TRENDING:

രാജ്യത്തെ ഏറ്റവും മികച്ച 30 ബാറുകളുടെ പട്ടിക പുറത്ത്; ഇന്ത്യക്കാർക്ക് കോക്ക്ടെയിലുകളോട് പ്രിയം കൂടുന്നതായും റിപ്പോർട്ട്

Last Updated:

പുതിയ ബാറുകൾ തുറക്കുന്നതിൽ മുംബൈയാണ് മുന്നിലെന്നും സർവേ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2022 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച 30 ബാറുകളുടെ പട്ടിക പുറത്ത്. ബാർ റാങ്കിങ്ങ് പ്ലാറ്റ്ഫോമായ 30BestBarsIndia നടത്തിയ വോട്ടെടുപ്പിൽ ന്യൂ ഡെൽഹിയിലെ ‘സൈഡ്‌കാർ’ ബാറാണ് ഒന്നാം സ്ഥാനത്ത്. 2022 ൽ ലോകത്തിലെ ഏറ്റവും മികച്ച ബാറുകളിലും ‘സൈഡ്‌കാർ’ ഇടം നേടിയിരുന്നു. രാജ്യത്തുടനീളമുള്ള 250-ലധികം ജൂറി അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ലിസ്റ്റിലെ ചില റാങ്കിംഗുകൾ പല ബാറുകൾ സംയുക്തമായി പങ്കിടുന്നതിനാൽ പട്ടികയിൽ ആകെ 53 ബാറുകൾ ഇടം നേടിയിട്ടുണ്ട്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

മുൻ വർഷത്തെ അപേക്ഷിച്ച് മുംബൈയിൽ നിന്നുള്ള 14 ബാറുകൾ ഈ വർഷത്തെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഡൽഹിയിലെ 11 ബാറുകളും, ബാംഗ്ലൂരിലെ 8 ബാറുകളും, ഗോവയിലെ 7 ബാറുകളും, കൊൽക്കത്തയിലെ 6 ബാറുകളും, ഹൈദരാബാദ്, ജയ്പൂർ എന്നിവിടങ്ങളിലെ 2 വീതം ബാറുകളും ചെന്നൈ, പൂനെ, ഗുവാഹത്തി എന്നീ നഗരങ്ങളിൽ നിന്നുള്ള ഓരോ ബാറുകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ‌

ഇന്ത്യയിൽ‌ പബ്ബുകൾ, ബാറുകൾ, ക്ലബ്ബുകൾ, ലോഞ്ചുകൾ (PBCLs) എന്നിവയുടെ വിപണി അതിവേഗം വളരുകയാണെന്നും സർവേ വ്യക്തമാക്കുന്നു. സ്റ്റാറ്റിസ്റ്റ വെബ്സൈറ്റിന്റെ 2014ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ പബ്ബുകൾ, ബാർ കഫേകൾ, ലോഞ്ചുകൾ എന്നിവയുടെ വിപണി മൂല്യം ഏകദേശം 10,000 കോടി രൂപയാണ്. 2023-2028 കാലയളവിൽ ഈ വിപണി 13.3 ശതമാനം വളരുമെന്ന് മാർക്കറ്റ് റിസർച്ച് കമ്പനിയായ IMARC ഗ്രൂപ്പ് പറയുന്നു.

advertisement

Also read: മനുഷ്യ വിസർജ്യം പച്ചക്കറി കൃഷിക്ക് ‌സുരക്ഷിതമായ വളമാണെന്ന് ഗവേഷകർ

കോക്ക്ടെയ്ലുകൾക്ക് രാജ്യത്തെ ജനങ്ങൾക്കിടയിൽ പ്രിയം കൂടുന്നു എന്നും പുതിയ സർവേ വ്യക്തമാക്കുന്നു. ടയർ 2, 3 നഗരങ്ങളിൽ കൂടുതൽ ബാറുകൾ ഉയർന്നുവരുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. “എട്ട് നഗരങ്ങളിൽ നിന്നുള്ള ബാറുകൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഞങ്ങളുടെ മികച്ച 50 ബാറുകളുടെ പട്ടികയിൽ ജയ്പൂർ, പൂനെ, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള ബാറുകളും ഉണ്ട്”, 30BestBarsIndia യുടെ സഹസ്ഥാപകൻ വിക്രം അചന്ത സിഎൻബിസി ന്യൂസ് 18 നോട് പറഞ്ഞു.

