TRENDING:

ഭൂമി എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?

Last Updated:

അന്തരീക്ഷ മർദ്ദം ആകാം ഇതിന് കാരണം എന്നാണ് ഒരാൾ പറഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ച് ബില്യൺ വർഷങ്ങൾക്ക് മുൻപാണ് സൗരയൂഥം ഉണ്ടായത്. മഹാവിസ്ഫോടനത്തിന്റെ ഫലമായി ഉണ്ടായ പല തരം വാതകങ്ങൾ പരസ്പരം സംയോജിക്കുകയും തുടർന്ന് ഈ വാതക ഗോളങ്ങൾ ഗുരുത്വാകർഷണം നിമിത്തം അതിന്റെ കേന്ദ്രത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. പിന്നീട് ഇവ സ്വയം ഭ്രമണം ചെയ്യാൻ ആരംഭിച്ചു. ഈ പ്രക്രിയയുടെ ഫലമായി ഗ്രഹങ്ങൾ രൂപപ്പെടുകയും അവ ഭ്രമണം ചെയ്യാൻ തുടങ്ങുകയും ചെയ്തു. ഓരോ ആകാശഗോളങ്ങൾക്കും ഭ്രമണ നിരക്കിൽ വ്യത്യാസമുണ്ട്.
advertisement

എന്തുകൊണ്ടാണ് ഭൂമി ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നത് എന്ന ഒരു ക്വാറ (Quora ) ഉപഭോക്താവിന്റെ ചോദ്യത്തിന് നിരവധി ഉത്തരങ്ങളാണ് ലഭിച്ചത്. അന്തരീക്ഷ മർദ്ദം ആകാം ഇതിന് കാരണം എന്നാണ് ഒരാൾ പറഞ്ഞത്. മഹാവിസ്ഫോടനത്തിന്റെ ഫലമായി ഉണ്ടായ വാതക ഗോളങ്ങളാണ് ഭൂമി ഉണ്ടാകാൻ കാരണമായത്. അതിന് ശേഷം ഭൂമി നിരവധി മാറ്റങ്ങൾക്ക് വിധേയമായി. രാത്രിയും പകലും ഉണ്ടാകാൻ കാരണം ഭൂമിയുടെ ഭ്രമണമാണ്. ഭ്രമണം ഭൂമിയിൽ തിരമാലകളുണ്ടാകാൻ കാരണമാകുന്നുവെന്നും ഈ തിരമാലകൾ ഇല്ലായിരുന്നുവെങ്കിൽ ഭൂമിയിൽ ജീവനുണ്ടാകാനുള്ള സാധ്യത കുറവായിരുന്നേനെ എന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഭൂമി ഉണ്ടായപ്പോൾ തന്നെ സൗരയൂഥം ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു എന്നും ശാസ്ത്ര സമൂഹം പറയുന്നു.

advertisement

നാസയുടെ പാർക്കർ സോളാർ പ്രോബ് പേടകം സൂര്യന് ഏറ്റവും അടുത്ത്; ദൃശ്യങ്ങൾ വൈറൽ

ഭൂമിയുടെ ഭ്രമണത്തെ തടയാൻ ഭൂമിക്ക് പുറത്ത് മറ്റ് ബലങ്ങൾ ഒന്നും ഇല്ലാത്തത്തിനാലും ഗ്രഹങ്ങൾ ഒരു ആങ്കുലാർ മൊമന്റത്തിൽ (Angular Momentum ) ചലിക്കുന്നതിനാലും എപ്പോഴും അവ ഭ്രമണത്തിൽ തന്നെ തുടരുന്നു. എന്നാൽ കാലത്തിന് അനുസരിച്ച് ഈ ഭ്രമണ വേഗതയിൽ കുറവ് വന്നേക്കാം.

ഇതിലെന്താ ഇത്ര വിശേഷം ? ഒരു വര്‍ഷം മുമ്പ് കാണാതായ രണ്ട് തക്കാളികള്‍ കണ്ടെത്തി; ബഹിരാകാശത്തു നിന്ന് വീഡിയോയുമായി നാസ

advertisement

പുതിയ പഠനം അനുസരിച്ച് ഭൂമിയുടെയും സൂര്യന്റെയും ഭ്രമണ വേഗതയിൽ കുറവ് വന്നതായി കണ്ടെത്തിയിട്ടുണ്ട്. സൂര്യൻ ഉണ്ടായ സമയത്ത് ഒരു തവണ ഭ്രമണം ചെയ്യാൻ 4 ദിവസം മതിയായിരുന്നു എന്നാൽ ഇപ്പോൾ 25 ദിവസമെടുത്താണ് സൂര്യൻ ഒരുതവണ ഭ്രമണം പൂർത്തിയാക്കുന്നത്. സൂര്യന്റെ കാന്തിക മണ്ഡലവും (Magnetic Field) സൗര വാതങ്ങളും (Solar Winds) കാരണമാകാം ഇതെന്നാണ് വാദം. ചന്ദ്രൻ ഭൂമിക്ക് മുകളിൽ ചെലുത്തുന്ന ഗുരുത്വാകർഷണം നിമിത്തം ഭൂമിയുടെ ഭ്രമണ വേഗതയും കുറഞ്ഞയതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. 2016 ൽ റോയൽ സൊസൈറ്റി (Royal Society) പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ഭൂമിയുടെ ഭ്രമണ വേഗം കഴിഞ്ഞ 100 വർഷങ്ങൾക്കിടയിൽ 1.78 മില്ലി സെക്കൻഡ് കുറഞ്ഞതായി കണ്ടെത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ഭൂമി എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?
Open in App
Home
Video
Impact Shorts
Web Stories