TRENDING:

സന്തോഷമായില്ലേ? സാമ്പത്തിക ഉന്നതിക്കായി വരന് സ്ത്രീധനം നൽകിയത് 100 വെരുകുകളെ

Last Updated:

വെരുകിനെ മാത്രമല്ല തങ്കക്കട്ടികള്‍, ഭീമമായ തുക, കമ്പനി ഓഹരികള്‍, റിയല്‍ എസ്‌റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ എന്നിവയും സ്ത്രീധനമായി നല്‍കിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്ത്രീധനം നല്‍കുന്നതും വാങ്ങുന്നതും പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. വിയറ്റ്‌നാമില്‍ ഒരു പെണ്‍കുട്ടിക്ക് മാതാപിതാക്കള്‍ നല്‍കിയ അസാധാരണ സ്ത്രീധനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 100 വെരുകുകളെയാണ് വരന് സാമ്പത്തിക ലാഭത്തിനായി വധുവിന്റെ മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത 22 വയസ്സുള്ള വധുവിനാണ് വിവാഹ ദിവസം മാതാപിതാക്കള്‍ 100 വെരുകുകുകളെ സ്ത്രീധനമായി നല്‍കിയതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയതും എക്‌സ്‌ക്ലൂസീവ് ആയിട്ടുള്ളതുമായ കോപി ലുവാക് കാപ്പിയുടെ ഉത്പാദനത്തില്‍ ഈ മൃഗങ്ങള്‍ പ്രധാനപങ്കുവഹിക്കുന്നു. വെരുകുകളെ സ്ത്രീധനമായി നല്‍കിയത് ആഡംബരപൂര്‍ണ്ണവും വിചിത്രവുമാണ്.

വെരുകിനെ മാത്രമല്ല തങ്കക്കട്ടികള്‍, ഭീമമായ തുക, കമ്പനി ഓഹരികള്‍, റിയല്‍ എസ്‌റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ എന്നിവയും സ്ത്രീധനമായി നല്‍കിയിട്ടുണ്ട്. 100 പെണ്‍ വെരുകുകളുടെ മാത്രം മൂല്യം ഏതാണ്ട് 70,000 ഡോളര്‍ വരും. ഇതുകൂടാതെ 25 തങ്കക്കട്ടികളും 20,000 ഡോളര്‍ പണമായും 11,500 ഡോളറിന്റെ കമ്പനി ഓഹരികളുമാണ് സ്ത്രീധനമായി നല്‍കിയിട്ടുള്ളത്. ഏഴ് പ്രോപ്പര്‍ട്ടികളും മറ്റ് ആസ്തികളും ഇതിനുപുറമെയും നല്‍കിയിട്ടുണ്ട്. ഇതിനുള്ള പ്രതിഫലമായി വരന്റെ കുടുംബം 10 സ്വര്‍ണ കട്ടികളും 7,600 ഡോളര്‍ പണമായും വജ്രാഭരണങ്ങളും തിരിച്ചുനല്‍കി.

advertisement

മകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനായി വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന അസാധാരണമായ സ്ത്രീധനം നല്‍കുകയെന്നതായിരുന്നു ഇതിനു പിന്നിലെ ഉദ്ദേശ്യമെന്ന് വധുവിന്റെ അച്ഛന്‍ സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റിനോട് പറഞ്ഞു. ബിസിനസ് സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ മകള്‍ക്ക് ഈ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് ഇത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. വെരുകുകളെ സംരക്ഷിക്കണോ വില്‍ക്കണോ എന്ന തീരുമാനം അവളുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയയില്‍ വൈറലായ സ്ത്രീധനം സമ്മിശ്ര പ്രതികരണങ്ങള്‍ നേടി. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ പരമ്പരാഗത സ്ത്രീധന രീതികളില്‍ നിന്നും ഈ സംഭവം തികച്ചും വ്യത്യസ്തമാണെന്ന് പലരും ചൂണ്ടിക്കാട്ടി. പലരും ഈ നടപടിയെ പ്രശംസിച്ചിട്ടുമുണ്ട്. മകളുടെ ഭാവി മുന്‍നിര്‍ത്തി ബിസിനസ് അധിഷ്ഠിത സ്വത്തുക്കള്‍ നല്‍കിയതിനെ പലരും പ്രശംസിച്ചു. മകള്‍ക്ക് പണം നല്‍കുന്നതിനേക്കാള്‍ ഇത് വിലപ്പെട്ടതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

advertisement

മൃഗങ്ങളുടെ ഉപയോഗത്തെ കുറിച്ചുള്ള ആശങ്കകള്‍ ചിലര്‍ പങ്കുവെച്ചു. മൃഗങ്ങളെ ചൂഷണം ചെയ്യാനുള്ള സാധ്യത ചിലര്‍ ചൂണ്ടിക്കാണിച്ചു. വാണിജ്യത്തിലും വൈവാഹിക പാരമ്പര്യങ്ങളിലും മൃഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന്റെ ധാര്‍മ്മിക പ്രത്യാഘാതങ്ങള്‍ കൂടുതല്‍ പരിഗണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

വിയറ്റ്‌നാമില്‍ വെരുകുകളെ വിലപിടിപ്പുള്ള ആസ്തികളായാണ് കാണുന്നത്. ഒരു പെണ്‍ വെരുകിന് 700 ഡോളറാണ് ഏകദേശ വില. ഗര്‍ഭിണികള്‍ ആണെങ്കില്‍ 1,000 ഡോളറില്‍ കൂടുതല്‍ വരും. ഈ മൃഗങ്ങള്‍ ഭക്ഷിച്ച് വിസര്‍ജ്ജിക്കുന്ന കാപ്പിക്കുരുവില്‍ നിന്നാണ് പ്രീമിയം കാപ്പിയായ കോപി ലുവാക് ഉത്പാദിപ്പിക്കുന്നത്. കോപി ലുവാക്കിന്റെ ഉത്പാദനത്തിന് ഈ മൃഗങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇതിനുപുറമെ ചൈനയിലും വിയറ്റ്‌നാമിലും വിലകൂടിയ മാംസമായും വെരുകിറച്ചി ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിലും ഇവ ഉപയോഗിക്കുന്നു. ഇത് അവയുടെ ഉയര്‍ന്ന വിപണി മൂല്യത്തിന് കൂടുതല്‍ സംഭാവന നല്‍കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
സന്തോഷമായില്ലേ? സാമ്പത്തിക ഉന്നതിക്കായി വരന് സ്ത്രീധനം നൽകിയത് 100 വെരുകുകളെ
Open in App
Home
Video
Impact Shorts
Web Stories