30 വയസുള്ള കനേഡിയൻ യുവതിക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. നിരത്തിലൂടെ നടക്കാനിറങ്ങിയപ്പോഴായിരുന്നു യുവതിക്ക് വെടിയേറ്റത്. നെഞ്ചിൽ നിന്ന് ചൂടിളകുന്നപോലെ തോന്നി. നോക്കിയപ്പോൾ രക്തവും. - യുവതി ഡോക്ടറോട് വെളിപ്പെടുത്തി.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]
advertisement
യുവതി ധരിച്ചിരുന്ന കൃത്രിമ സ്തനമാണ് ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർ പറഞ്ഞു. സിലിക്കോൺ സ്തനത്തിന് വെടിയുണ്ടയേറ്റ് കേടുപാട് പറ്റിയ ചിത്രവും എക്സ്റേ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ ശരീരത്തിൽ തളച്ച വെടിയുണ്ട നീക്കി.
സിലിക്കോൺ സ്തനം വെടിയുണ്ടയുടെ ദിശ തെറ്റിക്കുന്നത് ഇതാദ്യ സംഭവമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത്തരത്തിൽ നാലു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിൽ രണ്ട് സംഭവത്തിൽ സിലിക്കോൺ സ്തനം ജീവൻ രക്ഷിച്ചു. എന്നാൽ കേസുകളിലെല്ലാം വെടിയുണ്ട വേഗത കുറഞ്ഞ് ശരീരത്തിൽ തളയ്ക്കുകയായിരുന്നു. എന്നാൽ ദിശക്ക് കാര്യമായ മാറ്റം സംഭവിച്ചതുമില്ല.
