നാസയുടെ പാർക്കർ സോളാർ പ്രോബ് പേടകം സൂര്യന് ഏറ്റവും അടുത്ത്; ദൃശ്യങ്ങൾ വൈറൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇത്രയും ഉയർന്ന താപനില ഉള്ള സ്ഥലത്ത് എത്തിയിട്ടും പാർക്കർ കത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്
സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമാണ് സൂര്യൻ. ഏകദേശം 5,600 ഡിഗ്രി സെൽഷ്യസാണ് സൂര്യന്റെ ഉപരിതലത്തിലെ താപനില. അകത്തേക്ക് പോകുംതോറും അത് ഉയർന്ന് ഏകദേശം 15 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ എത്തുന്നു. ഇങ്ങനെ ചുട്ടുപൊള്ളുന്ന സൂര്യന്റെ അടുത്തെത്താൻ സാധിക്കുക എന്നു പറയുന്നത് അത്ര നിസാര കാര്യമല്ല. 2018-ൽ, സൂര്യനെ തൊടാൻ നാസ ഒരു ബഹിരാകാശ പേടകം രൂപകൽപന ചെയ്തിരുന്നു.
പാർക്കർ സോളാർ പ്രോബ് (Parker Solar Probe) എന്നാണ് ഈ പേടകത്തിന്റെ പേര്. പല തവണ സൂര്യന്റെ അന്തരീക്ഷത്തിനു സമീപം പാർക്കർ എത്തിയിരുന്നു. ഇപ്പോൾ പാർക്കർ സോളാർ പ്രോബ് സൂര്യന്റെ ഉപരിതലത്തിന് ഏറ്റവും അടുത്തെത്തിയ വീഡിയോ നാസ പുറത്തു വിട്ടിരിക്കുകയാണ്. ഇത്രയും ഉയർന്ന താപനില ഉള്ള സ്ഥലത്ത് എത്തിയിട്ടും പാർക്കർ കത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Our Parker Solar Probe takes another hot lap around the Sun, @NASAWebb spots a distant active supermassive black hole, and we're back in touch with the Ingenuity #MarsHelicopter.
Subscribe for more space and aeronautics in your life: https://t.co/MyG37QzGhO pic.twitter.com/d9M0oReeDW
— NASA (@NASA) July 8, 2023
advertisement
നിലവിൽ സാജിറ്റേറിയസ് നക്ഷത്രസമൂഹത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ബഹിരാകാശ പേടകം സൂര്യനുചുറ്റും 16-ാമത്തെ ഭ്രമണപഥമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ, പാർക്കർ സോളാർ പ്രോബ് ശുക്രന്റെ ഗുരുത്വാകർഷണം ഉപയോഗിച്ച് സൂര്യനോട് കൂടുതൽ അടുത്തിരുന്നു.
2021 ൽ വിജയകരമായി സൂര്യന്റെ മുകളിലെ അന്തരീക്ഷമായ കൊറോണയിലേക്കും പാർക്കർ പ്രവേശിച്ചിരുന്നു. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 6.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും വിധമാണ് പാർക്കർ സോളാർ പ്രോബ് ബഹിരാകാശ പേടകം രൂപകൽപന ചെയ്‌തിരിക്കുന്നത്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചു പഠിക്കുക, സൗരക്കാറ്റുകളെക്കുറിച്ച് പഠിക്കുക തുടങ്ങിയയൊക്കെയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 19, 2023 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നാസയുടെ പാർക്കർ സോളാർ പ്രോബ് പേടകം സൂര്യന് ഏറ്റവും അടുത്ത്; ദൃശ്യങ്ങൾ വൈറൽ