Maha Kumbh Mela 2025 | കുംഭ മേളയില്‍ ഓർക്കാൻ ആറ് അവിസ്മരണീയ അനുഭവങ്ങള്‍
- Published by:ASHLI
- news18-malayalam
Last Updated:
പുണ്യനദികളിലെ സ്‌നാനവും അനുബന്ധ ചടങ്ങുകളുമാണ് കുംഭമേളയിലെ പ്രധാന വശങ്ങളെങ്കിലും മറ്റനേകം കാര്യങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിപ്പുണ്ട്
മഹാ കുംഭമേളയ്ക്ക് ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ തുടക്കമാകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ മതസംഗമമായാണ് കുംഭ മേള കരുതപ്പെടുന്നത്. നാല് കോടിയില്‍പരം ഭക്തര്‍ ജനുവരി 13 മുതല്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുണ്യനദികളിലെ സ്‌നാനവും അനുബന്ധ ചടങ്ങുകളുമാണ് കുംഭമേളയിലെ പ്രധാന വശങ്ങളെങ്കിലും മറ്റനേകം കാര്യങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിപ്പുണ്ട്. കുംഭമേളയില്‍ പങ്കെടുക്കുമ്പോള്‍ ഓര്‍ത്തിക്കാനുള്ള ആറ് അവിസ്മരണീയ അനുഭവങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
സന്യാസിമാരോടൊപ്പം യാത്ര: ഹിന്ദുക്കളുടെ മതപരമായ ഉത്സവമാണെങ്കിലും സമൂഹത്തിന്റെ ഭാഗമായ, ലൗകിക ജീവിതം നയിക്കുന്ന സന്യാസിമാരും യോഗികളും സാധുക്കളും ഇവിടെ ധാരാളമായെത്തും. കൂടുതല്‍ തൃപ്തമായ അനുഭവം സ്വന്തമാക്കുന്നതിന് ഇവരുമായി സംഭാഷണത്തിലേര്‍പ്പെടാവുന്നതാണ്. അവരില്‍ ഭൂരിഭാഗവും തലമുറകളായി കൈമാറി വരുന്ന ഗോത്രമതം പിമ്പറ്റുന്നവരാണ്. ഭൂരിഭാഗം സമയവും ധ്യാനത്തിലും പ്രാര്‍ത്ഥനയ്ക്കുമായാണ് അവര്‍ ചെലവഴിക്കുന്നത്. അവരോടൊപ്പമായിരിക്കുമ്പോള്‍ ശാന്തമായി നിലകൊള്ളാന്‍ ശ്രദ്ധിക്കണം. അവര്‍ ചരിത്രം നിങ്ങളുമായി പങ്കുവയ്ക്കും. പ്രത്യേക അവസരങ്ങളില്‍ അവര്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് നിരീക്ഷിക്കുക. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അവരോടൊപ്പം ഇരിക്കാന്‍ നിങ്ങളെ അവര്‍ പ്രോത്സാഹിപ്പിച്ചേക്കാം.
advertisement
Also Read: Maha Kumbh Mela 2025 | എവിടെ താമസിക്കുമെന്നോര്‍ത്ത് ആശങ്ക വേണ്ട; താമസവും മറ്റു സൗകര്യങ്ങളും
താത്കാലിക ടെന്റുകളുടെ നഗരത്തിലെ താമസം: കുംഭമേളയ്ക്കായി എത്തുന്നവര്‍ക്ക് ടെന്റുകളില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്നുണ്ട്. ഭക്തര്‍ക്കായി നിരവധി താത്കാലിക ടെന്റുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. താത്കാലിക ക്ഷേത്രങ്ങള്‍ മുതല്‍ താത്കാലിക ചന്തകള്‍ വരെ ഇവിടെയുണ്ടാകും. മറ്റ് മതസംഘടനകള്‍ സ്ഥാപിച്ച താത്കാലിക ആശ്രമങ്ങളിലും നിങ്ങള്‍ക്ക് താമസിക്കാന്‍ കഴിയും. ഓരോന്നിലും ആത്മീയതയെക്കുറിച്ച് വ്യത്യസ്ത ആശയങ്ങളാണ് ഉള്ളത്.
