വ്യായാമത്തിനിടയിലോ കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നതിനിടയിലോ ഹൃദയസ്തംഭനം ഉണ്ടാകുന്നത് ഹൃദയത്തില്‍ നിലവിലുള്ള ബ്ലോക്കുകളെക്കുറിച്ച് അറിയാത്തതിനാലോ പരിശോധനയില്‍ കണ്ടെത്താനാകാത്തതിനാലോ ആണെന്ന് കാര്‍ഡിയോളജിസ്റ്റും എപ്പിഡെമിയോളജിസ്റ്റും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ (പിഎച്ച്എഫ്ഐ) പ്രസിഡന്റുമായ പ്രൊഫസര്‍ കെ ശ്രീനാഥ് റെഡ്ഡി ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവെ പറഞ്ഞു.
കൊളസ്‌ട്രോള്‍ ഹൃദയ ധമനിയില്‍ അടിഞ്ഞ് കൂടന്നതിലൂടെ ഹൃദയത്തില്‍ ബ്ലോക്കുകള്‍ ഉണ്ടാകും. ഇത് ധമനിയില്‍ പ്ലാക്കുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. കഠിനമായ വ്യായാമം ചെയ്യുന്നത് വഴി ഇത് തകരാന്‍ കാരണമാകുകയും, ഹൃദയസ്തംഭനത്തിലേക്ക് നയിക്കുമെന്നും പ്രൊഫ. റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
advertisement
read also : കുട്ടികളിലെ രക്തസമ്മർദ്ദം; അറിയേണ്ട കാര്യങ്ങൾ
വ്യായാമം ആരോഗ്യകരമായ ഒന്ന് തന്നെയാണ്. മികച്ച ജീവിതശൈലി പിന്തുടരുകയും ഭക്ഷണക്രമം പാലിക്കുകയും ചെയ്യുന്ന വ്യക്തികള്‍ ജിമ്മില്‍ പോകുന്നത് ഏറെ ഗുണകരമാണ്. അതേസമയം, മുമ്പ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിട്ടുള്ള വ്യക്തിയാണെങ്കിൽ ജിമ്മിൽ പോകുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. ജിമ്മില്‍ കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാളെന്ന നിലയില്‍, ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് പോഷക സമൃദ്ധമായ ഭക്ഷണക്രമം പാലിക്കണം. എണ്ണമയമുള്ളതോ ജങ്ക് ഫുഡുകളോ കഴിക്കുന്നത് ഒഴിവാക്കുക.
2. രക്തപ്രവാഹം നിയന്ത്രിക്കാനും തീവ്രമായ വര്‍ക്ക്ഔട്ട് സെഷനുകൾക്ക് ശേഷം ശരീരത്തിന് വിശ്രമം നൽകുന്നതിനുമായി ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക.
3. നിങ്ങള്‍ക്ക് ശാരീരികമായി സുഖമില്ലാത്ത ദിവസങ്ങളില്‍ ജിമ്മില്‍ പോകുന്നത് ഒഴിവാക്കുക.
4. ശാരീരിക ശേഷി അനുസരിച്ച് മാത്രം വ്യായാമം ചെയ്യുക. സ്വന്തം ശരീരത്തിന്റെ ശേഷി മനസ്സിലാക്കാതെ മറ്റുള്ളവരുമായി മത്സരിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കും.
ഇതിന് പുറമെ, ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഒഴിവാക്കാന്‍ പതിവായി പരിശോധനകള്‍ നടത്തി ഹൃദയത്തിന്റെ ആരോഗ്യ നില പരിശോധിക്കുന്നതും ഉചിതമാണ്.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുക
അമിത വണ്ണമോ പൊണ്ണത്തടിയോ ഉള്ള ആളുകള്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. അമിതമായ കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ മറ്റ് പല രോഗങ്ങളും ശരീരഭാരം കൂടാന്‍ കാരണമാകുന്നുണ്ട്.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
നിങ്ങളുടെ ഭക്ഷണക്രമം പരമാവധി ലളിതമാക്കാന്‍ ശ്രമിക്കുക. കൊഴുപ്പുകള്‍, അമിതമായ അളവിൽ ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക. പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും ഉള്‍പ്പെടുത്തി നിങ്ങളുടെ ഭക്ഷണക്രമം ആരോഗ്യകരമാക്കുക.
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. മദ്യപാനവും പുകവലിയും രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും സ്ട്രോക്ക് അല്ലെങ്കില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. അതിനാൽ ഇവ ഒഴിവാക്കുക.