എന്നാൽ പ്രേരണയുടെ നേതൃത്വത്തിൽ പുറത്തറിക്കിയ ക്രിയേറ്റിവ് ഗലീലിയോ എന്ന ആപ്പ് ഇന്ന് ലോകത്ത് ആകമാനം തൊണ്ണൂറ് മില്യൺ ആളുകളാണ് ഉപയോഗിക്കുന്നത്. മൂന്ന് വയസ്സ് മുതൽ പത്ത് വയസ്സുവരെ ഉള്ള കുട്ടികളെ ലക്ഷ്യമാക്കിയാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. കളിയിലൂടെ പഠനം കുട്ടികൾക്ക് എളുപ്പമാക്കുക എന്നതാണ് ഉദ്ദേശം. ഇതിനായി ആപ്പിൽ പഠനവുമായി ബന്ധപ്പെട്ട നിരവധി ഗെയിമുകളും, വീഡിയോകളും ലഭ്യമാണ്. കുട്ടികൾക്ക് ഒട്ടും പഠന ഭാരം തോന്നാത്ത വിധം കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയുന്നു എന്നതാണ് ആപ്പിന്റെ പ്രത്യേകത.
advertisement
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ ബിരുദം മാത്രമാണ് പ്രേരണയ്ക്ക് ഉള്ളത്. ഐഐടികളിൽ നിന്നോ ഐഐഎമ്മിൽ നിന്നോ ബിസിനസ് ഡിഗ്രികൾ ഒന്നും ഇല്ലാതെയാണ് പ്രേരണ ബിസിനസിലേയക്ക് എത്തിയത്. എന്തും നേടിയെടുക്കാനുള്ള ആഗ്രഹവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിച്ചത് എന്തും നേടാൻ കഴിയും എന്നതിന് പ്രേരണ ഒരു ഉദാഹരണമാണ്.
പ്രേരണയുടെ ഈ സ്റ്റാർട്ടപ്പ് 60 കോടി രൂപയാണ് കഴിഞ്ഞ വർഷം നേടിയത്. ക്രിയേറ്റീവ് ഗലീലിയോയുടെ വിജയം ഇതിൽ നിന്നു തന്നെ വ്യക്തമാണ്. വലിയ പരസ്യങ്ങൾ ഒന്നും ഇല്ലാതെയാണ് ഈ വളർച്ച പ്രേരണ നേടിയത്, അതിന് കാരണം ഉപഭോക്താക്കളെ ആകർഷിക്കുന്ന വിധമുള്ള ആപ്പിന്റെ നിലവാരമാണ്.
തന്റെ സ്റ്റാർട്ടപ്പിനെ വച്ച് വലിയ പദ്ധതികളാണ് പ്രേരണ മുന്നോട്ട് വയ്ക്കുന്നത്. പ്രാദേശിക ഭാഷകളിൽ ആപ്പ് ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്. ക്രിയേറ്റീവ് ഗലീലിയോയെ കൂടാതെ പ്ലേ സ്റ്റോറിന്റെ ടോപ്പ് 20 യിൽ ഇടം പിടിച്ച ടൂൺഡെമി, ലിറ്റിൽ സിങ്കം തുടങ്ങിയ അപ്പുകളും പ്രേരണയുടെ സ്റ്റാർട്ടപ്പ് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കമ്പനിയിലെ നിക്ഷേപകയായ വാണി കോള പ്രേരണയുടെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ” ഓരോ അധ്യാപകരുടെ കയ്യിലും ടെക്നോളജി എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു അപ്പോൾ ഓരോ കുട്ടിയ്ക്കും അറിവും ലഭ്യമാകും ” – പ്രേരണ പറഞ്ഞു. ഭാവിയുടെ പഠന രീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ പ്രേരണയുടെ ഈ സംരംഭത്തിന് കഴിഞ്ഞേക്കും.