സാംസ്‌കാരിക പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാം: മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് പുറമെ കുംഭമേളയുമായി ബന്ധപ്പെട്ട പ്രസംഗങ്ങള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് അവസരമുണ്ട്. പ്രശസ്തരായ വ്യക്തികളുടെയും പണ്ഡിതന്മാരുടെയും ഗുരുക്കന്മാരുടെയും നേതൃത്വത്തില്‍ ആത്മീയത, യോഗ, ധ്യാനം എന്നിവയെക്കുറിച്ച് ക്ലാസുകള്‍ നടത്തുന്നു. കൂടാതെ, പ്രാദേശിക കലാകാരന്മാരുടെ നേതൃത്വത്തില്‍ നാടോടി സംഗീതവും നാടകവും നൃത്തരൂപങ്ങളും അവതരിപ്പിക്കുന്നു . ഇത് ഭക്തര്‍ക്ക് ആത്മീയതയുടെയൊപ്പം ഇന്ത്യയുടെ സംസ്‌കാരത്തെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ഇത് വഴിയൊരുക്കും.
advertisement
ഗംഗാ ആരതിയുടെ ഭാഗമാകുക: ഗംഗ ആരതി വ്യത്യസ്തമായ ഒരു അനുഭവമാണ്. കുംഭമേളയോട് അനുബന്ധിച്ച് ഗംഗ ആരതിയില്‍ പങ്കെടുക്കുന്നത് ആത്മീയമായ വലിയൊരു അനുഭവമാണ് ഭക്തര്‍ക്ക് സമ്മാനിക്കുക. വൈകുന്നേരം നൂറുകണക്കിന് ആളുകള്‍ വിളക്കുകള്‍ പിടിച്ച് പ്രാര്‍ത്ഥനകള്‍ ഉരുവിടുന്ന കാഴ്ച അവിസ്മരണീയമായ അനുഭവമാണ്.
പ്രാദേശിക സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് സന്നദ്ധ സേവനം നടത്തുക: വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് കുംഭമേളയ്ക്കായി എത്തുന്നവര്‍ക്ക് സന്നദ്ധ സേവനം നടത്താന്‍ അവസരമുണ്ട്. ഡോക്ടര്‍മാര്‍, ഭക്ഷണവും വെള്ളം വിതരണം ചെയ്യുന്നവര്‍ തുടങ്ങി പണം കൈപ്പറ്റാതെ സന്നദ്ധ സേവനം നടത്താന്‍ ഒട്ടേറെയാളുകള്‍ ഇവിടെ ക്യാംപുകള്‍ നടത്തുന്നുണ്ട്. ആളുകളെ സഹായിക്കാനും അതേസമയം, ഹൈന്ദവ തത്വങ്ങളിലെ സേവനങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടാനും ഇത് നല്ല മാര്‍ഗമാണ്. ലോകമെമ്പാടുനിന്നുമെത്തുന്ന നിങ്ങളുടെ അതേ ധാര്‍മിക നിലവാരമുള്ള ആളുകളെ കാണാനും സന്നദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും ഈ അവസരം നിങ്ങളെ പ്രാപ്തരാക്കുന്നു.
advertisement
നക്ഷത്രങ്ങള്‍ക്ക് കീഴില്‍ രാത്രി ചെലവഴിക്കാം: കുംഭമേള പകല്‍ സമയമായും ആചാരപരമായ പുണ്യസ്‌നാനവുമായും പരിമിതപ്പെടുത്തിയിട്ടില്ല. രാത്രിയും ആചാരാനുഷ്ഠാനങ്ങള്‍ തുടരും. രാത്രികളില്‍ നദിക്ക് മുകളിലുള്ള ആകാശവും നക്ഷത്രങ്ങളും ആസ്വദിക്കാന്‍ കഴിയും. വളരെ മനോഹരമായ കാഴ്ചയാണിത്. താത്കാലികമായി പുല്ല് വെച്ചുപിടിപ്പിച്ച വലിയ പ്രദേശങ്ങള്‍ ഒഴിച്ചിട്ടിട്ടുണ്ട്. ഇവിടെ മണിക്കൂറുകളോളം സമയം ചെലവഴിക്കാന്‍ അവസരമുണ്ട്. കുംഭമേള അതിന്റെ ഏറ്റവും ഭ്രാന്തമായ കാഴ്ചകളാണ് കാണാനുള്ള അവസരമാണിത്. ഇവയെല്ലാം പൂര്‍ണതോതില്‍ ആസ്വദിക്കാനായാല്‍ അടുത്ത വര്‍ഷം നടക്കുന്ന കുംഭ മേള നിങ്ങളുടെ ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ നിങ്ങള്‍ ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
Dec 16, 2024 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Maha Kumbh Mela 2025 | കുംഭ മേളയില്‍ ഓർക്കാൻ ആറ് അവിസ്മരണീയ അനുഭവങ്ങള്‍