advertisement

പുതിയ ബാറുകൾ തുറക്കുന്നതിൽ മുംബൈയാണ് മുന്നിലെന്നും സർവേയിൽ നിന്നും വ്യക്തമാകുന്നു. മുംബൈയിലെ എട്ട് ബാറുകളാണ് പട്ടികയിലെ ആദ്യ മുപ്പതിൽ ഇടം നേടിയത്. പൂനെക്കാർക്ക് ഹൈപ്പർ ലോക്കൽ പാനീയങ്ങളോടാണ് പ്രിയം എന്നും സർവേ വ്യക്തമാക്കുന്നു. കോക്ക്ടെയിൽ ബിസിനസിൽ നിന്നും തങ്ങൾ 70 ലക്ഷം രൂപ പ്രതിമാസ വരുമാനം നേടുന്നതായി പൂനെയിലെ കോബ്ലർ ആൻഡ് ക്രൂ ബാറിന്റെ ഉടമയായ മയൂർ മർനെ പറയുന്നു.

സുസ്ഥിരത, ഗുണമേന്മ, ആതിഥ്യമര്യാദ, തുടങ്ങിയവയെല്ലാമാണ് ഡൽഹിയിലെ ഉപഭോക്താക്കൾക്ക് വേണ്ടതെന്ന് സർവേ വ്യക്തമാക്കുന്നു. “സുസ്ഥിരത, ഗുണമേന്മ ആതിഥ്യമര്യാദ, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റൽ എന്നിവക്ക് വളരെ പ്രധാന്യമുണ്ട്”, എന്ന് മികച്ച 30 ബാറുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഡൽഹിയിലെ സൈഡ്കാർ ബാറിന്റെ സഹസ്ഥാപകയായ മിനാക്ഷി സിംഗ് പറഞ്ഞു.

advertisement

രാജ്യത്തിന്റെ ‘ബിയർ തലസ്ഥാനം’ എന്നാണ് ബംഗളൂരു അറിയപ്പെടുന്നത്. നഗരത്തിൽ കോക്ക്ടെയിലുകളുടെ ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങൾ പ്രതിമാസം 800‌ മുതൽ 900 വരെ കോക്ക്ടെയിലുകൾ വിൽക്കുന്നുതായി ഫോർ സീസൺസ് ഹോട്ടലിലെ ബിവറേജ് മാനേജർ ശരത് നായർ പറഞ്ഞു.

റസ്റ്റോറന്റുകൾ, ബാറുകൾ, നിശാക്ലബ്ബുകൾ എന്നിവക്കെല്ലാം പേരു കേട്ട നഗരമാണ് കൊൽക്കത്ത. ഇവിടെ ഇപ്പോൾ പലരും പബ്ബുകളിലേക്കും മൈക്രോ ബ്രൂവറികളിലേക്കും നീങ്ങുകയാണ്. കോക്ക്ടെയിലുകൾ കൊൽക്കത്തക്കാർക്കും പ്രിയങ്കരമായിക്കഴിഞ്ഞതായി ദ ഗ്രിഡ് ഹോട്ടലിന്റെ കോർപ്പറേറ്റ് ഹെഡ് തൻമോയ് റോയ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗോവയിലെത്തുന്നവർക്ക് പ്രാദേശിക രുചികളോടാണ് താത്പര്യമെന്ന് മിഗുവേൽസ് പാൻജിം എന്ന ഹോട്ടലിന്റെ സഹസ്ഥാപകനായ ധ്രുവ് തുത്ജ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Life/
രാജ്യത്തെ ഏറ്റവും മികച്ച 30 ബാറുകളുടെ പട്ടിക പുറത്ത്; ഇന്ത്യക്കാർക്ക് കോക്ക്ടെയിലുകളോട് പ്രിയം കൂടുന്നതായും റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories