ഇതിലെന്താ ഇത്ര വിശേഷം ? ഒരു വര്‍ഷം മുമ്പ് കാണാതായ രണ്ട് തക്കാളികള്‍ കണ്ടെത്തി; ബഹിരാകാശത്തു നിന്ന് വീഡിയോയുമായി നാസ
- Published by:Naseeba TC
- news18-malayalam
Last Updated:
ബഹിരാകാശ നിലയത്തില്‍വെച്ച് ഒരു വർഷം മുമ്പാണ് തക്കാളി കാണാതായത്
ഒരു വര്‍ഷം മുമ്പ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്ന് കാണാതായ തക്കാളി കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. ബഹിരാകാശ നിലയത്തില്‍വെച്ച് ഒരു ബഹിരാകാശ ഗവേഷകന്‍ വിളവെടുക്കുന്നതിനിടെയാണ് ഒരു വർഷം മുമ്പ് തക്കാളി കാണാതായത്. കഴിഞ്ഞയാഴ്ചയാണ് കാണാതായ തക്കാളി തിരികെ കിട്ടിയത്.
2022-ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍വെച്ച് എക്‌സ്‌പോസ്ഡ് റൂട്ട് ഓണ്‍-ഓര്‍ബിറ്റ് ടെസ്റ്റ് സിസ്റ്റം (എക്‌സ്‌റൂട്ട്‌സ്) നടത്തുന്നതിനിടെ നാസ ബഹിരാകാശ ഗവേഷകനായ ഫ്രാങ്ക് റൂബിയോയുടെ കൈയ്യില്‍ നിന്നുമാണ് തക്കാളി നഷ്ടമായത്. പ്ലാസ്റ്റിക് ബാഗിനകത്തുവെച്ച രണ്ട് തക്കാളികള്‍ റൂബിയോ മറന്നുവയ്ക്കുകയായിരുന്നു.
''തക്കാളി കണ്ടെത്തുന്നതിനായി20 മണിക്കൂറോളം സമയം ചെലഴിച്ചിരുന്നു. ഞാന്‍ തക്കാളി കഴിച്ചുകാണുമെന്നാണ് മിക്കവരും കരുതിയത്,''റൂബിയോ പറഞ്ഞു.
തക്കാളി കണ്ടെത്താന്‍ കഴിയാത്തതില്‍ താന്‍ ഏറെ നിരാശനായിരുന്നുവെന്നും താന്‍ അത് കഴിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചിരുന്നതായും റൂബിയോ പറഞ്ഞു. റൂബിയോ തിരികെ ഭൂമിയിലേക്ക് വന്ന് മാസങ്ങള്‍ക്കുശേഷംനാസയുടെ മറ്റൊരു ബഹിരാകാശ ഗവേഷകനാണ് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന തക്കാളികള്‍ കണ്ടെത്തിയത്.
advertisement
അപ്പോഴേക്കും തക്കാളിയുടെ ഉള്ളിലെ നീര് വറ്റി ഉണങ്ങിപ്പോയിരുന്നതായി അതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നാസ അറിയിച്ചു. ചില നിറവ്യത്യാസങ്ങള്‍ ഉണ്ടായതല്ലാതെ അതില്‍ ഫംഗല്‍ ബാധകളോ മറ്റോ ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.രണ്ട് തക്കാളികളും ബഹിരാകാശത്ത് തന്നെ ഉപേക്ഷിച്ചു. അതിനാൽ വിശകലനത്തിനായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരില്ല.
One small step for tomatoes, one giant leap for plant-kind. ????
Two rogue tomatoes were recovered after roaming on station for nearly a year. NASA Astronaut Frank Rubio accidentally lost the fruit while harvesting for XROOTS, a soil-less plant experiment. https://t.co/ymAP24fxaX pic.twitter.com/AeIV8i6QKR
— ISS Research (@ISS_Research) December 14, 2023
advertisement
മണ്ണോ ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ മറ്റ് വസ്തുക്കളോ ഇല്ലാതെ ബഹിരാകാശത്ത് ഹൈഡ്രോപോണിക്‌സ്, എയറോപോണിക്‌സ് എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സസ്യങ്ങള്‍ വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നാസയുടെ എക്‌സ്‌റൂട്ട്‌സ് പദ്ധതി. ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്ക് ആവശ്യമായ സസ്യസംവിധാനങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള അവരുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതിന് പുറമെ ബഹിരാകാശത്ത് പുതിയ ഭക്ഷ്യ സംവിധാനത്തിന്റെ ആവശ്യകത പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള മറ്റൊരു പരീക്ഷണവും റൂബിയോയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ സസ്യസംവിധാനം ഉപയോഗപ്പെടുത്തി വെളിച്ചത്തിനും പഴങ്ങളുടെ ഉത്പാദനത്തിന് ആവശ്യമായ വളത്തിനും ഊന്നല്‍ നല്‍കി കുള്ളന്‍ തക്കാളി വളര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പരീക്ഷണം നടത്തിയത്. പോഷകമൂല്യമുള്ളതും നിലയത്തിലെ അംഗങ്ങളുടെ രുചിയ്ക്ക് അനുസരിച്ചുള്ളതുമായ ഉത്പാദനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നെന്നും നാസ അറിയിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 18, 2023 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതിലെന്താ ഇത്ര വിശേഷം ? ഒരു വര്‍ഷം മുമ്പ് കാണാതായ രണ്ട് തക്കാളികള്‍ കണ്ടെത്തി; ബഹിരാകാശത്തു നിന്ന് വീഡിയോയുമായി നാസ