2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുനിന്നുമായി നാല് കോടിയിലേറെപ്പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ താമസിക്കേണ്ടത് എവിടെ?
കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് നിരവധി താമസസൗകര്യങ്ങളാണ് പ്രയാഗ് രാജില്‍ വാഗ്ദാനം ചെയ്യുന്നത്. ഇവിടെ നിരവധി ഹോട്ടലുകള്‍ എല്ലാവിധ തയ്യാറെടുപ്പുകളും നടത്തി വരുന്നു. ഇതിന് പുറമെ ഭക്തർക്ക് ടെന്റ് സിറ്റികളിലും താമസിക്കാവുന്നതാണ്.
മേള ഏരിയയില്‍ താമസിക്കാം
ത്രിവേണി സംഗമത്തിന് സമീപത്തായി ടെന്റ് സിറ്റികളില്‍ സുഖപ്രദമായ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ആഡംബര സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള ടെന്റുകള്‍ വരെ ഇവിടെയുണ്ട്. ഇവിടെ താമസിക്കുന്നതിലൂടെ ഭക്തര്‍ക്ക് ആചാരനുഷ്ഠാനങ്ങള്‍, പുണ്യസ്‌നാനം, ആത്മീയ ചടങ്ങുകള്‍ എന്നിവ യഥോചിതം ചെയ്യുന്നത് വേഗത്തില്‍ സാധ്യമാക്കുന്നു. ഉത്സവ അന്തരീക്ഷവും സാംസ്‌കാരിക വൈവിധ്യവും പൂര്‍ണതോതില്‍ അനുഭവിച്ചറിയാനും കഴിയും. ത്രിവേണി സംഗമത്തില്‍നിന്ന് 1.1 കിലോമീറ്റര്‍ അകലെയായാണ് ടെന്റ് സിറ്റി സ്ഥിതി ചെയ്യുന്നത്.
advertisement
യുപിഎസ്ടിഡിസിയുടെ നേതൃത്വത്തിലാണ് ടെന്റ് കോളനി നിയന്ത്രിക്കുന്നത്. പല തരത്തിലുള്ള കോട്ടേജുകളും ഇവര്‍ ഒരുക്കിയിട്ടുണ്ട്.
1. വില്ലകള്‍ (രണ്ട് കിടപ്പുമുറി, ഡബിള്‍ ബെഡ്/ലോഡ്ജ്)
2. സ്വിസ് കോട്ടേജ് (ഒരു ബെഡ് റൂം, ഡബിള്‍ ബെഡ്/ലോഡ്ജ്)
3. മഹാരാജ കോട്ടേജ് (ഒരു ബെഡ് റൂം, ഡബിള്‍ ബെഡ്/ലോഡ്ജ്)
4. ഡോര്‍മിറ്ററി
Also Read: കുംഭ മേളയില്‍ ഓർക്കാൻ ആറ് അവിസ്മരണീയ അനുഭവങ്ങള്‍
സിറ്റി ഏരിയയില്‍ താമസിക്കാം: ഓരോ തീര്‍ത്ഥാടകനും വിശ്രമിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ആഡംബര ഹോട്ടലുകള്‍ മുതല്‍ ചെറിയ തുക ഈടാക്കുന്ന ലോഡ്ജുകള്‍ വരെയുള്ള വൈവിധ്യമായ താമസസൗകര്യങ്ങള്‍ പ്രയാഗ് രാജിലുണ്ട്. പ്രയാഗ് രാജിലെ ഹോട്ടലുകള്‍ ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഹോംസ്‌റ്റേകള്‍: പ്രയാഗ് രാജിലെ സ്ഥിരതാമസക്കാര്‍ കുംഭമേള നടക്കുന്ന സമയത്ത് ഭക്തര്‍ക്ക് തങ്ങളുടെ വീടുകളിലെ ഉപയോഗിക്കാത്ത മുറികള്‍ വാടകയ്ക്ക് നല്‍കുന്നത പ്രവണതയുണ്ട്. നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് അധികം ചെലവുകളില്ലാതെ ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും.
ജനുവരിയില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ നാല് കോടിയിലേറെപ്പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എല്ലാവരും ചടങ്ങുകളിലെല്ലാം പങ്കെടുക്കും. ത്രിവേണി സംഗമത്തിലെ പുണ്യസ്‌നാനമാണ് ഇതില്‍ പ്രധാന ചടങ്ങ്. ഇതിലൂടെ ആത്മാവിനെ ശുദ്ധീകരിക്കുമെന്നും പാപങ്ങള്‍ മോചിക്കപ്പെടുമെന്നും കരുതുന്നു. കൂടാതെ, ആത്മീയ വിമോചനത്തിലേക്ക് നയിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
