാര്‍ ശ്രീരാമചന്ദ്രനെ വണങ്ങാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. രാജഭാവത്തിലെ പ്രതിഷ്ഠയാണ് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ശ്രീരാമസ്വാമിയുടേത്.
advertisement

തൃശ്ശൂർ ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിലെ തൃപ്രയാറിൽ പുഴയുടെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുരുവായൂരിൽ നിന്ന് 22 കിലോമീറ്ററും എറണാകുളം ഇടപ്പള്ളിയിൽ നിന്ന് 55 കിലോമീറ്ററും ദൂരം.

ദ്വാപരയുഗത്തില്‍ ദ്വാരകയില്‍ ശ്രീകൃഷ്ണഭഗവാന്‍ ആരാധിച്ചിരുന്ന ചതുര്‍ബാഹുവായ വൈഷ്ണ വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ക്ഷേത്ര തന്ത്രിയായ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ജനുവരി ഒന്നിന് അയച്ച കത്തിൽ ശ്രീകൃഷ്ണൻ പൂജിച്ച വിഗ്രഹമാണ് പ്രതിഷ്ഠയെന്നാണ് വിശ്വാസമെന്നും ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ വിഗ്രഹങ്ങൾ ഒരേസമയം കടലിൽ നിന്ന് ലഭിച്ച് പ്രതിഷ്ഠിച്ചതാണെന്നും പ്രതിപാദിച്ചിരുന്നു. തുടർന്നാണ് അയോധ്യ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഇവിടെ ദർശനത്തിന് എത്താൻ പ്രധാനമന്ത്രി തീരുമാനിച്ചത് എന്ന് കരുതുന്നു.

advertisement

രാമായണ മാസമായി ആചരിക്കുന്ന കര്‍ക്കിടകത്തിലെ നടത്തുന്ന നാലമ്പല ദര്‍ശനത്തിലെ ആദ്യത്തെ ക്ഷേത്രമാണ് തൃപ്രയാര്‍ തേവരുടെ സന്നിധി. ഇതൊടൊപ്പം,  ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമിക്ഷേത്രം എന്നിവിടങ്ങളും കൂടി ചേരുന്നതാണ് ദരരഥപുത്രന്മാരെ ആരാധിക്കുന്ന ഈ നാലമ്പല ദർശനം. കർക്കടക മാസത്തിൽ ഉച്ചപൂജയ്ക്കുമുമ്പ് ഈ നാല് ക്ഷേത്രങ്ങളിലും ദർശനം പൂർത്തിയാക്കുന്ന നാലമ്പല ദർശനം പ്രധാനമന്ത്രി അടുത്തിടെ തന്റെ മൻ കി ബാത് പരിപാടിയിൽ പരാമർശിച്ചിരുന്നു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ ഏകാദശി ദിവസം നടക്കുന്ന തൃപ്രയാർ ഏകാദശി മഹോത്സവം ഏറെ പ്രസിദ്ധമാണ്. ശ്രീദേവി-ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ ദർശിച്ചാൽ ദുരിതങ്ങളും ദാരിദ്ര്യവും അകലുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിനോടു ചേർന്ന പുഴയിലെ മീനുകൾക്കുള്ള മീനൂട്ട് വഴിപാട് ഭഗവത് പ്രീതിക്ക് പ്രധാനമെന്ന് വിശ്വാസം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
പ്രധാനമന്ത്രി നരേന്ദ്ര മോദി വണങ്ങാനെത്തുന്ന തൃപ്രയാര്‍ തേവർ
Open in App
Home
Video
Impact Shorts
Web Stories