തണുപ്പ് ഏറുമ്പോൾ മദ്യപിക്കുന്നത് നല്ലതാണെന്നും ശൈത്യത്തെ പ്രതിരോധിക്കാമെന്നും ചിലർ പറയാറുണ്ട്. അപ്പോൾ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പോ? മദ്യപിക്കുമ്പോൾ ചൂട് അനുഭവപ്പെടുമെങ്കിലും, ഇത് നിങ്ങളുടെ ശരീര താപനില കുറയ്ക്കുകയും പ്രതിരോധശേഷി ദുർബലമാക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു.
യുഎസ് ആർമി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ മെഡിസിൻ, തെർമൽ ഫിസിയോളജി-മെഡിസിൻ ഡിവിഷൻ എന്നിവ സംയുക്തമായി നടത്തിയ പഠനമനുസരിച്ച്, അതിശൈത്യ കാലത്ത് മദ്യത്തിന് ശരീരത്തിന്റെ താപനില കുറയ്ക്കാനും അതുവഴി ഹൈപ്പർതെർമിയ സാധ്യത വർദ്ധിപ്പിക്കാനും കഴിയും.
advertisement
കഠിനമായ ഒരു ആരോഗ്യപ്രശ്നമാണ് ഹൈപ്പോതെർമിയ. ശരീരത്തിന്‍റെ ചൂട് നഷ്ടപ്പെടുത്തുകയും അപകടകരമായ നിലയിൽ ശരീര താപനില കുറയുകയും ചെയ്യുന്നു. സാധാരണ ശരീര താപനില 37 ഡിഗ്രി സെൽഷ്യസാണ്. ഹൈപ്പോതെർമിയ ബാധിച്ച ഒരാളുടെ ശരീര താപനില 35 ഡിഗ്രി സെൽഷ്യസിൽ താഴുന്നു. വിറയൽ, ശ്വസന വേഗതയിൽ കുറവ്, മന്ദഗതിയിലുള്ള സംസാരം, തണുത്ത ചർമ്മം, ക്ഷീണം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.
അമിതമായ മദ്യപാനം മൂലം പലപ്പോഴും ഹൈപ്പർതെർമിയയുടെ അപകടസാധ്യത കടുത്ത തണുപ്പുള്ള കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മദ്യപിക്കുന്നവരിൽ മനശാസ്ത്രപരവും പെരുമാറ്റപരവുമായ പ്രത്യാഘാതങ്ങളുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. അമേരിക്കൻ അസോസിയേഷൻ ഓഫ് ഫാമിലി ഫിസിഷ്യന്റെ അഭിപ്രായത്തിൽ, 2004 ലെ ഒരു പഠനത്തിൽ, ശൈത്യകാലത്തെ മദ്യപാനം 68 ശതമാനം പേരിൽ അപകടകരമായ ഹൈപ്പോതെർമിയ കേസുകൾക്ക് കാരമാകുന്നുവെന്ന് വ്യക്തമായി.
മദ്യപിക്കുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങാനും നീട്ടാനും തുറക്കാനും ഇടയാക്കുന്നു. അതിനാൽ മദ്യം കഴിച്ചതിനുശേഷം ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് വരുന്ന രക്തത്തിന്റെ അളവ് വർദ്ധിക്കുകയും അതിന്റെ ഫലമായി ചൂട് അനുഭവപ്പെടുകയും ചെയ്യും. ശരീരം ഊഷ്മളമാണെന്ന് വിശ്വസിക്കുമ്പോൾ തന്നെ വിയർക്കാൻ തുടങ്ങുന്നു. എന്നിരുന്നാലും, മിതശീതോഷ്ണ അന്തരീക്ഷത്തിൽ മിതമായി മദ്യപിക്കുന്നത് ശരീരത്തിന്റെ പ്രധാന താപനിലയെ കാര്യമായി ബാധിക്കില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
