ഇതിനായി ദാമോദരൻ, 1987ൽ ഗ്രാമാലയ എന്ന പേരിൽ ഒരു സർക്കാരിതര സംഘടന (എൻജിഒ) സ്ഥാപിച്ചു. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമായി 1,000-ത്തിലധികം ഗ്രാമങ്ങളിലും നിരവധി നഗരപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് വെള്ളം, ശൗചാലയം, ശുചിത്വം എന്നിവ ലഭ്യമാക്കുന്നതിനായി ദാമോദരൻ തന്റെ ജീവിതം സമർപ്പിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 55-ാകാരനായ ദാമോദരനും അദ്ദേഹത്തിന്റെ സംഘവും 6 ലക്ഷം ഗാർഹിക ടോയ്ലറ്റുകളും 500 സ്‌കൂൾ ടോയ്ലറ്റുകളും നിർമ്മിച്ചിട്ടുണ്ട്. ഗ്രാമാലയയിലൂടെ നിർമ്മിച്ച ശുചിത്വ സൗകര്യങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളമുള്ള 30 ലക്ഷത്തിലധികം ആളുകളുടെ ശുചിത്വ ശീലങ്ങളെ സ്വാധീനിച്ചു.
advertisement
തിരുച്ചിറപ്പള്ളി സിറ്റി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള ചേരിയായ കൽമണ്ഡായിയെ 2002-ൽ ഇന്ത്യയിലെ ആദ്യത്തെ തുറന്ന മലമൂത്ര വിസർജ്ജന രഹിത (ഒ.ഡി.എഫ്) ചേരിയായി പ്രഖ്യാപിച്ചതിന് പിന്നിലും ദാമോദരന്റെ പ്രവർത്തനങ്ങളായിരുന്നു. താമസിയാതെ, 2003-ൽ, തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ 62 വീടുകളുള്ള താണ്ഡവംപട്ടി ഇന്ത്യയിലെ ആദ്യത്തെ ഒ.ഡി.എഫ് ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടു. ദാമോദരന്റെ സംഘടനയ്ക്ക് ഇത് നിർണായക നേട്ടമായി.
24 ചെലവ് കുറഞ്ഞ ടോയ്ലറ്റ് മോഡലുകളും ടോയ്ലറ്റ് സാങ്കേതിക വിദ്യയ്ക്കും പരിശീലനത്തിനുമുള്ള ഒരു കേന്ദ്രവും ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളമുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും എൻജിഒകൾക്കും വെള്ളവും ശുചിത്വവും സംബന്ധിച്ച് പരിശീലനം നൽകുന്നതിനുള്ള രാജ്യത്തെ പ്രധാന റിസോഴ്സ് സെന്ററുകളിലൊന്നായി ഗ്രാമാലയയെ 2013-ൽ കുടിവെള്ള - ശുചിത്വ മന്ത്രാലയം അംഗീകരിച്ചു.
ദാമോദരൻ തന്റെ ഇതുവരെയുള്ള ജീവിതം മുഴുവൻ ഗ്രാമീണ മേഖലയിലെ ദരിദ്രർക്കും നഗരങ്ങളിലെ ദരിദ്രർക്കും തീരപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും പഞ്ചായത്തുകളിലും താമസിക്കുന്ന പാവപ്പെട്ടവർക്കും വേണ്ടിയാണ് ഉഴിഞ്ഞുവച്ചത്. ഇവരുടെ വീടുകളിലെ ടോയ്ലറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കേന്ദ്രം, സംസ്ഥാന സർക്കാരുകൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയുമായി ചേർന്നും ദാമോദരൻ പ്രവർത്തിക്കുന്നുണ്ട്.
ന്യൂസ് 18-ന്റെയും ഹാർപിക് ഇന്ത്യയുടെയും സംരംഭമായ 'മിഷൻ പാനി' - എല്ലാവർക്കും ശുദ്ധജലം, സുരക്ഷിതമായ ശുചിത്വം എന്നിവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്. ശുദ്ധമായ കുടിവെള്ളം, ശുചീകരണം, ശുചിത്വം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ കാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നത്.
ഇത് സംബന്ധിച്ച് തന്റെ ഉൾക്കാഴ്ചകൾ പങ്കുവെക്കുന്നതിനായി എസ് ദാമോദരൻ, മിഷൻ പാനിയുടെ ലോക ടോയ്ലറ്റ് ദിന പരിപാടിയിൽ അതിഥികളുടെ പാനലിൽ ചേരും. മിഷൻ പാനിയുടെ ലക്ഷ്യത്തിന് സമഗ്രമായ ശുചിത്വബോധത്തിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ഒരു പുതിയ ദിശാബോധം നൽകും.
നിങ്ങൾക്കും ഈ കാമ്പെയ്നിന്റെ ഭാഗമാകുകയും മിഷൻ പാനി സംരംഭത്തിൽ ചേരുകയും ചെയ്യാം. അതിനായുള്ള ലിങ്ക് ഇതാ: https://www.news18.com/mission-paani/
